more

കടുത്ത പീഡനം അനുഭവിക്കുന്ന മൂന്ന് പേര്‍, ഇവരുടെ പാര്‍ടണര്‍മാര്‍ ആള്‍മാറാട്ടം നടത്തി സമൂഹത്തെ പറ്റിക്കുന്നു, ജോമോള്‍ ജോസഫ് പറയുന്നു

കഴിഞ്ഞ ദിവസം ദിയ സന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. പ്രിയപ്പെട്ട സുഹൃത്തിനെ രക്ഷിക്കണം, സ്ത്രീയെ ടൂള്‍ ആക്കി അവന്റെ രാഷ്ട്രീയം പറയുന്ന പുരുഷന്മാരോടാണ് എന്നായിരുന്നു ദിയ കുറിച്ചത്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന മൂന്ന് സ്ത്രീകളുടെ വിവരം നേരത്തെ സുനിത ദേവദാസും പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ പറയാതെ കാര്യങ്ങള്‍ തുറന്ന് പറയണമെന്നും ആ സ്ത്രീകള്‍ക്ക് നീതി നേടി കൊടുക്കണമെന്നും പറയുകയാണ് ജോമോള്‍ ജോസഫ്.

ദിയയും, സുനിതയും ഈ സ്ത്രീകളുടെ പേര് പൊതുസമൂഹത്തോട് പറയാനോ, നിയമസംവിധാനത്തെ അറിയിക്കാനോ തയ്യാറായി, ആ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്ന് ഞാന്‍ ഇവരോട് ആവശ്യപ്പെടുകയാണ്. അവര്‍ക്ക് നിയമപരമായി മുന്നോട്ട് പോകാനായി താല്‍പര്യമില്ല എങ്കില്‍, ഇവര്‍ രണ്ടുപേരും ആ സ്ത്രീകളുടെ വിശംദാംശങ്ങള്‍ എന്നെയറിയിച്ചാല്‍ ഈ വിഷയം ഏറ്റെടുക്കാനും, നിയമപരമായി അവര്‍ക്കാവശ്യമായ സുരക്ഷയൊരുക്കാനും ഞാന്‍ തയ്യാറാണ് എന്നും അറിയിക്കുന്നു.- ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

ആരായിരിക്കും ആ സ്ത്രീ/സ്ത്രീകള്‍? ആ സ്ത്രീയെ/സ്ത്രീകളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കോരുത്തര്‍ക്കുമുണ്ട്.. ഇന്നലെ രാത്രി Diya Sana ഇട്ട പോസ്റ്റാണ് ആദ്യ സ്‌ക്രീന്‍ഷോട്ട്. ദിയയുടെ ഏതോ പ്രിയ്യപ്പെട്ട സുഹൃത്തിനെ രക്ഷിക്കണം എന്നാണ് ദിയ അഭ്യര്‍ത്ഥിക്കുന്നത്. ഏതോ സ്ത്രീയെ ടൂള്‍ ആക്കി ഏതോ പുരുഷന്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണ് എന്നും ദിയ പറയുന്നു. ഈ പോസ്റ്റ് വന്ന് കുറച്ച് സമയം കഴിഞ്ഞപ്പോളാണ് എന്റെയൊരു സുഹൃത്ത് Sunitha Devadas ജൂണ്‍ 25ന് ഇട്ട പോസ്റ്റ് എന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

 

ഗുരുതരമായ വിഷയമാണ് സുനിത ഉന്നയിക്കുന്നത്. സുനിതയുടെ ഏതോ സുഹൃത്ത് പറഞ്ഞതുപ്രകാരവും, സുനിതക്ക് നേരിട്ടറിയാവുന്നതുമായ മൂന്ന് സ്ത്രീകള്‍ കടുത്ത അടിമത്തം അനുഭവിക്കുന്നു എന്ന് സുനിത പറയുന്നു. ആ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ വിപ്ലവം നയിക്കുന്നവരും, സ്ത്രീ സ്വാതന്ത്ര്യവും, തുണിയുരിയാനുള്ള സ്വാതന്ത്ര്യവും ഒക്കെ പറയുന്നവരാണ് എന്നും സുനിത തന്നെ പറയുന്നു. ഈ മൂന്നു സ്ത്രീകള്‍ക്കും തുണിയുടുക്കാനും തുണിയുരിയാനും പോലും സ്വാതന്ത്ര്യമില്ല എന്നും, ഭര്‍ത്താക്കന്‍മാര്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം മാത്രമേ ഇവര്‍ക്കുള്ളൂ എന്നും സുനിത തറപ്പിച്ചു പറയുന്നു. അതിലും ഗുരുതരമായ ആരോപണം സുനിതയുന്നയിക്കുന്നുണ്ട് ‘ഇവരുടെയൊക്കെ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത് പോലും പാര്‍ട്ണര്‍മാരാണ് എന്നും, എഴുതുന്നതും ഫോട്ടോ പോസ്റ്റ് ചെയ്യുന്നതും ഒക്കെ ഇവരുട പാര്‍ട്ണര്‍മാരാണ് എന്നും’ സുനിത പറയുന്നു.

ഇത് അതീവ ഗുരുതരമായ വിഷയമാണ്. മൂന്നു സ്ത്രീകളാണ് സുനിതയുടെ അറിവില്‍ കടുത്ത പീഢനം സഹിക്കുന്നത്. മാത്രമല്ല അവരുടെ പേരില്‍ ആള്‍മാറാട്ടം നടത്തി സമൂഹത്തെ പറ്റിക്കുകയും ചെയ്യുകയാണ് ആ മൂന്നുസ്ത്രീകളുടെയും പാര്‍ട്ണര്‍മാര്‍. ദിയയും, സുനിതയും ഈ സ്ത്രീകളുടെ പേര് പൊതുസമൂഹത്തോട് പറയാനോ, നിയമസംവിധാനത്തെ അറിയിക്കാനോ തയ്യാറായി, ആ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം എന്ന് ഞാന്‍ ഇവരോട് ആവശ്യപ്പെടുകയാണ്. അവര്‍ക്ക് നിയമപരമായി മുന്നോട്ട് പോകാനായി താല്‍പര്യമില്ല എങ്കില്‍, ഇവര്‍ രണ്ടുപേരും ആ സ്ത്രീകളുടെ വിശംദാംശങ്ങള്‍ എന്നെയറിയിച്ചാല്‍ ഈ വിഷയം ഏറ്റെടുക്കാനും, നിയമപരമായി അവര്‍ക്കാവശ്യമായ സുരക്ഷയൊരുക്കാനും ഞാന്‍ തയ്യാറാണ് എന്നും അറിയിക്കുന്നു.

നിങ്ങള്‍ രണ്ടുപേരും പൊതുസമൂഹത്തോട് വെളിപ്പെടുത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ച് നില്‍ക്കും എന്നും, ഉത്തരവാദിത്ത ബോധത്തോടെ ഇടപെടും എന്നും വിശ്വസിക്കുന്നു. പരിചയത്തിലുള്ള സ്ത്രീകളെ പോലും രക്ഷിക്കാനാകാതെ ഫേസ്ബുക്കിലും യൂട്യൂബിലും മാത്രം വിപ്ലവം നടത്തുന്നതിലും, ഇടപെടലുകള്‍ നടത്തുന്നതിലും കാര്യമില്ലല്ലോ? ഇവരൊക്കെ ഇല്ലാതാക്കപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തശേഷം ഇവര്‍ക്ക് നീതി ലഭിക്കണം എന്നപേരില്‍ ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിട്ട് യാതൊരു കാര്യവുമില്ലല്ലോ? സോഷ്യല്‍മീഡിയയിലും, പൊതുസമൂഹത്തിലും ഇടപെടലുകള്‍ നടത്തുന്ന എനിക്ക് പരിചയമുള്ള സുഹൃത്തുക്കളെ കൂടി ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നു. നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് നിന്ന് സുനിതയും, ദിയയും പറഞ്ഞ, അവര്‍ക്ക് നേരിട്ടറിയാവുന്ന, കൊടിയ പീഠനം അനുഭവിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്നത് നമ്മള്‍ മറക്കരുത്. നമ്മളുടെയൊക്കെ ശ്രദ്ധയില്‍ പെട്ടിട്ടും ആ സ്ത്രീകള്‍ ഇപ്പോഴും പീഠനം അനുഭവിക്കേണ്ടി വരുന്നു എന്നതും സഹിക്കാനാകാത്ത വിഷയമാണ്. സുനിത ദേവദാസും, ദിയ സനയും ഈ ഉദ്യമത്തില്‍ കൂടെ ഒരുമിച്ചുനില്‍ക്കും എന്നും, ഈ സ്ത്രീകളുടെ വിശദാംശങ്ങള്‍ പൊതുസമൂഹത്തിനും, അധികാരികള്‍ക്കും കൈമാറും എന്നും കരുതുന്നു. എന്റെ പരിചയത്തിലുള്ള സുഹൃത്തുക്കളുടേയും പൊതുസമൂഹത്തിന്റേയും പിന്തുണ ഈ വിഷയത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. സ്‌നേഹപൂര്‍വ്വം ജോമോള്‍ ജോസഫ് Edit & Update സുനിത ടാഗ് റിമൂവ് ചെയ്ത് എന്നെ ബ്ലോക്ക് ചെയ്ത് പോയി എന്ന് അറിയിക്കട്ടെ

Karma News Network

Recent Posts

സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണം, പോലീസിനോട് ആവശ്യപ്പെട്ട് ഇ.ഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ കേസെടുക്കണമെന്ന് പോലീസിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംസ്ഥാന…

6 hours ago

പാലക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…

7 hours ago

പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ല , Dyspയെ അറിയുകപോലും ഇല്ല, ഉരുണ്ടു കളിച്ചു ഗുണ്ടാ നേതാവ്

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…

7 hours ago

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നു, സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…

8 hours ago

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…

8 hours ago

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

9 hours ago