kerala

കൊറോണ വൈറസ് നമ്മുടെ പരിസരങ്ങളിലോ, നമ്മുടെ കൂടെയോ ഉണ്ട്, ജോമോള്‍ ജോസഫ് പറയുന്നു

കോവിഡ് രോഗം പടര്‍ന്ന് പിടിക്കുകയാണ്.എവിടെ നിന്നാണ് രോഗം പടരുന്നതെന്ന് പോലും വ്യക്തമാകാത്ത സാഹചര്യവുമുണ്ട്. ഇപ്പോള്‍ അയല്‍വാസികള്‍ക്ക് കോവിഡ് ബാധിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. മാത്രമല്ല വീടിരിക്കുന്ന സ്ഥലം അടക്കം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയെന്നും ജോമോള്‍ ജോസഫ് പറയുന്നു.ഈ സമയം എന്തൊക്കെ ശ്രദ്ധിക്കണമെന്നും ജോമോള്‍ പറയുന്നു.

ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

അയല്‍വാസിക്ക് കോവിഡ് സ്ഥിരീകരിച്ചു,രാവിലെ മെഡിക്കല്‍ സംഘം വന്ന് അദ്ദേഹത്തെ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റി.രാത്രിയോടെ ഞങ്ങളുടെ വീടിരിക്കുന്ന വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി കളക്ടറുടെ ഉത്തരവിറങ്ങി. ഇവിടെ ഉയര്‍ന്നുവരുന്ന ചില പ്രധാന വിഷയങ്ങളുണ്ട്.റുട്ടീനായി എഴുപത്തിയഞ്ചോളം ആളുകളെ പരിശോധന നടത്തിയപ്പോഴാണ് ഞങ്ങളുടെ അയല്‍വാസിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കാനായത്. യാതൊരുവിധ രോഗലക്ഷണങ്ങളും പ്രകടമല്ലാതിരുന്ന അദ്ദേഹത്തെ റുട്ടീന്‍ പരിശോധനയുടെ ഭാഗമായി പരിശോധിച്ചില്ലായിരുന്നു എങ്കില്‍,അദ്ദേഹത്തിന് കോവിഡുള്ളവിവരം അറിയാതെ പോകുമായിരുന്നു.

ഇതു തന്നെയാണ് ഞങ്ങളുടെ ലിമിറ്റിലെ പോലീസ് സ്റ്റേഷനിലെ പോലീസുകാരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായും സംഭവിച്ചത്. പരിശോധനയില്‍ രണ്ടു പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും,സ്റ്റേഷനിലെ നാല്പത്തിയഞ്ചോളം പോലീസുദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോകുകയും ചെയ്യേണ്ടി വന്നു. പോലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി, പുതിയ ടീം വന്ന് ചാര്‍ജ്ജേറ്റെടുത്തു. അതുപോലെ തന്നെ സര്‍ക്കാര്‍ വെറ്റിനറി ഹോസ്പിറ്റലിലെ ഒരു ഉദ്യോഗസ്ഥനും,ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചതും, റാന്‍ഡം ടെസ്റ്റിന്റെ ഭാഗമായാണ്. പരിശോധിക്കപ്പെടാത്ത ആയിരക്കണക്കിനാളുകളുണ്ട്.ഈ ആളുകളെ മുഴുവന്‍ പരിശോധിച്ചാല്‍, എത്രപേര്‍ക്ക് കോവിഡ് ഉണ്ട് എന്ന യഥാര്‍ത്ഥ ചിത്രം പുറത്തുവരും. കോവിഡ് സ്ഥിരീകരണം വരുന്നവരില്‍ മിക്കവര്‍ക്കും ഉറവിടം അറിയുകയുമില്ല. ഭൂരിഭാഗം പേരും സമ്പര്‍ക്ക രോഗികളും.

ഈ വസ്തുതകളുടെ പിന്‍ബലത്തില്‍ ചിലത് പറയാനാഗ്രഹിക്കുകയാണ്.1വിഡിന്റെ സാമൂഹ്യവ്യാപനം നടന്നുകഴിഞ്ഞു.2. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേ മതിയാകൂ.3. നമ്മുടെ പരിസരങ്ങളിലുള്ളവര്‍ക്കോ, നമുക്ക് തന്നെയോ കോവിഡ് ഉണ്ടെന്നതോ,നമ്മളും പരിസരങ്ങളിലുള്ളവരും വൈറസ് വാഹകരാണ് എന്നതും അഗീകരിച്ച് ജാഗ്രതയോടെ മുന്നോട്ട് പോകുക.4.സാമൂഹീക അകലം പാലിക്കാനും, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തേക്കിറങ്ങാനും, കഴിയുന്നതും പുറത്തേക്കിറങ്ങാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം.5.എത്രമാത്രം ഐസൊലേറ്റഡായി ജീവിക്കാമോ, അത്രയും നല്ലത്.7മാസ്‌ക്, കൈയുറകള്‍, സാനിറ്റൈസര്‍, ശാരീരിക ശുചിത്വം, സാമൂഹ്യ അകലം എന്നിവ ജീവിത ചര്യയായി സ്വീകരിക്കുക.8. ജാഗ്രതക്ക് ജീവന്റെ വിലയാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക.

നമ്മുടെ കൈയകലത്തില്‍; നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്തോ, നമ്മുടെ ശരീരത്തില്‍ നിന്ന്; മറ്റുശരീരങ്ങള്‍ തേടിയോ കൊറോണ വൈറസ് നമ്മുടെ പരിസരങ്ങളിലോ, നമ്മുടെ കൂടെയോ ഉണ്ട്. ജാഗ്രതയോടെ ജീവിക്കാം, അതിജീവിക്കാം.. എല്ലാവര്‍ക്കും ശുഭരാത്രി..

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

20 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

36 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

50 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago