topnews

ചിലകാര്യങ്ങള്‍ കുറിക്കാതെ ഉറങ്ങാന്‍ പറ്റുന്നില്ല, എപ്പോഴൊക്കെയോ എന്റെ കണ്ണ് നനഞ്ഞിരുന്നു; ‘വെള്ളത്തെക്കുറിച്ച്’ ജോബി ജോര്‍ജ്

മികച്ച അഭിപ്രായവുമായി മുന്നേറുന്ന ചിത്രമാണ് ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് വെള്ളം. ചിത്രം കണ്ട പ്രേക്ഷകര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജയസൂര്യയേയും സംയുക്തയേയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു. സിനിമ കണ്ട് ഹൃദ്യമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. സിനിമ കഴിഞ്ഞിട്ടും മുരളിയും, സുനിയും തന്റെ മനസ്സില്‍ നിന്ന് പോകുന്നില്ലെന്ന് ജോബി ജോര്‍ജ് പറഞ്ഞു.

‘വളരെ നാളുകള്‍ക്കു ശേഷം നിറഞ്ഞ സദസ്സില്‍ ഞാന്‍ ഒരു മലയാള സിനിമ കണ്ടു. വെള്ളം… ചിലകാര്യങ്ങള്‍ കുറിക്കാതെ ഉറങ്ങാന്‍ പറ്റുന്നില്ല, അത് ചിലപ്പോള്‍ എന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്കു ഇളവുവരുത്തിയാലോ? എന്തോ സിനിമ കഴിഞ്ഞിട്ടും മുരളിയും, സുനിയും എന്റെ മനസ്സില്‍ നിന്ന് പോകുന്നില്ല. പ്രജീഷ് ക്യാപ്റ്റന്‍ ചെയ്യുമ്പോള്‍ എനിക്കൊരു ഡയറക്ടര്‍ അയി തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു.’ ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജോബി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം നിറഞ്ഞ സദസ്സില്‍ ഞാന്‍ ഒരു മലയാള സിനിമ കണ്ടു. വെള്ളം… ചിലകാര്യങ്ങള്‍ കുറിക്കാതെ ഉറങ്ങാന്‍ പറ്റുന്നില്ല, അത് ചിലപ്പോള്‍ എന്റെ മാനസിക സംഘര്‍ഷങ്ങള്‍ക്കു ഇളവുവരുത്തിയാലോ? എന്തോ സിനിമ കഴിഞ്ഞിട്ടും മുരളിയും, സുനിയും എന്റെ മനസ്സില്‍ നിന്ന് പോകുന്നില്ല. പ്രജീഷ് ക്യാപ്റ്റന്‍ ചെയ്യുമ്പോള്‍ എനിക്കൊരു ഡയറക്ടര്‍ അയി തോന്നിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു.

എന്നിലൂടെ പ്രജീഷ് ഉയരങ്ങള്‍ താണ്ടുന്നതില്‍ വളരെ സന്തോഷം. ഒരു ഡയറക്ടര്‍, പ്രൊഡ്യൂസര്‍ കൂടെ നിന്നാല്‍ ഏതൊരു റോളും, എത്ര ഉയരത്തിലും ജയന്റെ കയ്യില്‍ ഭദ്രം. നമ്മുടെ സമൂഹത്തില്‍ ഒത്തിരി അറിയപ്പെടാത്ത മുരളിമാരുണ്ട്. എനിക്കറിയാം ഒരു മുരളിയെ എന്നാല്‍ ആ മുരളിയുടെ പേര് വര്‍ഗീസ് എന്നാണ് എന്ന് മാത്രം. ജയസൂര്യ മുരളിയായി ജീവിക്കുകയാണ് ചിത്രത്തില്‍ ഉടനീളം.

ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവന്റെ വിഷമം മറ്റാരേക്കാളും എനിക്കറിയാം. അതിനാല്‍ എപ്പോഴൊക്കെയോ എന്റെ കണ്ണ് നനഞ്ഞിരുന്നു. സുനിയായി ഇന്ന് മലയാള സിനിമയില്‍ സംയുകത അല്ലാതെ വേറെ ആരും ഇല്ല എന്നുള്ളത് ഒരു തിരിച്ചറിവായിരിക്കും. സംയുക്തയെ കാസറ്റ് ചെയ്തതിനു പ്രജീഷിന് ഒരു കയ്യടി. നല്ല സിനിമ.

വാല്‍കഷ്ണം ഒന്ന്- അസമയത്താണോ ഇ വെള്ളം വന്നത്? രണ്ട്- കള്ള് കുടിച്ചു പാപ്പരാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കള്ള് കുടിച്ചു മുതലാളി ആയത് മുരളിയില്‍ മാത്രം. നല്ല പാട്ടുകള്‍. എന്നാല്‍ ഗൂഡിവിലിനു തരാത്തതില്‍ ചെറിയത് അല്ല വലിയ പരിഭവം ഉണ്ട്.

Karma News Editorial

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

21 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

39 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

50 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago