topnews

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പിആർ ജോലി ചെയ്യിച്ചു, അപർണ സെൻ ശമ്പളം തരാതെ പറ്റിച്ചു, പരാതിയുമായി യുവമാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് വേണ്ടി പിആർ വർക്ക് നടത്തി ഫണ്ട് തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തു വരുന്നത്. ചെയ്ത ജോലിക്ക് വേതനം കിട്ടാത്ത ജേണലിസ്റ്റുകളിപ്പോൾ വിവാദം ഉണ്ടാക്കുകയാണ്. തട്ടിപ്പിന്റെ സൂത്രധാര റിപ്പോർട്ടർ ചാനലിലെ മുൻ അവതാരികയായ അപർണ സെൻ ആണെന്നാണ്.

മാദ്ധ്യമപ്രവർത്തക അപർണ സെന്നിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാദ്ധ്യമ പ്രവർത്തക ലിനിഷ മങ്ങാട്ട് രം​ഗത്തെത്തി. ഇലക്ഷനുമായി ബന്ധപ്പെട്ട് പിആർ വർക്ക് ചെയ്തതിന് പണം തരാതെ അപർണ സെൻ വഞ്ചിച്ചെന്ന് ലിനിഷ മങ്ങാട്ട് വെളിപ്പെടുത്തി. ഇടതുപക്ഷത്തിന് വേണ്ടി പിആർ ചെയ്യാനായിരുന്നു അപർണ തന്നെ സമീപിച്ചത്. എന്നാൽ, അതിനായി ക്യാമറ ചെയ്യാൻ പോലും ഒരാൾ ഉണ്ടായിരുന്നില്ല. ആവശ്യം വരുമ്പോൾ ഒരാളെ സ്വന്തം റിസ്‌കിൽ വച്ചോളൂ എന്നാണ് പറഞ്ഞത്. പാർട്ടി ഫണ്ട് ലഭിച്ചെില്ലെന്ന് പറഞ്ഞ് സാലറിയും പിന്നീട് തന്നില്ല. പാർട്ടിയെയും സഖാക്കളെയും വഞ്ചിക്കുകയാണ് അപർണ ചെയ്തതെന്നും ലിനിഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലിനിഷയുടെ വെളിപ്പെടുത്തൽ.

നാളെ മെയ് 1 ലോക തൊഴിലാളി ദിനം സർവരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ട് കൊണ്ടുതന്നെ ഒരു കാര്യം എന്റെ പ്രിയപ്പെട്ട സഖാക്കളോടും സുഹൃത്തുക്കളോടും പറയണം എന്ന് തോന്നി. പ്രത്യേകിച്ചു മാധ്യമ സുഹൃത്തുക്കളോട് കഴിഞ്ഞ ജനുവരി 10 ന് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെയാണ് മുൻപ് റിപ്പോർട്ടർ ചാനലിലും ഇപ്പോൾ NoCap ലും ജോലി ചെയ്യുന്ന ‘അപർണ സെൻ’ ആദ്യമായി ബന്ധപ്പെട്ടത്. ഇതിനു മുൻപ് റിപ്പോർട്ടർ ചാനലിലെ ആങ്കർ ആയിരുന്നു എന്ന നിലയിലും സോഷ്യൽ മീഡിയയിലും കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ.
ഇലക്ഷന് വേണ്ടി LDF ന്റെ ഭാഗമായി PR വർക്ക് ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാൻ പറ്റുമോ എന്നും ചോദിച്ചു. 3 മണ്ഡലങ്ങൾ അതായത് കാസർഗോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളുടെ പി ആർ ആണ് ഇവരെ LDF ഏൽപ്പിച്ചത്.

അഞ്ച് ദിവസം കഴിഞ്ഞ്, അതായത് ജനുവരി 15 മുതൽ ഞാനും അതിന്റെ ഭാഗമായി, അന്ന് കമ്പനിയുടെ എംഡി സോണൽ എന്ന് ഒരാളെയും പരിചയപ്പെടുത്തി തന്നു. അപർണ സെൻ, സോണൽ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്.
ഒരു പാർലമെന്റ് മണ്ഡലത്തിൽ ഞാൻ ഒറ്റക്ക് എന്നതാണ് ആദ്യം ഞാൻ നേരിട്ട പ്രശ്‌നം.. അവർ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞുവെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നുവെങ്കിലും ആവശ്യമുള്ളപ്പോൾ ഒരാളെ സ്വന്തം റിസ്‌കിൽ വിളിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ടീം. അന്ന് മുതൽ ഇവരുടെ നിർദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും എന്നാൽ കഴിയുംവിധം ചെയ്തിരുന്നു. പോസ്റ്റർ ഡിസൈൻ മുതൽ video വരെ പ്രശ്‌നങ്ങൾ ഉണ്ടെന്ന് തുടക്കം മുതലെ ഞാൻ അപർണയോടും സോണലിനോടും പറഞ്ഞെങ്കിലും കൃത്യമായ working atmosphere ഉം equipment ഉം തന്നില്ല. പാർട്ടിയോടും ഞാൻ പ്രശ്‌നങ്ങൾ സൂചിപ്പിച്ചിരുന്നു

സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്‌നം, ജോലി ഏല്പിച്ചവർ, അതായത് കണ്ണൂരിലെ മുതിർന്ന സഖാക്കൾ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതിൽ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ ഞങ്ങളുടെ അടുത്തെത്തിയപ്പോൾ ഈ ക്വാളിറ്റി പ്രശ്‌നം ഞങ്ങളുടെ പ്രശ്‌നമായി മാറി. ഒരു ക്യാമറാമാൻ പോലുമില്ലാതെ എങ്ങനെ പ്രൊമോഷൻ എന്ന് ചോദിച്ചപ്പോൾ ഉത്തരം കിട്ടിയില്ല. 7 നിയമസഭാ മണ്ഡലങ്ങളിൽ ഒരു ലാപ്‌ടോപ്പ് മാത്രം വെച്ച് എങ്ങനെ പണിയെടുക്കും എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. 2 തവണ ഞാൻ എന്റെ റിസ്‌കിൽ ആണ് ക്യാമറമാനെ വിളിച്ചത്.

ഒരു മാസം ആയപ്പോൾ, ഇവരുമായി സഹകരിക്കാൻ പറ്റില്ല എന്ന് മനസിലായപ്പോൾ കണ്ണൂർ ടീമിലെ 2 പേർ സ്വയം ഒഴിഞ്ഞുമാറി. പിന്നീട് മാർച്ചിൽ ഞാനും റീസൈൻ ചെയ്തു. പാർട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇപ്പോൾ സാലറി തരാൻ പറ്റില്ല എന്നാണ് അവരപ്പോൾ അറിയിച്ചത്. ഞാൻ അപ്പോൾ കാലിലെ ലിഗമെന്റ് എ സി എൽ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു. സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് ഓഫീസ് rent ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയിൽ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ടുന്ന അവസ്ഥയിലായി ഞാൻ. സാലറി ചോദിച്ചപ്പോൾ അവരെന്നെ വാട്സ് ആപ്പിൽ അടക്കം ബ്ലോക്ക് ചെയ്തു പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാൻ ഉള്ളു അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷെ ഇവിടെ rent അടക്കം കൊടുക്കാത്തതിന് ഞാൻ വലിയ പ്രശ്‌നം നേരിടുന്നുണ്ട്.

കാസർഗോഡ് മണ്ഡലത്തിൽ മിഷൻ 20 എന്ന അപർണ സെൻ ടീമിൽ ആരും ഇപ്പോൾ വർക് ചെയ്യാതിരുന്ന കാലത്തും 4 പേർ work ചെയ്യുന്നു എന്നിവർ പറയുകയും പൈസ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഞാൻ ഇവരുടെ പോസ്റ്റുകളും കമെന്റ് കളും ശ്രദ്ധിച്ചപ്പോൾ പാർട്ടി സഖാക്കൾ ഒക്കെ അവരെ ലാൽസലാം പറഞ്ഞു അഭിവാദ്യം ചെയ്യുന്നത് കാണുന്നുണ്ട്..പ്രിയപ്പെട്ട സഖാക്കളെ നിങ്ങളോടാണ്… ഇവർ എന്നെ മാത്രമല്ല പാർട്ടിയെയും എന്റെ സഖാക്കളെയും വഞ്ചിച്ചതാണ്. ഇത് ചൂണ്ടിക്കാട്ടി ഞാൻ കാസർഗോഡ് മണ്ഡലം കമ്മിറ്റി ചെയർമാൻ Satheesh Chandran KP സഖാവിന് കത്ത് നൽകിയിട്ടുമുണ്ട്. നടപടി ഒന്നും ഉണ്ടായതായി എന്റെ അറിവിൽ ഇല്ല.എനിക്കാ സാലറി കൊണ്ട് ലോകം മറിച്ചിടാം എന്നൊന്നുമല്ല.. ഇപ്പഴും സഖാക്കൾ അവരെ വിശ്വസിക്കുന്നു എന്നത് എനിക്ക് വലിയ പ്രശ്‌നമായി തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്.. ഇവരെയൊക്കെ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം…അപ്പൊ ലാൽസലാം NB: ഇവരുടെ ഒരുലാപ്‌ടോപ്പ് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട്. പൈസ കിട്ടിയാൽ അത് കൊടുക്കാൻ ഞാൻ തയ്യാറുമാണ്

Karma News Network

Recent Posts

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

20 mins ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

1 hour ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

2 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

2 hours ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

3 hours ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

3 hours ago