entertainment

ഞാൻ ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവർക്കെന്താണ്, ജിഷിൻ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്.

നടി വരദയും നടൻ ജിഷിൻ മോഹനും വിവാഹ മോചിതരായി എന്ന വാർത്ത കുറച്ചു ദിവസങ്ങളിലായി ചർച്ചക്ക് വഴി തെളിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ ജിഷിന്റെ പ്രതികരണം വൈറലായിക്കൊണ്ടിരിക്കുകയാണ്. ജിഷിനും വരദയും വേർപിരിഞ്ഞെന്നും, സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോഴത്തെ വഴക്ക് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. ഞാൻ ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവർക്കെന്താണ് എന്നാണ് ജിഷിൻ ചോദിക്കുന്നത്. അതേസമയം എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്. അതിൽ കൂടുതൽ ഞാനെന്ത് പറയാനാണ് എന്നും ജിഷിൻ ചോദിക്കുന്നു.

പ്രേക്ഷകരുടെ കമന്റുകൾക്ക് മറുപടി കൊടുക്കാറുണ്ട്. പുറത്തൊക്കെ പോവുമ്പോൾ ആളുകൾ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഇഷ്ടമാണ് എന്നും താരം പറയുന്നു. തങ്ങൾ ഡിവോഴ്സായില്ല, ആവുമ്പോൾ പറയാം, കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളതെന്നും ജിഷിൻ പറഞ്ഞു. അതേസമയം, പരിഹരിക്കാൻ പറ്റാത്ത എന്തെങ്കിലും പ്രശ്നം നിങ്ങൾക്കിടയിലുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോൾ ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നതെന്നായിരുന്നു ജിഷിന്റെ മറു ചോദ്യം.

ആറ് മാസമായി ഞാൻ വരദയുടെ വീട്ടിലേക്ക് പോയിട്ട് എന്ന് പറയുന്നവരോട് നിങ്ങൾ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ എന്നാണ് താരം തിരിച്ച് ചോദിക്കുന്നത്. എല്ലാ ദിവസും ഞാൻ വന്നോ, വന്നില്ലേ എന്ന് നോക്കുകയാണോ അവരുടെ ജോലിയെന്നും ജിഷിൻ ചോദിച്ചു. വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചോദ്യങ്ങളുമായെത്തുന്നവർക്ക് കൃത്യമായ മറുപടി തന്നെ കൊടുക്കുമെന്നും ജിഷിൻ കൂട്ടിച്ചേർക്കുന്നുണ്ട്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

10 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

43 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago