entertainment

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി..ഷൂട്ട് കഴിഞ്ഞു പോകുന്ന സ്വന്തം വീഡിയോ പങ്കുവെച്ച് ജിഷിൻ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജിഷിൻ മോഹൻ.നടി വരദയെയാണ് ജിഷിൻ വിവാഹം ചെയ്തിരിക്കുന്നത്.ഇരുവർക്കും ഒരു കുട്ടിയുമുണ്ട്.സോഷ്യൽ മീഡിയകളിൽ സജീവമാണ് ഇരുവരും.സീരിയലിന്റെ തിരക്കുകൾക്ക് ഇടയിലും വിശേഷങ്ങൾ പങ്കുവെച്ച് പലപ്പോഴും ജിഷിൻ മോഹൻ സോഷ്യൽ മീഡിയയകളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വീഡിയോ പങ്കുവച്ചിരുക്കുകയാണ് താരം ഇപ്പോൾ. ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട് കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ എന്നു തുടങ്ങുന്ന രസകരമായ കുറിപ്പ് പങ്കുവച്ചാണ് ജിഷിന്റെ പോസ്റ്റ്. തങ്ങൾ ശരിക്കും ബംഗാളികളേക്കാൾ കൂടുതൽ പണിയെടുക്കുന്നുണ്ട് എന്നാണ് ജിഷിൻ കുറിച്ചിരിക്കുന്നത്. പെട്ടി ചുമന്ന് കൊണ്ടു പോകുന്ന താരത്തെയും വീഡിയോയിൽ കാണാം.

ലാലേട്ടൻ ലൊക്കേഷനിൽ വന്നിറങ്ങുന്ന മാസ്സ് വീഡിയോ കണ്ടവർക്കായി.. ഷൂട്ട്‌ കഴിഞ്ഞു പോകുന്ന എന്റെ വീഡിയോ . രാവിലെ 6 മണിക്ക് ഹോട്ടലിൽ വണ്ടി വരും. 7 മണിയോടു കൂടി മേക്കപ്പ് ഇട്ടു റെഡി ആയി സീനിൽ നിൽക്കും. ചിലപ്പോൾ രാത്രി പത്തു മണി വരെയൊക്കെ ഷൂട്ട്‌ നീണ്ടു പോകും. ചിലരൊക്കെ ചോദിക്കാറുണ്ട്. നിങ്ങൾക്കൊക്കെ എന്നാ സുഖമാ, ഒരു പണിയും ഇല്ലല്ലോ എന്ന്. ശെരിക്കും ബംഗാളികളെക്കാൾ കൂടുതൽ പണി എടുക്കുന്നത് നമ്മളാ. നമ്മളെക്കാൾ കൂടുതൽ ക്യാമറക്ക് പുറകിൽ ജോലി ചെയ്യുന്നവരും. രാവിലെ വരുമ്പോൾ ചിലപ്പോൾ കോസ്റ്റൂമർ പെട്ടി എടുത്തു വെക്കാൻ സഹായിക്കും.

ചില ദിവസങ്ങളിൽ ഇങ്ങനെ സീൻ നേരത്തെ കഴിഞ്ഞു പോകുമ്പോൾ അവനെ നോക്കിയാൽ അവിടെങ്ങും കാണില്ല. പിന്നെന്തു ചെയ്യും? വേറാരുടെയും പെട്ടി അല്ലല്ലോ. സ്വന്തം പെട്ടി അല്ലേ. ചുമക്കുന്നതിൽ യാതൊരു നാണക്കേടും തോന്നേണ്ട ആവശ്യം ഇല്ലല്ലോ. അല്ലേ . കുബേരൻ സിനിമയിൽ രാമാനുജൻ അവിൽ ചാക്കുമായി ‘സതീർധ്യോ’ എന്ന് വിളിച്ചു നിൽക്കുന്ന പോലെ നിൽക്കുന്ന കറക്റ്റ് സമയത്ത് നമ്മുടെ മേക്കപ്പ്മാൻ വിനോദ് വീഡിയോ പിടിച്ചു. അന്നത്തെ ദിവസം ആവശ്യത്തിലധികം പണി എന്റെ കയ്യിൽ നിന്നും കിട്ടിയത് കൊണ്ട്, തിരിച്ചു പണി തരാൻ അവൻ എടുത്ത വീഡിയോയാ. അവൻ ഇടുന്നതിനു മുൻപ് ഞാൻ തന്നെ ഇട്ടേക്കാം. അങ്ങനെയിപ്പോ എന്നെ ട്രോളാൻ ഒരുത്തനേം ഞാൻ സമ്മതിക്കില്ല. എന്നെ ട്രോളാൻ ഞാൻ തന്നെ മതി

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

16 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

44 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

48 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

50 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago