kerala

പത്തൊൻപത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല, ലോക്ക് ഡൗണിൽ കുടുങ്ങി ജോജു

കൊറോണ വൈറസ് തടയാൻ ആയി 21 ദിവസത്തെ ലോക്ക് ഡൗണിൽ ആണ് രാജ്യം. എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങി കൂടുകയാണ്. ലോക്ക് ഡൗൺ കാലത്ത് നടൻ ജോജു ജോർജ് വയനാട്ടിൽ കുടുങ്ങി ഇരിക്കുക ആണ്. സംസ്ഥാനത്ത് കൊറോണ ഭീഡി വിതക്കുന്നതിന് മുൻപ് ആയുർവേദ ചികിത്സയും ആയി ബന്ധപ്പെട്ട് വയനാട്ടിൽ എത്തിയത് ആയിരുന്നു താരം. എന്നാല് സര്ക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം ജോർജ് വയനാട്ടിൽ കുടുങ്ങി പോവുക ആയിരുന്നു. ലോക്ക് ഡൗൺ കാലം അവസാനിക്കുന്നത് വരെ വയനാട്ടിൽ തുടരാൻ തന്നെ ആണ് നടന്റെ തീരുമാനം. സർക്കാർ പറയുന്ന തീരുമാനങ്ങൾ കേട്ട് അതനുസരിച്ച് പ്രവർത്തിക്കണമെന്നും ഇത് നമ്മുടെ നല്ലതിനു വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ താരം പറഞ്ഞു.

ഈ പത്തൊൻപത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്നേഹത്തോടു കൂടി പെരുമാറാൻ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പാടില്ല.‌ ഇത് കാലം തീരുമാനിച്ചതാണ്.’ ജോജു ഫേസ്ബുക്കിൽ പങ്ക് വെച്ച വീഡിയോയിൽ പറഞ്ഞു.

ജോജുവിന്റെ വാക്കുകൾ:

‘കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗൺ ഉണ്ടാകുന്നത്. ഞാൻ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറയുന്നതുവരെ ലോക്ഡൗൺ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.

‘ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാൻ വിളിക്കുകയും അവർ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് നമുക്ക് ചെയ്യാനാകുക. ഈ പത്തൊൻപത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനിൽ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്നേഹത്തോടു കൂടി പെരുമാറാൻ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ പാടില്ല.‌ ഇത് കാലം തീരുമാനിച്ചതാണ്.’

‘വല്ലാത്തൊരു അവസ്ഥയിലൂടെയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നത്. നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയം. സർക്കാർ പറയുന്ന തീരുമാനങ്ങൾ കേട്ട് അതനുസരിച്ച് പ്രവർത്തിക്കണം. ഇത് നമുക്ക് വേണ്ടി എടുക്കുന്ന തീരുമാനങ്ങളാണ്. എല്ലാവരും ഒരുമിച്ച് നിൽക്കുക. ഈ സമയവും കടന്നുപോകും.’

Karma News Network

Recent Posts

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

11 mins ago

ബസുകള്‍ വൈകിയാൽ ടിക്കറ്റ് തുക തിരികെ നല്‍കും, നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥര്‍യ്ക്ക് പിഴ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വൈകിയാൽ ഇനി ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാന്‍…

30 mins ago

കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍, ശുദ്ധവായു ഇല്ല, ഹെഡ്‌ലൈറ്റ് വേണം, കറന്റ് പോയാൽ ജനറേറ്ററില്ല

പാലക്കാട്; കുതിരാന്‍ തുരങ്കം സുരക്ഷാ ഭീഷണിയില്‍. തുരങ്കത്തിനുള്ളില്‍ വൈദ്യുതി അടിക്കടി മുടങ്ങുന്നതാണ് തുരങ്കത്തില്‍ ജീവന്‍ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ടു…

42 mins ago

കൂൺ കഴിച്ച് നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ, സംഭവം നാദാപുരത്ത്

നാദാപുരം : കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. വരിക്കോളി സ്വദേശികളായ പൊക്കൻ…

60 mins ago

ഞാൻ ആർ എസ് എസുകാരൻ, ഇനി ആർ എസ് എസിലേക്ക്- ജസ്റ്റീസ് ചിറ്റ രഞ്ജൻ

ഞാൻ ആർ എസ് എസുകാരനായിരുന്നു. 37 വർഷമായി പ്രൊഫഷണൽ കാരണങ്ങളാൽ ആർഎസ്എസിൽ നിന്ന് വിട്ടുനിന്നതിന് ശേഷം വീണ്ടും ആർഎസ്എസിൽ പ്രവർത്തിക്കാൻ…

1 hour ago

കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലെ ചോര്‍ച്ച മൂലമെന്ന് കെഎസ്ഇബി

കോഴിക്കോട്: മഴയത്ത് കടവരാന്തയില്‍ കയറി നിന്ന 19 കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെ എസ് ഇ ബി.…

1 hour ago