topnews

പ്രത്യാഘാതം നേരിടേണ്ടി വരും; കോവിഡ് ആശ്വാസ ബില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ട്രംപിന് മുന്നറിയിപ്പുമായി ബൈഡന്‍

കോവിഡ് 19 ദുരിതാശ്വാസ ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. ഒപ്പിടാന്‍ ഇനിയും വൈകുകയാണെങ്കില്‍ അനിയന്ത്രിത പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കോവിഡ് 19 ദുരിതാശ്വാസത്തിന്് 2.3 ട്രില്യണ്‍ ഡോളര്‍ അനുവദിച്ചുകൊണ്ടുള്ള ബില്ലാണ് കോണ്‍ഗ്രസ് പാസാക്കിയത്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബില്ലിന് അനുമതി നിഷേധിച്ചു. സെനറ്റ് അംഗങ്ങള്‍ അംഗീകരിച്ച ബില്ല് ഒപ്പിടുന്നതിനായി പ്രസിഡന്റ് ട്രംപിന് അയച്ചുവെങ്കിലും ട്രംപ് ബില്ല് അംഗീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. 900 ബില്യന്‍ ഡോളര്‍ ഉത്തേജക പാക്കേജ് സഭയില്‍ പാസാക്കിയതിനേത്തുടര്‍ന്നു പ്രതിവര്‍ഷം 75,000 ഡോളറില്‍ താഴെ വരുമാനമുള്ള ആളുകള്‍ക്ക് 600 ഡോളര്‍ ഉത്തേജക ചെക്കുകളും ഓരോ കുട്ടിക്കും 600 ഡോളര്‍ അധിക പേയ്‌മെന്റും ബില്ലില്‍ വകയിരുത്തിയിരുന്നു.

ബില്ല് സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തണമെന്നും ഓരോ വ്യക്തിക്കും 600 ഡോളറിന് പകരം 2000 ഡോളര്‍ നല്‍കണമെന്നും എങ്കില്‍ മാത്രമേ ബില്ല് പാസാക്കുന്നതിന് താന്‍ ഒപ്പിടുകയുള്ളൂ എന്നുമാണ് ട്രംപിന്റെ നിലപാട്. മാസങ്ങളുടെ നിഷ്‌ക്രിയത്വത്തിന് ശേഷമാണ് കോണ്‍ഗ്രസ് 900 ബില്യണ്‍ ഡോളര്‍ സഹായ പാക്കേജ് പാസാക്കിയത്. എന്നാല്‍ പതിനൊന്നാം മണിക്കൂറില്‍ ട്രംപ് ഇത് തടയുകയാണെന്ന് പ്രഖ്യാപിക്കുകയും ബില്ലിനെ അപമാനകരം എന്ന് വിളിക്കുകയും ചെയ്യുകയായിരുന്നു.

നിയമനിര്‍മ്മാണം ഭേദഗതി ചെയ്യണമെന്നും ഉത്തേജക ചെക്കുകള്‍ 600 ഡോളറില്‍ നിന്ന് 2,000 ഡോളറായി ഉയര്‍ത്തണമെന്നും കോണ്‍ഗ്രസിനോട് ട്രംപ് ആവശ്യപ്പെട്ടു. 2,000 ഡോളര്‍ ഉത്തേജക ചെക്കുകള്‍ക്കായി നിയമനിര്‍മ്മാണം നടത്തുന്നതിന് തിങ്കളാഴ്ച സഭ വീണ്ടും യോഗം ചേരും. അതേസമയം റിപ്പബ്ലിക്കന്‍ അനുഭാവികളില്‍ തന്നെ പലരും പ്രസിഡന്റിന്റെ തീരുമാനത്തോട് വിയോജിച്ചു. ട്രംപ് കോവിഡ് 19 ദുരിതാശ്വാസ ബില്ലില്‍ ഒപ്പിടാതിരിക്കുന്നത് തെറ്റാണെന്ന് സെനറ്റിലെ മുന്‍നിര റിപ്പബ്ലിക്കന്‍മാരില്‍ ഒരാളായ സെന്‍ റോയ് ബ്ലണ്ട് പ്രതികരിച്ചു.

മാര്‍ച്ചില്‍ പകര്‍ച്ചവ്യാധിയുടെ ഏറ്റവും ഉയര്‍ന്ന സമയത്ത് പാസാക്കിയ 1,200 ഡോളറിനേക്കാള്‍ ഉയര്‍ന്ന തുകയായ 2,000 ചെക്കുകള്‍ കോവിഡ് നിയന്ത്രിതഘട്ടത്തില്‍ സെനറ്റ് പാസാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ബില്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നത് തെറ്റായിരിക്കുമെന്ന് താന്‍ കരുതുന്നു, ഏറ്റവും മികച്ച മാര്‍ഗം പ്രസിഡന്റ് ബില്ലില്‍ ഒപ്പിടുക എന്നതാണ്, അദ്ദേഹം അത് ചെയ്യുമെന്ന് താന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും സെന്‍ റോയ് ബ്ലണ്ട് പ്രതികരിച്ചു.

ബില്ലില്‍ പ്രതിവാര തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സപ്ലിമെന്റായി 300 ഡോളര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 284.4 ബില്യണ്‍ ഡോളര്‍ പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ ചെറുകിട ബിസിനസുകാര്‍ക്ക് സഹായകമായ വായ്പകളും വകയിരുത്തുന്നു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമായി 82 ബില്യണ്‍ ഡോളറും, വാക്‌സിന്‍ വിതരണത്തിനും വൈറസ് പരിശോധനയ്ക്കും 40 ബില്യണ്‍ ഡോളറും, വാടക സഹായമായി 25 ബില്യണ്‍ ഡോളറും, തത്സമയ വിനോദ വേദികള്‍ക്കായി 15 ബില്യണ്‍ ഡോളറും ബില്ലില്‍ വകയിരുത്തിയിട്ടുണ്ട്.

ബില്ലില്‍ പല വിദേശ രാജ്യങ്ങള്‍ക്കും സഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും ഇതും മാറ്റണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അംഗീകരിച്ച് നിയമനിര്‍മ്മാണം ഭേദഗതി ചെയ്യണമെന്നും എങ്കില്‍ മാത്രമേ താന്‍ ഒപ്പിടൂ എന്നുമാണ് ട്രംപിന്റെ നിലപാട്. ഇതിനെതിരെയാണ് ജോ ബൈഡന്‍ രംഗത്തെത്തിയിരിക്കുന്നത്.

Karma News Editorial

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

21 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

50 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago