social issues

റിലേഷന്‍ഷിപ്പില്‍ ആയിരിക്കുമ്പോള്‍ ലൈംഗീകസുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് പിന്നീട് ബലാല്‍സംഗ ആരോപണം ഉന്നയിക്കാന്‍ സാധിക്കുന്ന്, ജോമോള്‍ ജോസഫ് ചോദിക്കുന്നു

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ നടി പീഡന പരാതി നല്‍കിയതോടെ വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫാണ്.

സ്ത്രീ പക്ഷ നിയമങ്ങള്‍ ഉപയോഗിച്ച് റിവഞ്ച് തീര്‍ക്കാനോ, വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും അത് തെറ്റാണ്. ‘ഒരു തവണ ലൈംഗീക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോള്‍ അയാള്‍ ശാരീരികമായി ഉപദ്രവിച്ചു’ എന്നത് ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ആണ്. അത്തരം ഉപദ്രവം അയാളില്‍ നിന്നും ഉണ്ടായി എങ്കില്‍ അത് വലിയ തെറ്റാണ്. പെണ്‍കുട്ടി പറഞ്ഞ ആ വാക്കുകള്‍ക്ക് ഇടയില്‍ തന്നെ പലപ്പോഴും അയാളുമായി സ്വന്തം താല്പര്യപ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമാകില്ല വായിക്കാന്‍ കഴിഞ്ഞത്. ഇത്രയും കാലമായി അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന പെണ്‍കുട്ടിയുടെ ആരോപണം ഇതില്‍ തന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ? -ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, കള്ള നാണയങ്ങളെ തുരത്തുക തന്നെ വേണം. സ്‌നേഹബന്ധത്തില്‍ നില്‍ക്കുമ്പോള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയും പുരോഗമന നിലപാടുകളുടെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്ന പല പെണ്‍കുട്ടികളും, ആ സ്‌നേഹബന്ധം തകര്‍ന്നാല്‍ തന്റെ ലൈംഗീക പങ്കാളിയായിരുന്ന ആളുടെ പേരില്‍ ബലാല്‍സംഗ ആരോപണവും റേപ്പ് കേസുമായി മുന്നോട്ട് വരുന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്.

ഇവര്‍ പറയുന്നത് കേട്ടാല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്റെ പങ്കാളിയായ പുരുഷന് മാത്രം സുഖം കൊടുക്കാനാണ് എന്ന തോന്നല്‍ ഉണ്ടാകുന്നു. റിലേഷന്‍ഷിപ്പില്‍ ആയിരിക്കുമ്പോള്‍ ലൈംഗീക സുഖം അനുഭവിച്ച ശേഷം എങ്ങനെയാണ് അയാള്‍ക്കെതിരെ ഇത്തരം ബലാല്‍സംഗ ആരോപണം ഉന്നയിക്കാന്‍ ഇത്തരം ആളുകള്‍ക്ക് മനസ്സ് അനുവദിക്കുന്നത്? ടോക്‌സിക് റിലേഷനില്‍ നിന്നും പുറത്തു വരുന്നത് പോലെയോ, ടോക്‌സിക് റിലേഷന് എതിരെ പ്രതികരിക്കുന്നത് പോലെയോ ആണ് ഇത്തരം സംഭവങ്ങള്‍ എന്ന് വിശദീകരിക്കുന്നത് സ്ത്രീപക്ഷമാണ് എന്ന് ഞാന്‍ കരുതുന്നില്ല..

സ്ത്രീ പക്ഷ നിയമങ്ങള്‍ ഉപയോഗിച്ച് റിവഞ്ച് തീര്‍ക്കാനോ, വ്യക്തികളെ നശിപ്പിക്കാനോ ആയി ആര് ശ്രമിച്ചാലും അത് തെറ്റാണ്. ‘ഒരു തവണ ലൈംഗീക ബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോള്‍ അയാള്‍ ശാരീരികമായി ഉപദ്രവിച്ചു’ എന്നത് ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ആണ്. അത്തരം ഉപദ്രവം അയാളില്‍ നിന്നും ഉണ്ടായി എങ്കില്‍ അത് വലിയ തെറ്റാണ്. പെണ്‍കുട്ടി പറഞ്ഞ ആ വാക്കുകള്‍ക്ക് ഇടയില്‍ തന്നെ പലപ്പോഴും അയാളുമായി സ്വന്തം താല്പര്യപ്രകാരം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് മാത്രമാകില്ല വായിക്കാന്‍ കഴിഞ്ഞത്. ഇത്രയും കാലമായി അയാള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന പെണ്‍കുട്ടിയുടെ ആരോപണം ഇതില്‍ തന്നെ റദ്ദ് ചെയ്യപ്പെടുകയല്ലേ?

Me Too എന്നത് ശക്തമായ ഒരു ക്യാമ്പയിന്‍ ആണ്. കള്ള ആരോപണവുമായി വ്യക്തികളെ തകര്‍ക്കാനോ വ്യക്തിവിരോധം തീര്‍ക്കാനോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായോ ആരെങ്കിലും #me_too ക്യാമ്പയിനെ ദുരുപയോഗം ചെയ്താല്‍ അതുവഴി Me Too ക്യാമ്പയിന്റെ തന്നെ വിശ്വാസ്യത തകര്‍ക്കാനെ ഉപകരിക്കൂ. അത്തരം എന്ത് നീക്കങ്ങളും ചെറുത്ത് തോല്‍പ്പിക്കപ്പെട്ടില്ല എങ്കില്‍, ദുരിതങ്ങള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായി മാറും.. അതുകൊണ്ട് കള്ള നാണയങ്ങളെ തിരിച്ചറിയുകയും, തുറന്നു കാണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത് തന്നെ മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണ്.. യഥാര്‍ത്ഥ ഇരകളെയും സര്‍വൈവര്‍മാരെയും കഷ്ടത്തിലാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

27 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

31 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

33 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

60 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago