entertainment

ഞാൻ മദ്യപിക്കാറുണ്ട്, മദ്യപാനം പുരുഷന്മാരുടെ മാത്രം കുത്തകയല്ല-ജോമോൾ ജോസഫ്

എഴുത്തുകാരിയും ആക്ടിവിസ്റ്റും മോഡലുമാണ് ജോമോൾ ജോസഫ്. താൻ ഇടക്ക് മദ്യപിക്കാറുണ്ടെന്നും മദ്യപാനം പുരുഷന്മാരുടെ മാത്രം കുത്തകയല്ലെന്നും തുറന്നുപറയുകയാണ് ജോമോൾ. ഒരു ബിയറൊക്കെ കഴിച്ച് ഒന്ന് റിലാക്സ്ഡ് ആയ അവസ്ഥയിൽ മനസ്സൊക്കെ ഫ്രീയായി ചില രാത്രികൾ എൻജോയ് ചെയ്യാൻ വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാനെന്നാണ് ജോമോൾ പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്

മദ്യപിക്കുന്നത് പുരുഷൻമാരുടെ മാത്രം കുത്തകയല്ല.. ഞാൻ ഇടക്ക് ബിയർ കഴിക്കുന്ന വ്യക്തിയാണ്. കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താൽപര്യമില്ല. എന്നാൽ ഒരു ബിയറൊക്കെ കഴിച്ച് ഒന്ന് റിലാക്സ്ഡ് ആയ അവസ്ഥയിൽ മനസ്സൊക്കെ ഫ്രീയായി ചില രാത്രികൾ എൻജോയ് ചെയ്യാൻ വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ. മദ്യപാനസദസ്സുകളോട് ഇന്നുവരെ താൽപര്യം തോന്നിയിട്ടില്ല, ക്ലബ്ബുകളിലോ, ബാറുകളിലോ പോയി മദ്യപിക്കുന്നതിനോടും താൽപര്യമില്ല. എന്നാൽ വീട്ടിൽ ഭക്ഷണമൊക്കെ തയ്യാറാക്കി, മോനെ ഉറക്കിയശേഷം ഭർത്താവിനോടൊപ്പം ബിയറും കഴിച്ച് കൊച്ചുവർത്തമാനവും കളിചിരികളും തമാശയും പറഞ്ഞിരിക്കുക എന്നത് വളരെ രസകരമായ അനുഭവമാണ്.

മിക്ക പുരുഷൻമാരും കൂട്ടുകാരൊത്താണ് മദ്യപിക്കുന്നത്. അതിൽ ഭൂരിഭാഗവും ലെവല് പോകുന്നത് വരെ കഴിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അത്തരം മദ്യപാനരീതിയെ ഇന്നേവരെ ഉൾക്കൊള്ളാനായിട്ടില്ല. കൂട്ടുകാരൊടൊപ്പം നിങ്ങൾ മദ്യപിച്ച് അറുമാദിക്കുന്ന ആ സമയവും പണവും കുടുംബത്ത് സ്വന്തം ഭാര്യയോടൊപ്പമിരുന്ന് രണ്ടെണ്ണം അടിക്കാനായി ഉപയോഗിച്ച് നോക്കിക്കേ.. അപ്പോൾ അറിയാം നിങ്ങൾക്കിടയിൽ അകലം കുറഞ്ഞ് വരുന്നത്. നമ്മൾ സ്നഹത്തിലാണ് എന്ന് പറയുമ്പോഴും, എത്രത്തോളം ഇഴയടുപ്പം നിങ്ങൾക്കിടയിലുണ്ട് എന്ന് സ്വയം ചിന്തിച്ചാൽ നമുക്ക് മനസ്സിലാക്കാനാകും. ബന്ധങ്ങളിലെ അകലം കുറക്കുന്നതിനും, പരസ്പരം മനസ്സിലാക്കലുകൾക്കും ഇത്തരം റിലാകസ്ഡ് ആയ ഇന്റിമേറ്റ് നിമിഷങ്ങൾ ഉപകാരപ്പെടും എന്നുതന്നെയാണ് എന്റെ അഭിപ്രായം. കൂടാതെ പണവും ലാഭിക്കാം..

ബിയർ കഴിക്കുമ്പോൾ ഗോതമ്പും യീസ്റ്റും ഇട്ട് ഉണ്ടാക്കുന്ന ബിയർ തലവേദനക്ക് കരണമായേക്കാം, എന്നാൽ ബാർളി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിയറുകൾ ടേസ്റ്റുള്ളതും തലവേദനയില്ലാത്തതുമായി എനിക്ക് തോന്നുന്നു. എന്റെ ഇഷ്ട ബിയർ ബ്രിട്ടീഷ് എംപയറും ഹെനിക്കനും ആണ്  മുന്നറിയിപ്പ് – മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago