ബിഗ്ബോസ് മലയാളം സീസണ് മൂന്നിലൂടെ ശ്രദ്ധേയമായ താരമാണ് ഋതു മന്ത്ര. പാട്ടും അഭനിയവുമൊക്കെയായി കലാരംഗത്ത് സജീവമാണ് ഋതു മോഡലിംഗിലും തിളങ്ങി നില്‍ക്കുന്നയാളാണ്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചൊക്കെ ഋതു അധികം പറഞ്ഞിട്ടില്ല. എന്നാല്‍ ഋതുവിന്റെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. അഭിനേതാവും മോഡലുമായ ജിയ ഇറാനിയായിരുന്നു ഋതുവിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രണയത്തെ കുറിച്ച് പറഞ്ഞത്. ഋതുവിനെ കുറിച്ച് ജിയയുടെ തുറന്ന് പറച്ചില് വൈറലായിരുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു ജിയയുടെ തുറന്ന് പറച്ചില്.
ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ആരാധകരും ബിഗ് ബോസ് പ്രേക്ഷകരും ഇപ്പോഴാണ് അറിഞ്ഞത്. ഞങ്ങളുടെ വീട്ടിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഇതേക്കുറിച്ച് നേരത്തെ തന്നെ അറിയാം. ജനങ്ങള്‍ ഇപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞത്. ഋതുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ അതിന് തെറ്റായ വ്യാഖാനമാണ് ചിലര്‍ നല്‍കിയത്. ഋതുവിന്റെ ആരാധകരുടെ ഭാഗത്തുനിന്നും പണി വന്നിരുന്നു.
ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമായാണ് ഋതുവുമായി ജിയ ഇറാനി പ്രണയത്തിലായത്. കുറേയേറെ പ്രശ്നങ്ങളുണ്ടായിരുന്നു. അതേത്തുടര്‍ന്നാണ് ഞങ്ങള്‍ പിരിഞ്ഞത്. ഒന്നരമാസം മുന്‍പാണ് വിവാഹമോചനം ലഭിച്ചത്. കേസ് നടക്കുന്ന സമയമായതുകൊണ്ടാണ് ഋതുവിനെക്കുറിച്ചോ, ഞങ്ങളൊരുമിച്ചുള്ള ചിത്രങ്ങളോ അപ്പോള്‍ പോസ്റ്റ് ചെയ്യാതിരുന്നത്. തനിക്കൊരു മകനുണ്ട്. അടുത്തടുത്ത വീടുകളിലായാണ് തങ്ങള്‍ താമസിക്കുന്നത്. ഋതുവുമായി നേരത്തെ സൗഹൃദത്തിലായിരുന്നുവെങ്കിലും ഒരുമിച്ച് ജോലി ചെയ്തപ്പോഴാണ് കൂടുതല്‍ അടുത്തറിഞ്ഞത്. മനസ്സുകള്‍ തമ്മിലടുക്കുകയായിരുന്നു. ആദ്യ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള സമ്മര്‍ദ്ദം മാറിയത് ഋതുവുമായുള്ള സൗഹൃദത്തിലൂടെയാണ്. അവളായിരുന്നു എല്ലാത്തിനും കൂടെ നിന്ന് പിന്തുണച്ചത്.
ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പല കാര്യങ്ങളിലും സമാന ചിന്താഗതിയാണ്. ഇഷ്ടങ്ങളും ഒരേ പോലെയാണ്. ഞങ്ങളൊന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് അവള് പരിഭവിക്കാറുണ്ട്. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നവരാണ് ഞങ്ങള്‍. ഫോട്ടോയൊക്കെ പോസ്റ്റ് ചെയ്യാനുള്ള അവസരം വന്നത് ഇപ്പോഴാണ്. വിവാഹത്തെക്കുറിച്ചുള്ള പ്ലാനിംഗിനെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു. നിലവില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ഋതുവിന്റെ കരിയറിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. അവള് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്ന് അവള് തയ്യാറാകുമ്പോള്‍ മതി കല്യാണം. ഋതുവിന് എന്നേയും എനിക്ക് ഋതുവിനേയും നന്നായി അറിയാം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…