നവകേരള സദസിലെ തീറ്റ മത്സരത്തിനെതിരെ പ്രതികരണവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ. കഴിഞ്ഞ ഒരു മാസം നടന്ന കേരളം ആകമാനം നടന്ന നവകേരള “തീറ്റി മത്സരം കൂടെ തൂറ്റ മത്സരവും” ഇതും കേരള മ്യൂസിയത്തിൽ സൂക്ഷിക്കാം, ജനങ്ങൾ ടിക്കറ്റ് എടുത്ത് വന്ന് കാണും സഖാവ് ബാലൻ എന്നാണ് അദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഭക്ഷണവും താമസവുമടക്കം കഴിഞ്ഞ ഒരു മാസം കൊണ്ട് സർക്കാർ നവകേരള സദസിനായി പൊടിച്ചത് കോടികളാണ്. മറിയക്കുട്ടിയടക്കമുള്ള പ്രായമായവരുടെ പെൻഷൻ വിതരണം തടസപ്പെട്ടത് ചർച്ചയായിരുന്നു. അവർക്ക് പെൻഷൻ കൊടുക്കാതെയാണ് മന്ത്രിമാരുടെ ആഡംബരം. ഇതിനെതിരെ വിമർശനം ശക്തമാണ്. ഒരു മാസം നാലു കിലോ അരി പാവങ്ങൾക്ക് കൊടുക്കുമ്പോഴാണ് ഈ ആഡംബരം. വിലയേറിയ പല ഭക്ഷണങ്ങളും നേതാക്കൾ വേസ്റ്റാക്കി കളയുകയാണെന്നതിന്റെ തെളിവുകളും മാത്യു സാമുവേൽ പങ്കിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
അടുത്തിടെ രാഷ്ട്രീയ നിരീക്ഷൻ അഡ്വക്കറ്റ് ജയശങ്കറും ഈ ഭക്ഷണ സദസിനെതിരെ രംഗത്തെത്തിയിരുന്നു. കല്യാണ വിരുന്നല്ല, പതിനാറടിയന്തരവുമല്ല; കാരണഭൂതൻ പൗരപ്രമുഖർക്ക് ഒരുക്കിയ നവകേരള ഭക്ഷണ സദസ്സാണ്’ എന്നാണ് വിരുന്നിന് വിളമ്പുന്ന വിഭവങ്ങളുടെ ചിത്രങ്ങളടക്കം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇടതുപക്ഷ- ജനാധിപത്യ- നവോത്ഥാന സർക്കാരിനോട് ആമാശയപരമായി ഐക്യപ്പെടാൻ ഒരു അസുലഭ അവസരം എന്നും അദ്ദേഹം പരിഹസിച്ചിരുന്നു
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…
അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…
ചെന്നൈ : ആളുകളിൽ പരിഭ്രാന്തി പരത്തി കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച അഘോരി സന്ന്യാസിക്ക് പിഴയിട്ട് പോലീസ്. ട്രാഫിക്…
പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ 15 പേര് മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…