social issues

കയ്യില്‍ കടന്നു പിടിച്ചു എന്നൊക്കെ പറഞ്ഞ് നിയമപരിരക്ഷയെ ദുരുപയോഗം ചെയ്യുന്നത് ക്ഷമിക്കാനാകാത്ത തെറ്റ്, രമ്യ ഹരിദാസിനെതിരെ ജോമോള്‍ ജോസഫ്

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച എംപി രമ്യ ഹരിദാസിനെയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമിനെയും സംഘത്തെയും ചോദ്യം ചെയ്ത് യുവാവിന്റെ ലൈവ് വീഡിയോ ഏറെ വിവാദമായിരിക്കുകയാണ്. നിയമവിരുദ്ധത ചോദ്യം ചെയ്ത തന്നെ എംപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ കൈയ്യേറ്റം ചെയ്തു എന്ന് യുവാവ് പറഞ്ഞു. എന്നാല്‍ തന്റെ കൈയ്യില്‍ കയറി പിടിച്ചിട്ടാണ് യുവാവിനെ കൈയ്യേറ്റം ചെയ്തതെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്.

കയ്യില്‍ കടന്നു പിടിച്ചു എന്നൊക്കെ പറഞ്ഞ്, സ്ത്രീത്വത്തിനും സ്ത്രീകള്‍ക്കും നേരെയുള്ള കടന്നുകയറ്റം എന്ന ക്രൈമിനെതിരായ നിയമപരിരക്ഷയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റ്. ആ ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് അതിലും വലിയ തെറ്റ്.-ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, സമൂഹത്തിന് മാതൃക ആകേണ്ടവര്‍ തെറ്റുചെയ്യുമ്പോള്‍ ആ തെറ്റ് ചൂണ്ടി കാണിച്ച ചെറുപ്പക്കാരനോട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയത് ഒന്നാമത്തെ തെറ്റ്. കയ്യില്‍ കടന്നു പിടിച്ചു എന്നൊക്കെ പറഞ്ഞ്, സ്ത്രീത്വത്തിനും സ്ത്രീകള്‍ക്കും നേരെയുള്ള കടന്നുകയറ്റം എന്ന ക്രൈമിനെതിരായ നിയമപരിരക്ഷയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നത് ക്ഷമിക്കാനാകാത്ത തെറ്റ്. ആ ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് അതിലും വലിയ തെറ്റ്.

ആ ചെറുപ്പക്കാരന്‍ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ചെറുപ്പക്കാരനെ പ്രോത്സാഹിപ്പിച്ചിരുന്നു എങ്കില്‍, നിങ്ങള്‍ തിരുത്തിയിരുന്നു എങ്കില്‍ അതും വലിയൊരു മാതൃക ആയി മാറിയേനെ. മറിച്ച് സ്ത്രീ സുരക്ഷക്കുള്ള നിയമം ദുരുപയോഗം ചെയ്ത്, നിങ്ങളെ തിരുത്താന്‍ ശ്രമിച്ച ചെറുപ്പക്കാരനെ സ്ത്രീ സുരക്ഷാ നിയമം ദുരുപയോഗം ചെയ്ത് പൂട്ടാന്‍ ശ്രമിച്ച നിങ്ങള്‍ ഒരു നിമിഷം പോലും ജനപ്രതിനിധി ആയി തുടരാന്‍ അര്‍ഹയല്ല.. shame on you ramya…

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

56 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

1 hour ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

2 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

3 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

4 hours ago