social issues

കള്ള കേസിന്റെ പേരില്‍ ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ പ്രതികരിച്ച വിജയ് ബാബുവിന് അഭിനന്ദനങ്ങള്‍, ജോമോള്‍ ജോസഫിന്റെ കുറിപ്പ്

യുവ നടിയുടെ ബലാത്സംഗ പരാതിയെ തുടര്‍ന്നുള്ള കേസില്‍ നടന് വിജയ് ബാബുവിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 27 മുതല്‍ ജൂലായ് മൂന്ന് വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണം, അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, സമൂഹമാദ്ധ്യമങ്ങളിലൂടെ നടിയെയും കുടുംബത്തെയും അപമാനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഫെമിനിച്ചികള്‍ക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുന്‍കൂര്‍ ജാമ്യത്തെ പരിഗണിച്ച്, അവര്‍ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തില്‍ പറയാനുള്ളത്.. വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിന്‍ ആരംഭിച്ച റിമ കല്ലിങ്കല്‍ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരില്‍ ഒരു ദിവസം പോലും പോയി ജയിലില്‍ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങള്‍..- ജോമോള്‍ കുറിച്ചു,

കുറിപ്പിന്റെ പൂര്‍ണരൂപം, വിജയ് ബാബുവിന് ഹൈകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം..? ആണുങ്ങളുമായി റിലേഷനില്‍ കഴിയുകയും, മറ്റ് വിഷയങ്ങളില്‍ ഉള്ള ചേര്‍ച്ചക്കുറവുകളുടെ പേരില്‍ പിണങ്ങി അകലുമ്പോള്‍, ആണിനെ എങ്ങനെയും തോല്പ്പിക്കണം എന്നാ ഉദ്ദേശത്തോടെ ബലാല്‍സംഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകല സ്ത്രീകള്‍ക്കും ഇതൊരു പാഠമായിരിക്കണം. ഇത്തരം സ്ത്രീകള്‍ ഇല്ലാതാക്കുന്നത് യഥാര്‍ത്ഥ ഇരകളായ നിരവധി സ്ത്രീകളുടെ ക്രെഡിബിലിറ്റിയും റിയല്‍ ആയ കേസുകളുടെ മെറിറ്റും തന്നെയാണ്.

ഓപ്പണ്‍ റിലേഷന്‍ഷിപ്പുകളുടെ ഡിഗ്‌നിറ്റി പോലും കളയുക, സ്വതന്ത്ര ലൈംഗീകതയുടെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നതൊക്കെയാണ് ഇത്തരം കള്ള നാണയങ്ങളായ ഫെമിനിച്ചികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊന്നും ഈ സമൂഹം മുന്നോട്ട് വളരണം എന്നോ, ഓരോ ഇന്‍സിഡന്റ്‌റുകളുടെയും ശരി തെറ്റുകളോ ഒന്നുമല്ല പരിഗണിക്കുന്നത്, എനിക്ക് പ്രശസ്തിയും പണവും വേണം എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യം.

റിലേഷന്‍ ഉണ്ടാക്കാന്‍ മാത്രമല്ല, മാന്യമായി പിരിയാനും കൂടെ ഇനിയും നമ്മള്‍ പഠിക്കേണ്ടതുണ്ട്.. ഇത്തരം കള്ള നാണയങ്ങളായ സ്ത്രീകളുടെ കൂടെ ചേര്‍ന്ന് നില്‍ക്കുക എന്നതാണ് ഫെമിനിസ്റ്റുകളെന്ന് നെറ്റിയില്‍ ലേബല്‍ ഒട്ടിച്ചു നടക്കുന്ന പല പ്രമുഖരുടെയും നിലപാട്. അത്തരം ഫെമിനിച്ചികള്‍ക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുന്‍കൂര്‍ ജാമ്യത്തെ പരിഗണിച്ച്, അവര്‍ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തില്‍ പറയാനുള്ളത്.. വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിന്‍ ആരംഭിച്ച റിമ കല്ലിങ്കല്‍ ഒക്കെ എവിടെയാണോ ആവോ.. കള്ള കേസിന്റെ പേരില്‍ ഒരു ദിവസം പോലും പോയി ജയിലില്‍ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങള്‍..

Note : ഇത്തരം പെണ്ണുങ്ങളുമായി റിലേഷന്‍ (അവിഹിതം) ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെടും മുമ്പ് ഒരു 200 രൂപയുടെ മുദ്രപത്രത്തില്‍ എല്ലാ ടെംസും ഉള്‍പ്പെടുത്തി എഗ്രിമെന്റ് തയ്യാറാക്കി നോട്ടറിക്ക് മുന്നില്‍ പോയി ഒപ്പിട്ട ശേഷം ഇതിനു മുതിര്‍ന്നാല്‍ മതിയാകും..
Note 2 : പെണ്ണിന്റെ ലൈംഗീക അവയവങ്ങളും ശരീരവും ഒരു ടൂളോ വെപ്പണോ അല്ല എന്ന് ഫെമിനിച്ചികള്‍ ഇനിയെങ്കിലും മനസ്സിലാക്കണം

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

4 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

5 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

6 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

6 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

7 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

7 hours ago