kerala

ഖത്തറിൽ നിന്നും കോവിഡിനെ തോല്പ്പിച്ച പ്രവാസി, ന്യുമോണിയയിലേക്ക് മാറാതിരിക്കാൻ ചെയ്ത പ്രതിരോധം ഇങ്ങിനെ

കോവിഡ് ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും ജനിച്ച നാട്ടില്‍ തിരികെ എത്തിയാല്‍ മതിയെന്നാണ് ഓരോ പ്രവാസിയുടെയും ആഗ്രഹം. എന്നാല്‍ നാട്ടിലെത്തുന്ന പ്രവാസികളെ ആട്ടിപ്പായിക്കുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ കോവിഡ് ബാധിച്ചാല്‍ തന്നെ അതിനെ പൊരുതി തോല്‍പ്പിക്കാവുന്നതേയുള്ളു. പ്രവാസ ലോകത്തും കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെടുന്ന മലയാളികളുടെ വിവരങ്ങള്‍ പുറത്ത് എത്തുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് മോഡല്‍ ജോമോള്‍ ജോസഫ് പങ്കുവെച്ചത്. ഖത്തറിലുള്ള സുഹൃത്ത് കോവിഡിനെ തോത്പിച്ച വിവരമാണ് ജോമോള്‍ പങ്കുവെച്ചിരിക്കുന്നത്.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

രാവിലെ തന്നെ വലിയ സന്തോഷം. ഞങ്ങള്‍ രണ്ടാഴ്ചയായി കോഴിക്കോടായിരുന്നു, ഫോണിന് റേഞ്ചും നെറ്റും കിട്ടാത്ത അവസ്ഥ. അതുകൊണ്ട് ആരുമായും വലിയ കോണ്ടാക്ടുകളില്ലായിരുന്നു. രാവിലെ എണീറ്റ് വീട് ക്ലീന്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ഖത്തറിലുള്ള സുഹൃത്തിന്റെ കോള്‍. അദ്ദേഹം കഴിഞ്ഞ ഇരുപത്തിയെട്ടുദിവസങ്ങളായി കോവിഡ് പോസിറ്റീവായി കൊറോണയുമായി പോരാട്ടത്തിലായിരുന്നു. സ്വന്തം മുറിയില്‍ തന്നെ ഐസൊലേറ്റ് ചെയ്ത ജീവിതം. വലിയും കുടിയും ഒക്കെ നിര്‍ത്തി, കൃത്യമായ എക്‌സര്‍സൈസും, ഡയറ്റും, ചിട്ടയായ ജിവിതവും. അതിനിടയില്‍ പനിക്കുള്ള മരുന്നും, പനി ന്യൂമോണിയയായി മാറാതിരിക്കാനുള്ള മരുന്നും. ഇഞ്ചിയും കരിംജീരകവും വെളുത്തുള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്തി ശരീരത്തിന്റെ ഇമ്യൂണിറ്റി കൂട്ടിയെടുക്കാനുള്ള ശ്രമം. ജ്യൂസും ധാരാളം വെള്ളവും കാപ്പിയും ശീലമാക്കി.

ഇടക്ക് ക്രമാതീതമായി കൂടി വരുന്ന ഹൃദയമിടിപ്പുമായി ചങ്ങാത്തത്തിലായി അവയെ എണ്ണിയെടുക്കാനായി പെടാപ്പാട് പെട്ടു. എക്‌സര്‍സൈസ് ചെയ്യുന്നത് കൂട്ടിയെടുത്ത് ഹൃദയത്തെ വരുതിയിലാക്കി.. ഇതിനിടയിലും ഒറ്റപ്പെടലിന്റെ വേദനയും സങ്കടവും. പറന്നുനടന്നവന്‍ കൂട്ടിലാക്കപ്പെടുന്നതുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥ. നാട്ടിലുള്ള ഭാര്യക്കോ മക്കള്‍ക്കോ ഇതൊന്നുമറിയില്ല. ദിവസവും വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്തിരുന്ന ആള്‍, പതിയെ വീഡിയോ കോള്‍ നിര്‍ത്തി, ആവര്‍ത്തിച്ചു വരുന്ന കടുത്ത ചുമ വീട്ടിലേക്കുള്ള ഫോണ്‍കോളിനും തടസ്സമായി.

 

ഇങ്ങനെ നീണ്ട 672 മണിക്കൂറുകള്‍.. ആ മണിക്കൂറുകളിലെ 40320 മിനിറ്റുകളേയും അതിജീവിച്ച് കഴിഞ്ഞ ദിവസം ഞങ്ങളുടെ സുഹൃത്ത് നെഗറ്റീവായി തിരികെ സ്വാഭാവിക ജീവിതത്തിലേക്കെത്തി.. തിരികെ ജോലിയില്‍ പ്രവേശിച്ചു.. ആ സന്തോഷമാണ് കഴിഞ്ഞ രണ്ടാഴ്ചയായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നിന്ന ഞങ്ങളെ തേടി ഇന്നുരാവിലെ എത്തിയത്. കോവിഡിനെ അതിജീവിച്ച് സ്വാഭാവിക ജീവിതം തിരികെ പിടിച്ച പ്രിയ്യപ്പെട്ട സുഹൃത്തിന് ഉമ്മകള്‍. പ്രവാസലോകത്ത് ഒറ്റപ്പെടലും വേദനയും ദുരിതവും മാനസീകസംഘര്‍ഷവും അനുഭവിക്കുന്ന സകലരെയും നെഞ്ചോട് ചേര്‍ത്തുകൊണ്ട്, എല്ലാവര്‍ക്കും നല്ലത് സംഭവിക്കട്ടെ എന്നാഗ്രഹിച്ചുകൊണ്ട്. ശുഭദിനം.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago