topnews

നടൻ ജോജു ജോർജിനെ ആക്രമിച്ചത് മുൻ മേയർ ടോണി ചമ്മണി ജയിലിൽ

കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള 4 പ്രതികൾ റിമാൻഡിലായി.പ്രതികളേ കോടതി റിമാന്റ് ചെയ്തു. ഇതോടെ കോൺഗ്രസ്- ജോജു ഒത്ത് തീർപ്പ് പൂർണ്ണമായും അടഞ്ഞ അദ്ധ്യായമായി.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. മേയർ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പോലിസിൽ കീഴടങ്ങുകയായിരുന്നു. എറണാകുളം മരടിലെ പോലിസ് സ്‌റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനുമൊപ്പം പ്രകടനമായാണ് ടോണി ചമ്മണി ഉൾപ്പെടെയുള്ളവർ വൈകുന്നേരം 3.30 ഓടെ കീഴടങ്ങാനെത്തിയത്.

നിരവധി തവണ കേസൊഴിവാക്കാൻ ഒത്ത് തീർപ്പിനു ശ്രമിച്ചു എങ്കിലും നടൻ സമ്മതിച്ചില്ല. ഒത്ത് തീർപ്പ് വേണേൽ വിചാരണ വേളയിലും ആകാമല്ലോ ആദ്യം ഒന്ന് പോയി കിടന്നിട്ട് വരട്ടേ എന്ന നിലപാടായിരുന്നു ജോജുവിനും

ജോജു ജോർജ്ജിന്റേത് കള്ളക്കേസാണെന്നും നിയമപരമായി നേരിടുമെന്നും മുൻ മേയർ ടോണി ചമ്മണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നിരപരാധിത്വം തെളിയിക്കും.ജോജു ജോർജ്ജ് കോൺഗ്രസ് സമരം അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും

Karma News Editorial

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

16 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

33 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

49 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago