topnews

കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക് ലഹരി; തടയാന്‍ സംയുക്ത നീക്കം

കൊച്ചി. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വരാനിരിക്കെ കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് ഇടപാടുകള്‍ക്കും ലഹരി പാര്‍ട്ടികള്‍ക്കും തടയിടാന്‍ അന്വേഷണ ഏജന്‍സികളുടെ സംയുക്ത നീക്കം. സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കി.

പുതുവത്സരത്തിനു മുന്നോടിയായി പരിശോധന കര്‍ശനമാക്കി ലഹരിയുടെ ഒഴുക്ക് തടയാന്‍ നടപടി തുടങ്ങി. എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെ സിന്തറ്റിക് ലഹരിയുടെ പ്രധാന ഹബായി മാറിയ കൊച്ചിയില്‍ ഒന്നിച്ചുനിന്നു പോരാടാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം. സംസ്ഥാനത്തെ എക്‌സൈസ്, പൊലീസ് സേനകള്‍ക്കൊപ്പം കസ്റ്റംസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളാണ് കൈകോര്‍ക്കുന്നത്. വ്യാപനം തടയുന്നതിനൊപ്പം ഉറവിടം കണ്ടെത്തി ലഹരിയുടെ വേരറുക്കുകയാണ് ലക്ഷ്യം.

അന്തര്‍ സംസ്ഥാന, രാജ്യാന്തര ബന്ധങ്ങളിലേക്ക് നീളുന്ന സിന്തറ്റിക് ലഹരിക്കേസുകളില്‍ സംയുക്ത ദൗത്യം ഏറെ ഗുണം ചെയ്യും. കുറ്റവാളികളെ കണ്ടെത്താന്‍ വിപുലമായ സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. പുതുവത്സരത്തിന് കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക് ലഹരിയൊഴുകുമെന്നാണ് രഹസ്യവിവരം.

ഇതു തടയാന്‍ നഗരത്തിലെ ബാര്‍, ഹോട്ടല്‍ ഉടമകളുടെ സഹകരണവും ഉറപ്പാക്കും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥരും ഉടമകളും ഉള്‍പ്പെടുന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ക്ക് നടപടി നേരിട്ട സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി നിരീക്ഷണവും പരിശോധനയും നടത്തും.

Karma News Network

Recent Posts

അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ ഇനിയും പാടും- ഹരിനാരായണന്‍

ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച് യുവതി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വിഷയത്തില്‍ പ്രതികരണവുമായി ഹരിനാരായണന്‍. ഉഷാ കുമാരി എന്ന പ്രൊഫൈലില്‍ നിന്നായിരുന്നു…

8 mins ago

എസി പൊട്ടിത്തെറിച്ചു, ശാസ്താംകോട്ടയിൽ വീടിന് തീപിടിച്ചു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് അപകടം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞി ഭാഗത്താണ് എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി…

33 mins ago

സന്തോഷകരമായി പോകുന്ന എന്റെ ജീവിതത്തെ ടാര്‍ഗെറ്റ് ചെയ്യുന്നു, രഞ്ജിത്തുമായി യാതൊരു ബന്ധവുമില്ലെന്ന് നടി ആര്യ

സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് ഡ്രീം കാച്ചർ ആര്യ എന്ന പേരില്‍ അറിയപ്പെടുന്ന ആര്യ അനില്‍. മുറ്റത്തെ മുല്ല,…

49 mins ago

സിബിഎസ്ഇ പ്ലസ്ടു ഫലം എത്തി, 86.98 ശതമാനം വിജയം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 0.65 ശതമാനമാണ് വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക…

1 hour ago

പ്രണയം പശ്ചാത്തലമാക്കി പരസ്യം, പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കോളജ് മാനേജ്‌മെന്റ്

വിവാദ അഡ‍്മിഷന്‍ പരസ്യം പിന്‍വലിച്ച് മൂവാറ്റുപുഴ നിര്‍മല കോളജ്. ക്യാംപസ് പ്രണയം പ്രമേയമാക്കിയ പരസ്യമാണ് പിന്‍വലിച്ചത്. കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും…

1 hour ago

വൃത്തികെട്ട കോമാളി വേഷം, അറപ്പുളവാക്കുന്നെന്ന് കമന്റ്, ഒടുവിൽ മാപ്പ്

ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി. ഇത്രയും വിഷമമാകുമെന്ന് കരുതിയില്ലെന്ന് ഫേസ്ബുക്കിൽ കമെന്റ് ചെയ്തു. ഉഷാ…

2 hours ago