entertainment

ഒളിച്ചോടിയതിനു പിന്നാലെ അമ്മ ആളെ വിട്ട് തല്ലിച്ചു, ചർച്ചക്കിടെ അമ്മ ഇറങ്ങിപ്പോയി, വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

മലയാള സിനിമയിൽ തിളങ്ങിനിന്ന നടിയാണ് ദേവയാനി. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി അപ്പോൾ ടിവി സീരിയലുകളിൽ സജീവമാണ്. വിവാഹം കഴിഞ്ഞ് കുടുംബിനി ആയിട്ടും അഭിനേത്രിയായി തിളങ്ങുകയാണ് നടി. 2001ൽ സംവിധായകൻ രാജ്കുമാരനും ദേവയാനിയും രഹസ്യമായി വിവാഹിതർ ആവുകയായിരുന്നു. ഇപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ദേവയാനി.

ഇപ്പോഴിതാ ദേവയാനിയുടെ വിവാഹത്തെ കുറിച്ച് മറ്റു ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ മുതിർന്ന മാധ്യമപ്രവർത്തകനായ ചെയ്യാറു ബാലു.

ദേവയാനി അഭിനയിച്ച സൂര്യവംശം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു രാജകുമാരൻ. പൊതുവെ നടിമാരെ എല്ലാവരും നോക്കുന്ന രീതി വ്യത്യസ്തമാണ്. എന്നാൽ രാജകുമാരൻ ഡയലോഗുകൾ പറഞ്ഞു കൊടുക്കുമ്പോൾ പോലും മാഡം എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. അത് ദേവയാനിയെ ആകർഷിച്ചു.

എന്നാൽ ആ സമയം മുതൽ രാജകുമാരന് ദേവയാനിയെ ഇഷ്ടമായിരുന്നു. പിന്നീട് രാജകുമാരൻ ദേവയാനിയെ നായികയാക്കി സിനിമ ചെയ്തു. നീ വരുവായ് ആണ് ആദ്യ ചിത്രം. അതിനു ശേഷം ശരത് കുമാറിനെയും വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിണ്ണുക്കും മണ്ണുക്കും എന്ന സിനിമയും സംവിധാനം ചെയ്തു. ദേവയാനിയാണ് അതിലും നായികയായത്.

ചിത്രത്തിലെ രണ്ട് വലിയ സ്റ്റാറുകളാണ് ശരത്ത് കുമാറും വിക്രമും. അന്നൊക്കെ വലിയ സ്റ്റാറുകൾ സെറ്റിൽ വന്നാൽ ഉടനെ അവരുടെ പോർഷനുകൾ ഷൂട്ട് ചെയ്ത് തീർക്കും. അവർക്ക് മുഷിച്ചിലുണ്ടാക്കില്ല. എന്നാൽ അവിടെ ശരത് കുമാറും വിക്രമും രാവിലെ മുതൽ വന്ന് സെറ്റിൽ ഇരിക്കുകയാണ്. അവരുടെ ഷൂട്ടിങ് തുടങ്ങുന്നില്ല.

അന്വേഷിച്ചപ്പോൾ മാഡത്തിന്റെ പോർഷൻ എടുക്കുകയാണെന്ന് പറഞ്ഞു. മാഡം ആരാണെന്ന് അന്വേഷിച്ചു ചെന്നപ്പോൾ ദേവയാനിയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നതാണ് കണ്ടത്. അത് വലിയ വാക്ക് തർക്കങ്ങൾക്കും അടിപിടിക്കും കാരണമായി. അവസാനം ദേവയാനി തന്നെ വന്ന് അത് പരിഹരിക്കുകയായിരുന്നു.

അപ്പോഴാണ് ദേവയാനിയും രാജകുമാരനെ പ്രണയിക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നത്. അതോടെ നടിയുടെ വീട്ടിലും വലിയ പ്രശ്‌നങ്ങൾ. ഒരു തരത്തിലും കല്യാണത്തിന് സമ്മതിക്കുന്നില്ല. അവസാനം പാതിരാത്രി വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പോയി അവർ കല്യാണം കഴിച്ചു. സാക്ഷിയായി ഒപ്പുവച്ചത് നടൻ സിങ്കമുത്തു. കല്യാണം കഴിഞ്ഞു എന്ന വിവരം പുറത്ത് വന്നതും വൻ ലഹളയായി. ദേവയാനിയുടെ അമ്മ ആളെ വച്ച് തല്ലിച്ചു എന്നൊക്കെയാണ് കേട്ടത്.

കല്യാണം കഴിഞ്ഞ ഉടനെ സിങ്കമുത്തു ദേവയാനിയെയും രാജകുമാരനെയും കൂട്ടി നേരെ സംവിധായകൻ വിക്രമന്റെ വീട്ടിലെത്തി. അമ്മയും അവിടെയെത്തി. രണ്ട് പേരും മേജർ, രണ്ട് പേരും ലൈംലൈറ്റിൽ നിൽക്കുന്നവർ വിഷയം പുറത്തേക്ക് പോയാൽ നാണക്കേടാവും, മാത്രമല്ല, നിയമം ഇവർക്കൊപ്പമായിരിക്കുമെന്ന് വിക്രം അവരെ പറഞ്ഞ് മനസ്സിലാക്കി. അതിനു ശേഷം വെറുപ്പോടെ അമ്മ ഇറങ്ങി പോവുകയായിരുന്നുവെന്ന് ചെയ്യാറു ബാലു പറയുന്നു. വിക്രമിന്റെ വീടിന് മുന്നിൽ കുറച്ച് സ്ഥലമുണ്ടായിരുന്നു. അത് ദേവയാനിയ്ക്കും രാജകുമാരനും നൽകി. അവിടെ അവർ വീട് വച്ചു, വീടിന്റെ പേര് കമലി എന്നാണ്.

ദേവയാനിയുടെ സൂപ്പർഹിറ്റ് ചിത്രമായ കാതൽ കോട്ടയിലെ കഥാപാത്രത്തിന്റെ പേരാണ് കമലി. തന്നെ തേടി വന്ന രാജകുമാരി ആയതിനാൽ ഇപ്പോഴും ആ ബഹുമാനത്തോടെയാണ് രാജകുമാരൻ ദേവയാനിയെ പരിഗണിക്കുന്നത്. ആ ബഹുമാനം ഇന്നും നൽകുന്നുണ്ട്. പുറത്തുള്ളവർ എന്ത് തന്നെ പറഞ്ഞാലും ഭാര്യയെ ഇപ്പോഴും മാഡം എന്നാണ് വിളിക്കുന്നത്

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

4 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

5 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

5 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

6 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

6 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

7 hours ago