social issues

നദി എന്ന നദീര്‍ ഒരു മനുഷ്യനല്ല, മറിച്ച് അടുത്ത ഇരയെയും തേടി നടക്കുന്ന മനുഷ്യമൃഗം മാത്രമാണയാള്‍.., ജോമോള്‍ ജോസഫ് പറയുന്നു

ഇടത് സാംസാകാരിക മുഖങ്ങളില്‍ പ്രമുഖനായ നദി എന്ന നദീറിനെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്തു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് എത്തിയതാണ്. ഇപ്പോള്‍ നദീറിനെ പോലെ നിരവധി പേര്‍ ഉണ്ടെന്ന് പറയുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോമോളുടെ പ്രതികരണം.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, കുട്ടികളി പോലും അശ്ലീലവും കാമവും തേടുന്നവരില്‍ നദിയെന്ന നദീര്‍ മാത്രമല്ല.. ഇന്ന് ഉച്ചക്ക് ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനടിയില്‍ വന്ന ചില കമന്റുകള്‍ കണ്ടപ്പോള്‍ കണ്ണുതള്ളിപ്പോയി. ചിത്രത്തില്‍ എന്നോടൊപ്പമുള്ള പത്തുമാസം പ്രായം മാത്രമുള്ള ആമിയുടെ ഉടുപ്പ് അല്‍പം മാറി കിടക്കുന്നത് ഫോട്ടോയെടുത്ത വിനുവോ, ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച ഞാനോ ശ്രദ്ധിച്ചിരുന്നില്ല. ഫോട്ടോയെടുത്ത സമയത്ത് ആമി കുതിച്ചപ്പോഴാണ് അവളുടെ ഉടുപ്പല്‍പം പൊങ്ങി മാറിയത്. വളരെ നന്നായി സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഇത് മനസ്സിലാകുക പോലുമുള്ളൂ. ചിലകമന്റുകള്‍ കണ്ടപ്പോള്‍ മാത്രമാണ് എനിക്കും അത് ശ്രദ്ധയില്‍ പെട്ടത്.

പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഉടുപ്പ് അല്‍പം മാറിയാല്‍ പോലും ഫോട്ടോകള്‍ സൂം ചെയ്ത് ചെയ്ത് ആ കുഞ്ഞിന്റെ നഗ്‌നതയിലേക്ക് കണ്ണുകള്‍ പായിക്കാനും, അതിനെ വലിയ എന്തോ അപരാധമായി ചിത്രികരിക്കാനും അധമത്തരം കുറച്ചൊന്നും പോരാതെ വരും. ഇവനൊക്കെ നന്നാകും എന്നുകരുതുന്ന സമൂഹത്തോട് ഒന്നേ പറയാനുള്ളൂ, ഇവനെപോലെയുള്ളവരാണ് നമ്മുടെ ഇടയില്‍ കുഞ്ഞുങ്ങളെ അവന്റെയൊക്കെ കാമപൂര്‍ത്തീകരണത്തിനായി ഉപയോഗിക്കുന്നത്. ഇന്നലെയും ഇന്നും നാളെയും ഇവനില്‍ നിന്നും ഇതുതന്നെയേ പ്രതീക്ഷിക്കാനാകൂ. ഇതുപോലൊരുത്തനാണ് നദിയെന്ന പേരില്‍ പുരോഗമന സര്‍ക്കിളുകളില്‍ ഇത്രകാലം വിലസി നടന്നത്. അവന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചശേഷം പുരോഗമന സര്‍ക്കിളുകളില്‍ എത്ര സ്വീകാര്യനായാണ് നടന്നത്!! ഇന്നിപ്പോള്‍ ഫേസ്ബുക്കില്‍ പല പെണ്‍പ്രൊഫൈലുകളില്‍ അവരെ ആണഹന്തകൊണ്ട് കണ്‍സന്റ് പോലും ചോദിക്കാതെ കടന്നുപിടിച്ച് ലൈംഗീക കുത്തിക്കഴപ്പ് അവരില്‍ തീര്‍ക്കാന്‍ അവന്‍ ശ്രമിച്ചതിനെ കുറിച്ചും, അവനില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും തുറന്നെഴുതി തുടങ്ങിയിരിക്കുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇയാളില്‍ നിന്നും നേരിട്ട നടന്ന റേപ്പ് അറ്റംപ്റ്റിനെ കുറിച്ച് ഇവര്‍ പൊതുസമൂഹത്തോട് പറയാന്‍ പോലും തയ്യാറായതെന്നതാണ് വേദനാ ജനകം.

