entertainment

അയാൾ അനുവാദം ഇല്ലാതെ എന്റെ ശരീരത്തിൽ തൊട്ടു, ഞാൻ അലറിവിളിച്ചു- ജോമോൾ

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.

ഇപ്പോളിതാ തന്റെ നല്ല ​ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജോമോൾ, ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാൽ, അതൊരിക്കലും മൂന്നാമതൊരാൾ അറിയില്ല. ഭർത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താൻ. മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും. അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട്

ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി. അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി. ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്‌ളോർ സയലന്റ് ആയി.
അയാൾ മനപൂർവ്വം തെറ്റ് ചെയ്തത് ആയിരുന്നില്ല എങ്കിൽ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ, സോറി മാഡം ഇനി ചെയ്യില്ല എന്ന് പറഞ്ഞ് അയാൾ കൈ കൂപ്പി. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പൊതു സ്ഥലത്ത് വച്ച് ഞാൻ ഒച്ച വച്ചപ്പോൾ എന്റെ മക്കളും ഒന്ന് ഞെട്ടി

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

18 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

47 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago