topnews

കമ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിൻ ഇല്ലാതാക്കിയ ആയിരങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി

ലോകത്തേ ഏറ്റവും കൂടുതൽ കൂട്ടകുരുതികൾ നടത്തിയ ജോസഫ് സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ക്രൂരതകൾ വീണ്ടും പുറത്ത്. സ്റ്റാലിന്റെ കാലത്ത് നടന്ന കൂട്ടകുരുതികളുടെ കണക്കുകൾ ഇനിയും തിട്ടപെടുത്താൻ ചരിത്രത്തിനാവുന്നില്ല. ഇപ്പോൾ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ട ആയിര കണക്കിനു ആളുകളുടെ അസ്ഥികൂടം കണ്ടെത്തി കണ്ടെത്തിയിരിക്കുന്നു

കമ്യൂണിസ്റ്റ് ഭീകര നേതാവായിരുന്നു സ്റ്റാലിൻ കൊന്നൊടുക്കിയത് എത്ര പേരേ എന്ന് ഇനിയും കൃത്യമായി തിട്ടപെടുത്താൻ ആകുന്നില്ല എന്നതാണ്‌ പുതിയ കണ്ടെത്തലും വ്യക്തമാക്കുന്നത് സോവിയറ്റ് യൂണിയന്റെ ഭാഗവും പിന്നീട് സ്വതന്ത്രരാജ്യവുമായി മാറിയ യുക്രെയ്‌നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിന് സമീപമാണ് പലയിടത്തായുള്ള കുഴികളിൽ നിന്നും ആയിര കണക്കിനാളുകളുടെ അസ്ഥികൂടം ലഭിച്ചത്. കൂട്ട നരഹത്യകൾക്ക് ശേഷം ഇവിടെ മനുഷ്യരെ കുഴിച്ചിടുകയായിരുന്നു.

1937നും 39നും ഇടയിൽ കൊല്ലപ്പെട്ടവരുടേതാണ് ഇതെന്നാണ് കരുതുന്നത്. എണ്ണായിരത്തോളം ആളുകളുടെ അസ്ഥികളാണ് ഇതുവരെ ലഭിച്ചത്. യുക്രെയ്‌നിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്. വിമാനത്താവളത്തിന്റെ തുടർ നിർമ്മാണ ആവശ്യവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കിയപ്പോഴാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. പ്രദേശത്ത് ഇപ്പോഴും ഖനനം തുടരുന്നതിനാൽ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തേയും ഈ ഭാഗത്ത് നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1924 മുതൽ 1953 വരെ സോവിയറ്റ് ഭരണാധികാരിയായിരുന്ന സ്റ്റാലിൻ, ഗുലാഗ് എന്നറിയപ്പെട്ട ലേബർ ക്യാംപുകളിലും അല്ലാതെയുമായി 15 ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. ജോസഫ് സ്റ്റലിൻ കൊന്നൊടുക്കിയവരുടെ കണക്കുകൾ 75 കൊല്ലം പിന്നിടുമ്പോഴും കണക്ക് കൂട്ടി തീർക്കാൻ ചരിത്രകാരന്മാർക്ക് പോലും സാധിക്കുന്നില്ല. ഓരോ വർഷവും പലയിടത്ത് നിന്നും അസ്ഥികൂടങ്ങൾ കിട്ടുന്നു. ലോക ചരിത്രത്തിലേ ഏറ്റവും ക്രൂരനായ മനുഷ്യരാണ്‌ അഡോൾഫ് ഹിറ്റ്ലറും, ജോസഫ് സ്റ്റാലിനും, മുസോളിനിയും. മനുഷ്യരെ കൊന്നുടുക്കുന്നതിൽ ഹിറ്റ്ലർ പോലും കമ്യൂണിസ്റ്റ് നേതാവായ സ്റ്റാലിനു പിന്നിലാണ്‌

സ്റ്റാലിൽ കൊന്നൊടുക്കിയതിൽ 10 ലക്ഷത്തോളം പേരും തന്റെ രാജ്യത്തേ സ്വന്തം പൗരന്മാരാണ്‌. സോവിയറ്റ് യൂണിയനിൽ പുതിയ കൃഷി രീതി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ അംഗീകരിക്കാത്ത കർഷകരേ ഒരു ചർച്ച പോലും ചെയ്യാതെ കൊന്നു കളഞ്ഞ് വൃക്ഷങ്ങൾക്ക് വളമാകാൻ കുഴിച്ചിടുകയായിരുന്നു. അതു പോലെ തന്റെ ഭരണത്തിനെതിരെ ചെറു വിമർസനം പോലും ഉന്നയിക്കുന്നവരെ സ്റ്റാലിൽ കൊന്നു കളഞ്ഞു. ചർച്ചകളും, സമവായങ്ങളും തെറ്റു തിരുത്താനും ഒന്നും ആർക്കും അവസരം നല്കിയിരുന്നില്ല. ഒരു തെറ്റ് ചെയ്താലോ വിമർശിച്ചാലോ അതിൽ നിന്നും പശ്ചാതപിക്കാൻ പോലും സമയം നല്കിയില്ല. വിമർശനത്തിനു ശിക്ഷ മരണം എന്നായിരുന്നു സ്റ്റാലിന്റെ രീതി

സ്റ്റാലിൻ ഏറ്റവും അധികം കൂട്ട കുരുതിക്ക് വിധേയമാക്കിയ രാജ്യക്കാർ പോളണ്ട് കാരേ ആയിരുന്നു.1937 ലെ പോളിഷ് ഓപ്പറേഷൻ സമയത്ത് 1111091 ആൾക്കാരെ വധിച്ചിരുന്നു. 22000ത്തോളം ആളുകളേയായിരുന്നു കാറ്റിൽ എന്ന വനത്തിൽ കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടത്.രണ്ടാം ലോകയുദ്ധകാലത്ത് റഷ്യയിലെ കാറ്റിൻ വനത്തിൽ സോവിയറ്റ് യൂനിയനിലെ രഹസ്യ പൊലീസ് സേനയായ എൻ.കെ.വി.ഡി. പോളണ്ടിലെ സൈനിക ഉദ്യോഗസ്ഥരെയും പൊലീസ് സേനാംഗങ്ങളെയും ബുദ്ധിജീവികളെയും ആയിരക്കണക്കായി കൊന്നൊടുക്കിയ ദുരന്തമാണ് കാറ്റിൻ കൂട്ടക്കൊല എന്ന് പറയുന്ന ചരിത്രം. പോളണ്ടിലെ ഓഫീസർ കോറിലെ എല്ലാ അംഗങ്ങളെയും വധിക്കാൻ എൻ.കെ.വി.ഡി. തലവനായിരുന്ന ലാവ്റെന്തി ബെറിയ 1940 മാർച്ച് 5-ന് വെച്ച നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ഈ കൂട്ടക്കുരുതി നടന്നത്. ഈ നിർദ്ദേശം പിന്നീട് സോവിയറ്റ് പോളിറ്റ് ബ്യൂറോയിലെ സ്റ്റാലിനും ബെറിയയും അടക്കം എല്ലാ അംഗങ്ങളും അംഗീകരിക്കുകയായിരുന്നു. പോളണ്ടിന്റെ ജന സംഖ്യ തന്നെ സ്റ്റാലിൻ കൊന്ന് തള്ളിയതിനാൽ നിർണ്ണായകമായി കുറഞ്ഞു പോയി

Karma News Network

Recent Posts

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

13 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

22 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

33 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

38 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

1 hour ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

1 hour ago