ഇവരോരുത്തരും അവരിലേക്കോ അവരുടെ ക്ലോസ്ഡ് സര്‍ക്കിളുകളിലോ മാത്രമായി ഒതുക്കി വെച്ച ഇയാളുടെ തനി സ്വഭാവം തന്നെയാണ് അയാള്‍ക്ക് തഴച്ചുവളരാന്‍ അവസരം ഒരുക്കിയതെന്നതാണ് യാഥാര്‍ത്ഥ്യം. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളജില്‍ മാസ്‌കമ്യൂണക്കേഷന്‍ പഠിച്ച് മാഗസിന്‍ എഡിറ്ററായി പ്രവര്‍ത്തിച്ച്, തുടര്‍ന്ന് മാസ് കമ്യൂണിക്കേഷന്‍ അദ്ധ്യാപകനൊക്കെയായി എന്ന് മേനി നടിക്കുന്ന നദീറെന്ന നദി തന്നെയാണ് സഹപാഠിയായി കൂടെ പഠിച്ച പെണ്‍കുട്ടിയെ സ്വന്തം സ്ഥാപനത്തില്‍ ജോലിക്കായി നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ജോലിയില്‍ പ്രവേശിപ്പിച്ച് അവളോട് റേപ്പ് അറ്റംപ്റ്റ് നടത്തിയത്. അവളവനെ അടിച്ചിട്ട് ജോലിയും ഉപേക്ഷിച്ച് രക്ഷപ്പെട്ട് പോന്നു. പുരോഗമന ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നിരവധി സ്ത്രീകളും ഇയാളുടെ റേപ്പ് അറ്റംപ്റ്റില്‍ നിന്നും രക്ഷപ്പെട്ട് വന്നതായി അറിയുന്നു. ചിലര്‍ മാത്രം ഈ വിവരങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങി. മറ്റു പലരും ഇപ്പോഴും മറച്ചുപിടിക്കുന്നു. അവനെ അടിച്ചിടാന്‍ കഴിയാതെ ആരൊക്കെ അവന്റെ റേപ്പിന് ഇരയായിട്ടുണ്ടാകാം?

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗീക പീഢനത്തിനിരയാക്കിയ വിവരം വൈകിയറിഞ്ഞ അവളുടെ മാതാപിതാക്കള്‍ പോലും വിവരം നീതി നിര്‍വ്വഹണത്തെ സംവിധാനത്തെ അറിയിക്കാനോ, അവനെ നിയമത്തിന് മുന്നിലെത്തിക്കാനോ തയ്യാറായിട്ടില്ല എന്നത് എന്നെ ഞെട്ടിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും മാറി പാരലല്‍ പൊളിറ്റിക്‌സ് പറയുന്ന മാതാപിതാക്കള്‍ പോലും, പരാതിയിലേക്ക് നീങ്ങാത്തത് അവരും ക്രൈമിനെ മൂടിവെക്കുന്നതിന് തുല്യവും, അവരും പ്രതിസ്ഥാനത്തേക്ക് വരുന്നതിനും കാരണമാകും. പുരോഗമനം സംസാരിക്കുന്നതും, ഫെമിനിസ്റ്റ് ചിന്താഗതിയള്ളതും കാമപൂര്‍ത്തീകരണത്തിന് വേണ്ടിയെന്ന ചിന്ത പ്രാകൃതമാണ്. ഇത്തരം സ്ത്രീകള്‍ ആര്‍ക്ക് വേണ്ടിയും സന്നദ്ധരാണ് എന്ന തോന്നല്‍ തെറ്റാണ്. പുരോഗമനയിടം എന്നാല്‍ ലൈംഗീക അരാജകത്വത്തിനുള്ള ഇടമാണ് എന്ന ചിന്ത അപകടകരമാണ്. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീയേയും അവളുടെ അനുമതി കൂടാതെ അവളുടെ ശരീരത്തില്‍ തൊടാനായി പോലും ആര്‍ക്കും അനുവാദമില്ല. ഈ അനുമതിയാണ് കണ്‍സന്റ്. ആ കണ്‍സെന്റ് നല്‍കേണ്ടത് പൂര്‍ണ്ണ ബോധത്തോടെയും ബോദ്ധ്യത്തോടെയും ആയിരുന്നാല്‍ മാത്രമേ കണ്‍സന്റും വാലിഡാകൂ. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കും കണ്‍സെന്റ് നല്‍കാന്‍ കഴിയില്ല. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ കണ്‍സെന്റ് ഉണ്ടായിരുന്നു എന്ന വാദവും പ്രസക്തമല്ല.

നിയമപരമായി കണ്‍സന്റ് വാലിഡാകണം എങ്കില്‍ പ്രായപൂര്‍ത്തിയായിരിക്കണം, കണ്‍സെന്റ് നല്‍കുന്നത് ബോധപൂര്‍വ്വവും, പൂര്‍ണ്ണ ബോധ്യത്തിലുമായിരിക്കണം, മാത്രമല്ല പരപ്രേരണയിലോ, സമ്മര്‍ദ്ദത്തിലോ, ഭയത്തിലോ, പേടിയിലോ ആകുകയുമരുത്. അബോധാവസ്ഥയില്‍ ആയിരിക്കരുത് കണ്‍സെന്റ് നല്‍കുന്ന ആള്‍. ഇതിന് വിരുദ്ധമായതെന്തും റേപ്പ് അറ്റംപ്‌റ്റോ റേപ്പോ തന്നെയാണ്. മൈനര്‍ കുട്ടിയാണ് ഇരയെങ്കില്‍ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെട്ട കേസും. (പുരോഗമന ഇടങ്ങളെന്ന ലേബലില്‍ മദ്യവും, നിരോധിത ലഹരികളും ഒഴുക്കുന്നവരുടെ ലക്ഷ്യം എന്തെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. മദ്യലഹരിയിലായിരുന്നു എന്ന വാദം വിലപ്പോകില്ല) പുറത്ത് വരുന്ന വിവരങ്ങള്‍ വെച്ച് നദി എന്ന നദീര്‍ ഒരു മനുഷ്യനല്ല, മറിച്ച് അടുത്ത ഇരയെയും തേടി നടക്കുന്ന മനുഷ്യമൃഗം മാത്രമാണയാള്‍..

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

28 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

36 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago