entertainment

പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് മക്കളുടെ പ്രണയവും അം​ഗീകരിക്കേണ്ടി വരും, ജോമോൾ‌

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കുട്ടി ഉണ്ണിയാർച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോൾ. തുടർന്ന് അനഘ, മൈ ഡിയർ മുത്തച്ഛൻ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ജോമോൾ.

വാക്കുകളിങ്ങനെ, കല്യാണം കഴിക്കാൻ പോവുന്നവരെ പറ്റിയുള്ള സങ്കൽപ്പങ്ങൾ ഉണ്ടാവുമല്ലോ. എനിക്ക് മൂന്ന് കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന് മീശ പാടില്ല, രണ്ടാമത് പുറത്ത് കൊണ്ട് പോയി ആഹാരം വാങ്ങിത്തരണം, മൂന്നാമത് സിനിമയ്ക്ക് കൊണ്ട് പോവണമെന്നും. ദൈവം എല്ലാം കൂടെ വാരിക്കോരി തന്നു. കാരണം എന്നെക്കൊണ്ട് ഭർത്താവ് ഒരു ദിവസം അഞ്ച് സിനിമ കാണിപ്പിച്ചു. ഞങ്ങൾ രണ്ട് മൂന്ന് സിനിമയൊക്കെ ഒറ്റയടിക്ക് കാണും. കല്യാണം കഴിഞ്ഞ് ഞങ്ങൾ ഒരു മൾട്ടിപ്ലക്സിൽ പോയി. രാവിലെ എട്ടരയ്ക്ക് തുടങ്ങിയതാണ് വൈകുന്നേരം പതിനൊന്നരയ്ക്കാണ് സിനിമ കഴിഞ്ഞത്. അവസാനം തലയൊക്കെ വേദന എടുത്തു. സിനിമയ്ക്ക് കൊണ്ട് പോവുന്ന ആളെ തരണം എന്ന് പറഞ്ഞപ്പോൾ ദൈവം ഇങ്ങനെ വാരിക്കോരി തരുമെന്ന് കരുതിയില്ല. അഞ്ച് സിനിമ ഒരു ദിവസം കണ്ട ദിവസങ്ങൾ ഉണ്ട്. ഏത് ഭാഷയിലെ സിനിമ കാണാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മീശയില്ല, ഭക്ഷണത്തിന് പുറത്ത് കൊണ്ടു പോവുകയും ചെയ്യും

നമ്മൾ ആ​ഗ്രഹിച്ചാൽ ദൈവം തരുമെന്നും ജോമോൾ തമാശയോടെ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചത് കൊണ്ട് മക്കളുടെ പ്രണയവും അം​ഗീകരിക്കേണ്ടി വരും. ‘പിള്ളേർ എന്ത് ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളും നിങ്ങൾ ചെയ്തിട്ടുണ്ടെന്ന് മൂത്ത മകൾ പറയും. പക്ഷെ അവർ മനസ്സിൽ ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാവും. തന്നിൽ സ്വയം അഭിമാനം തോന്നുന്ന കാര്യമെന്തെന്ന ചോദ്യത്തിനും ജോമോൾ മറുപടി നൽകി. ഒരാൾ എന്നോടൊരു കാര്യം വന്ന് പറഞ്ഞാൽ അത് എന്റെ ഉള്ളിൽ തന്നെ ഇരിക്കും വേറെ ആരോടും പറയില്ല. ഭർത്താവിനോടാണെങ്കിലും പറയില്ല. എന്നോട് ഒരു കാര്യം പറഞ്ഞാൽ അത് മരിക്കുന്നത് വരെ ആരോടും പറയില്ല. പണ്ട് നോ പറയാൻ ബുദ്ധിമുട്ട് ആയിരുന്നു.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

4 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

4 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

5 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

7 hours ago