entertainment

സായിടീച്ചറെ അപമാനിച്ചത് വൈറലാകാൻ, വക്കീന്റേത് കുറുക്കന്റെ കൊനഷ്ട്

നാട്ടിൽ പ്രശസ്തരയ സ്ത്രീകളേ വിമർശിച്ചും പരിഹസിച്ചും സ്വന്തം ബിസിനസ് വളർത്തുക. ഇത് ഇപ്പോൾ ഓൺലൈനിലും ഫേസ്ബുക്കിലും പല പുരുഷന്മാരും കാണിക്കുന്ന ബിസിനസ് ട്രിക്കാണ്‌. പ്രസിദ്ധരായ യുവതികളേയും സ്ത്രീകളേയും കുറ്റം പറയുകയും അപമാനിക്കുകയും ചെയ്താൽ പിന്നെ ആകെ മൊത്തം ഒരു വൈറലാകും. അങ്ങിനെ തങ്ങളുടെ ബിസിനസിലേക്ക് ആളുകൾ എത്തുകയും ഓൺലൈനിൽ പ്രസിദ്ധരാവുകയും ചെയ്യും. കുപ്രസിദ്ധിയായാലും കുഴപ്പമില്ല..പ്രസിദ്ധി മതി എന്നാണ്‌ ഇപ്പോഴത്തേ ട്രന്റ്.സായി ടീച്ചറേ അപമാനിച്ചതും പുറകേ നടന്ന ശല്യപെടുത്തിയതും ചൂണ്ടിക്കാട്ടി ആക്ക്ടിവിസ്റ്റും മോഡലുമായ ജോമോളാണ്‌ രംഗത്ത് വന്നിരിക്കുന്നത്.

ഓൺലൈൻ ക്ലാസ്സെടുക്കലിലൂടെ ശ്രദ്ധേയയായ സായിടീച്ചറെ സിനിമയിലഭിനയിപ്പിക്കാനായി വക്കീലൊരു ശ്രമം നടത്തി. ആ ശ്രമം നടത്തിയതിന് പിന്നിൽ ടീച്ചർക്ക് ലഭിച്ച പൊതുസ്വീകാര്യത സിനിമക്ക് ഗുണകരമാക്കിമാറ്റാം എന്ന ബിസിനസ്സ് തന്ത്രം കൊണ്ടുതന്നെയാണെന്ന് പറയുകയാണ് ജോമോൾ. ശ്രീജിത്ത് പെരുമന എന്ന അഭിഭാഷകനായിരുന്നു സായി ടീച്ചറെ അപമാനിച്ചത്. വൈറലാകാൻ നാട്ടിൽ പ്രസിദ്ധിയുള്ള യുവതികളേയും സ്ത്രീകളേയും വയ്ച്ച് വിലപേശൽ എന്നും പേരു പറയാതെ വക്കീലിനെതിരെ വിമർശനം ജോമോൾ നടത്തി

സിനിമാരംഗവുമായി ബന്ധപ്പെട്ട് യാതൊരു മുൻപരിചയവുമില്ലാത്ത ഒരു വ്യക്തി, സിനിമാ ഓഫറുമായി സമീപിക്കുമ്പോൾ ആരായാലും സംശയിക്കും. സാധാരണ ഗതിയിൽ ഒരു വ്യക്തിയെ സിനിമയിലേക്കോ, ഷോട്ട് ഫിലിമിലേക്കോ, വീഡിയോ ആൽബത്തിലേക്കോ ക്ഷണിക്കുമ്പോൾ, ആരായാലും കാണിക്കുന്ന ഒരു സ്വാഭാവീക മര്യാദയാണ് അപ്പോയിന്റ്മെന്റ് ചോദിച്ച് ഫോണിലോ നേരിട്ടോ കഥപറയുക എന്നത്. ഇവിടെ ആ നിലയിലേക്ക് പോലും കാര്യങ്ങൾ എത്തിയിട്ടില്ല. സായിടീച്ചർ താൽപര്യം പറയുക പോലും ചെയ്തില്ലെന്നും ജോമോൾ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്

വക്കീല് കാണിച്ചത് കുറുക്കന്റെ കൊനഷ്ട് ബുദ്ധിമാത്രം.  ഓൺലൈൻ ക്ലാസ്സെടുക്കലിലൂടെ ശ്രദ്ധേയയായ സായിടീച്ചറെ സിനിമയിലഭിനയിപ്പിക്കാനായി വക്കീലൊരു ശ്രമം നടത്തി. ആ ശ്രമം നടത്തിയതിന് പിന്നിൽ ടീച്ചർക്ക് ലഭിച്ച പൊതുസ്വീകാര്യത സിനിമക്ക് ഗുണകരമാക്കിമാറ്റാം എന്ന ബിസിനസ്സ് തന്ത്രം കൊണ്ടുതന്നെയാണ്.

എന്നാൽ സിനിമാരംഗവുമായി ബന്ധപ്പെട്ട് യാതൊരു മുൻപരിചയവുമില്ലാത്ത ഒരു വ്യക്തി, സിനിമാ ഓഫറുമായി സമീപിക്കുമ്പോൾ ആരായാലും സംശയിക്കും. സാധാരണ ഗതിയിൽ ഒരു വ്യക്തിയെ സിനിമയിലേക്കോ, ഷോട്ട് ഫിലിമിലേക്കോ, വീഡിയോ ആൽബത്തിലേക്കോ ക്ഷണിക്കുമ്പോൾ, ആരായാലും കാണിക്കുന്ന ഒരു സ്വാഭാവീക മര്യാദയാണ് അപ്പോയിന്റ്മെന്റ് ചോദിച്ച് ഫോണിലോ നേരിട്ടോ കഥപറയുക എന്നത്. ഇവിടെ ആ നിലയിലേക്ക് പോലും കാര്യങ്ങൾ എത്തിയിട്ടില്ല. സായിടീച്ചർ താൽപര്യം പറയുക പോലും ചെയ്തില്ല. പകരം തന്റെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വേണ്ടി ചുമതലപ്പെടിത്തിയിരിക്കുന്നത് ഒരു മാനേജറെ ആണെന്നും അവരുടെ ഫോൺ നമ്പറും വക്കീലിന് കൈമാറുന്നു.
വക്കീൽ ഒരു ദിവസം ശ്രമിച്ചിട്ട് അവരുമായി ബന്ധപ്പെടാനാകാതെ വന്നപ്പോൾ, ടീച്ചറോട് വിഷയം പറയുകയും, ടീച്ചർ അവരുടെ മറ്റൊരു നമ്പർ നൽകുകയും ചെയ്യുന്നു. ആ നമ്പറിൽ കാര്യം പറഞ്ഞപ്പോൾ, പിറ്റേന്ന് അവർ സിനിമയുമായി സഹകരിക്കാൻ താൽപര്യമില്ല എന്നത് വക്കീലിനെ അറിയിക്കുന്നു. അതോടെ വിഷയം അവിടെ അവസാനിക്കേണ്ടതാണ്.  എന്നാൽ സംഭവിച്ചത് വേറൊന്നാണ്.

ടീച്ചർ അഹങ്കാരിയാണ് എന്നുപറഞ്ഞ്, പോസ്റ്റിടുകയും, “വൈറൽ അമ്മച്ചീ” എന്നുവിളിച്ച് ടീച്ചറെ അപമാനിക്കുകയും ചെയ്തുകൊണ്ട് വക്കീൽ സോഷ്യൽമീഡിയലേക്ക് വരികയാണ് ചെയ്തത്. ഇതുവഴി വക്കീൽ പ്രധാനമായും ലക്ഷ്യം വെച്ചത് തന്റെ സിനിമയുടെ പ്രമോഷൻ തന്നെയാണ്. സായിടീച്ചറുടെ പേരിൽ ആക്ഷേപമുന്നയിച്ച് വക്കീൽ രംഗത്ത് വന്നതുവഴി, ആ വിഷയം ചർച്ചയാകുകയും, ടീച്ചർ വ്യക്തിയധിക്ഷേപ പരാതിയുമായി മുന്നോട്ട് പോയപ്പോൾ, അത് വാർത്തയാകുകയും, ചാനലുകൾ ആ വിഷയം ചർച്ച ചെയ്യുകയും ചെയ്ത്, അങ്ങനെ ആകെമൊത്തം സിനിമയുടെ ചർച്ച തുടങ്ങിയ സമയത്ത് തന്നെ, കാസ്റ്റിങ്ങോ ഷൂട്ടോ പോലും പ്ലാൻ ചെയ്യുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ സിനിമ പൊതുസമൂഹത്തിന് മുമ്പിൽ ചർച്ചയായി മാറുകയും ചെയ്തു.

ഇതാണ് വക്കീലിന്റെ ബിസിനസ്സ് മൈൻഡ്. ടീച്ചറെ ചെറുതായി തല്ലിയതിലൂടെ തനിക്ക് ആളാകാനും, അതുവഴി ചർച്ചാ ഘട്ടത്തിലിരിക്കുന്ന സിനിമയെ പൊതുസമൂഹത്തിൽ ചർച്ചയാക്കി മാറ്റാനും വക്കീലിന് കഴിഞ്ഞു.
ഇതാവണം ഡാ ബിസിനഡ് മൈൻഡ്!! വക്കീലിന് നമോവാകം.  ഇതേ രീതി തന്നെ, സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ള സ്ത്രകളുടെ വിഷയം ഏറ്റെടുത്ത് കേസുനടത്താനെന്ന പേരിലും വക്കീല് നടത്തിയിരുന്നു. വക്കീലിന്റെ സുഹൃത്തുക്കളും, വക്കീലിന്റെ പോസ്റ്റ് കണ്ടവരും “വക്കീലിനെ കേസേൽപ്പിച്ചുകൂടേ” എന്നുചോദിച്ച് മെസഞ്ചറിൽ നാളുകൾക്ക് മുമ്പ് എന്നെ സമീപിച്ചിരുന്നു. ഇത്തരം വളഞ്ഞ വഴികളിൽ താൽപര്യമില്ലാത്തതുകൊണ്ട് ഞാനന്ന് അതിന് നിന്നുകൊടുത്തില്ല. വക്കീലിനെ ആവശ്യം വന്നാൽ നിരവധി സുഹൃത്തുക്കൾ കോടതിയിൽ പോകുന്ന വക്കീലുമാരായി ഉള്ള ഞങ്ങക്ക് കേസ് നടത്താൻ അവരിലാരെയെങ്കിലും ചുമതലപ്പെടുത്താനറിയാം. ഫേസ്ബുക്കിലും ടിവി ചാനലുകളിലെ ചർച്ചയിലും അല്ലല്ലോ കേസ് നടത്തേണ്ടത്, കോടതിയിലല്ലേ? 
പിന്നെ ടീച്ചറ് മാനേജറെ വെച്ച കാര്യം.

സിനിമയടക്കം എന്റർടെയ്ൻമെന്റ് ഫീൽഡിൽ നിരവധി പറ്റിക്കലും, ചൂഷണങ്ങളും ഉണ്ട്. അപ്പോൾ ചെറിയ റോളായാലും ഈ രംഗത്ത് പരിയമുള്ളവരെ ഇത്തരം കാര്യങ്ങൾ മാനേജ് ചെയ്യാനായി ഏൽപ്പിക്കുക എന്നതാണ് സേഫ്. അതേ ടീച്ചറും ചെയ്തുള്ളൂ.  ഇത്തരം ഒരു അനുഭവം എനിക്കുമുണ്ട്. ഒരു വർഷം മുമ്പ്, ഒരു “പ്രമുഖ സെലിബ്രിറ്റി ആക്ടിവിസ്റ്റ്” എന്നെ ബന്ധപ്പെട്ടിരുന്നു. “ഫ്ലവേഴ്സ് ചാനലിന്റെ ഗെയിം ഷോയിൽ പങ്കെടുക്കാൻ ചാൻസ് തരാം, രണ്ടായിരം രൂപ പ്രതിഫലവും തരാം” ഇതായിരുന്നു ആ മാരക ഓഫർ. എന്റെ മകനെയുമിട്ട് വിനുവുമില്ലാതെ ഞാനൊറ്റക്ക് ചെന്നെയിൽ പോയി പ്രോഗ്രാമിന്റെ ഷൂട്ട് കഴിഞ്ഞ് വരണം. അതായത് എന്റെ മൂന്നുദിവസം സ്വാഹ!! ഫ്ലവേഴ്സ് ചാനൽ ആ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് പോയി വരുന്നതിനുള്ള ഫ്ലൈറ്റ് ചാർജ്ജും, ചെന്നെയിൽ താമസവും, നിശ്ചിത തുക പ്രതിഫലവും നൽകുന്നതായി പിന്നീട് ഞാൻ മനസ്സിലാക്കി. അങ്ങനെ വരുമ്പോൾ എനിക്ക് തരാമെന്ന് ആ “പ്രമുഖ” ഓഫർ വെച്ച രണ്ടായിരം രൂപയും കഴിച്ച് ഫ്ലവേഴ്സ് ചാനലീന്ന് പ്രമുഖക്ക് കിട്ടുന്ന ബാക്കി പണം അതായത് 23000 രൂപ മുഴുവനും പ്രമുഖേടെ അണാണാക്കിലേക്ക് തന്നെ പോകും!! എന്നാ ബുദ്ധി, എന്നാ ആക്ടിവിസം, എന്തൊരു സെലിബ്രിറ്റി.  ഒരാളെ കൊണ്ട് ജോലിയെടുപ്പിക്കുക, മറ്റൊരാൾ ആ കാശും വാങ്ങി പോകുക.. അപാരം അപാരം. അതോണ്ട് ടീച്ചറ് മാനേജറെ വെച്ചത് നല്ല കാര്യം തന്നെ. ടീച്ചർക്ക് സൌകര്യമുണ്ടേ അഭിനയിക്കും, സൌകര്യമില്ലേ അഭിനയിക്കില്ല. ടീച്ചർക്ക് സൌകര്യമുണ്ടേ മറുപടി തരും, സൌകര്യമില്ലാത്തപ്പോ മറുപടി തരില്ല. അത് ടീച്ചറുടെ മാത്രം സൌകര്യം. അപ്പോ വക്കീലേ, വക്കീല് പൊളിക്ക്. ന്നാലും ങ്ങടെ ബിസിനസ് മൈൻഡ് അപാരം തന്നെ.

Karma News Network

Recent Posts

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

17 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

60 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

3 hours ago