topnews

ജിഷ്ണുവും സജീവും പോലീസിന് മനഃസാക്ഷിയില്ലാതെ നഷ്ടമായ രണ്ടു ജീവനുകൾ.

 

കോഴിക്കോട്/ ഭരണപക്ഷ ഏമാന്മാരുടെ പൊലീസിലെ ഭരണം കേരള പോലീസിന്റെ സൽപ്പേരിനു ഓരോ ദിവസവും കളങ്കം ചാർത്തുകയാണ്.കസ്റ്റഡിയിലുളളവരെയോ, അന്വേഷിച്ചുപോയ പ്രതികളെയോ അപകടാവസ്ഥയിൽ കണ്ടാൽ പോലും പോലീസ് ഇടപെടാത്ത സംഭവം ആവർത്തിക്കുകയാണ്.

വടകരയിൽ പൊലീസ് സ്റ്റേഷനിൽ പോലീസ് മർദ്ദനമേറ്റതിൽ പിന്നെ പോകും വഴി കുഴഞ്ഞുവീണ സജിത്തിനും ചെറുവണ്ണൂരിൽ പരിക്കേറ്റ് കിടന്ന ജിഷ്ണുവിനും കൃത്യസമയത്ത് പൊലീസ് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. കഴിഞ്ഞ മൂന്നുമാസ ത്തിനിടെ കോഴിക്കോട് നടന്ന രണ്ടു സംഭവങ്ങളിലും പോലീസ് ഭാഗത്ത് പാളിച്ച തന്നെ.

രാഷ്ട്രീയ പകപോക്കലുകൾക്ക് പിറകെ പോലീസിനെ തലങ്ങും വിലങ്ങും ഉപയോഗപ്പെടുത്തി കള്ളക്കേസുകൾ എടുക്കുന്നത് ഒരു വശത്ത് തുടരുമ്പോൾ പോലീസ് മർദ്ദനമേറ്റു പോയവൻ പോലും പോകുംവഴി വീണു സഹായം ചോദിച്ചിട്ടുപോലും പോലീസ് ദയ കാണിക്കാത്ത സ്ഥിതി. പോലീസിനെ കണ്ടു ഓടിയവന് വീണു പരിക്കേറ്റെന്നറിഞ്ഞിട്ടും ഉപേക്ഷിച്ച് പോകുന്ന ക്രൂരത. ഇതാണിന്നു കേരള പോലീസ്. ആഭ്യന്തരത്തിൽ പിണറായി കൂപ്പു കുത്തുകയാണ്. ഉപേദേശിക്കൊടുക്കുന്ന പണി ആഭ്യന്തരത്തിനു ശരിക്കു കൊള്ളുന്നു.

2021 ഏപ്രിൽ 27 ന് കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ജിഷ്ണുവിനെ കൽപ്പറ്റ യിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നല്ലളം പൊലീസ് അന്വേഷിച്ചെത്തുന്നത്. തുടർന്ന് അരമണിക്കൂറിനകമാണ് ജിഷ്ണുവിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഒളിച്ചിരുന്ന ജിഷ്ണു, വീടിന് സമീപത്തുളള മതിലിൽ നിന്ന് പൊലീസിനെ കണ്ട് ചാടിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വീഴ്ചയിൽ ജിഷ്ണുവിന്റെ വാരിയെല്ലിനും തലയോട്ടിക്കും ക്ഷതം സംഭവിച്ചത് ആന്തരിക രക്തസ്രാവത്തിന് കാരണമായെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പറയുന്നത്. എന്നാൽ ജിഷ്ണു വീണ് പരിക്കുപറ്റി കിടക്കുന്നത് കണ്ടിട്ടും പൊലീസുകാർ തിരിഞ്ഞ് നോക്കിയില്ലെന്നതാണ് സത്യം. പോലീസ് പറഞ്ഞയച്ച ഒരു ഓട്ടോറിക്ഷയിലാണ് ബന്ധുക്കൾ ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. പോലീസ് തന്നെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിൽ ജിഷ്ണുവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നു.

സംഭവം അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ജിഷ്ണുവിന്‍റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തിയതോടെ, കേസ് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണ്. വടകരയിൽ നടന്ന സംഭവവും വസ്തുതകൾ മറച്ച് വെച്ച് പോലീസ് തേച്ച് ഒട്ടിക്കാൻ നോക്കുകയാണിപ്പോൾ. നെഞ്ചുവേദനയെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും സജീവന് പ്രാഥമിക ശുശ്രൂഷ നൽകാനോ, ആശുപത്രിയെത്തിക്കാനോ പൊലീസുകാർ തയ്യാറായില്ല. കൂടെ കസ്റ്റഡിയിലുണ്ടായിരുന്നവർ ഇതാവർത്തിച്ചിട്ടും പൊലീസുകാർ അതിനു തയ്യാറായില്ല. പോലീസ് ഇതിനു മുൻപ് ഈ യുവാവിനെ തല്ലിച്ചതക്കു കയായിരുന്നു. ഉത്തരമേഖല ഐജി നടത്തിയ അന്വേഷണത്തിൽ തന്നെ ഇതിലെ വസ്തുതകൾ തിരിച്ചറിഞ്ഞതാണ്.. മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിലെടുത്ത സജീവനെയോ കൂട്ടുകാരെയോ വൈദ്യപരിശോധനക്ക് വിധേയരാക്കാൻ പോലും പോലീസ് കൂട്ടാക്കിയില്ല. നടപടികളുടെ ഭാഗമായുളള വൈദ്യപരിശോധന എങ്കിലും നടന്നിരുന്നുവെങ്കിൽ സജിത്തിന്റെ ജീവൻ രക്ഷിക്കാനായേനെ.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

24 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

30 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

56 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago