entertainment

കടയിലേക്ക് ഒരു സുന്ദരൻ വേണമെന്ന് പറഞ്ഞപ്പോൾതന്നെ കൈലിമുണ്ടും ബനിയനുമായി ആൾ എത്തി, ജോയ് മാത്യു

മലയാള ചലച്ചിത്ര താരമാണ് കൈലാഷ്.2008 മുതൽ ചലച്ചിത്രരംഗത്ത് സജീവം.2009തിൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിൽ കൈലാഷ് ചെയ്ത നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ശിക്കാർ, ദി ഹണ്ട്, 10.30 എ.എം ലോക്കൽ കോൾ, ഭൂമിയുടെ അവകാശികൾ, കസിൻസ്, റെഡ് വൈൻ, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങൾ. നടൻ കൈലാഷിന് രസകരമായ പിറന്നാൾ ആശംസകളുമായെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. തന്റെ പലചരക്കു കടയിൽ നിൽക്കാൻ ഒരു സുന്ദരനെ വേണം എന്നാലോചിച്ചപ്പോൾ‌ ആദ്യം ഓർമ വന്നത് കൈലാഷിനെ ആണെന്നാണ് താരം കുറിക്കുന്നത്. കൈലാഷിനൊപ്പം കടയുടെ മുന്നിൽ നിൽക്കുന്ന ചിത്രവും ജോയ് മാത്യു പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ

സിനിമകൾ നിന്നു പണിയില്ലാതായി ശത്രുക്കളായ സുഹൃത്തുക്കൾക്ക് സന്തോഷമായി അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് .സ്ത്രീകളാണ് കസ്റ്റമേഴ്സ് .കടയിൽ നിൽക്കാൻ ഒരു സുന്ദരൻ വേണം ,എവിടെ കിട്ടും എന്നാലോചിച്ചപ്പോൾ നീലത്താമര ഓർമ്മവന്നു .കാര്യം പറഞ്ഞപ്പോൾ തന്നെകൈലിമുണ്ടും ബനിയനുമായി ആൾ റെഡി ,അതാണ് ഈ പയ്യന്റെ പ്രത്യേകത .എന്ത്കാ ര്യത്തിനായാലും കൂടെ നിൽക്കും .ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാൾ കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണിൽ നിന്നും ഒരു മട്ടൻ ബിരായാണി അവിടത്തെ മാനേജർ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം ചെക്കന്റെ തടി നന്നാവട്ടെമിഷൻ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നിൽക്കുന്നത് അപ്പോൾ happy birthday dear

പിന്നാലെ മറുപടിയുമായി കൈലാഷും എത്തി. എന്റെ ജോയേട്ടാ. ആ മനസിലെ ഇടം. അത് എനിക്കിഷ്‍ടമാ. കട തുങ്ങിയപ്പോ ആ മനസിൽ ഞാൻ വന്നാലോ ‘UNCLE’ന്റെ തിരക്കഥ എഴുതിയപ്പോഴും ആ മനസ്സിൽ ഞാൻ വന്നു. അങ്ങനെ എത്രെയോ പ്രാവശ്യം. അതൊക്കെ ഒകെ. പിന്നെ പാരഗണിലെ ബിരിയാണി ഹോം ഡെലിവറി ആക്കിയ നന്നായിരുന്നു . ഇന്നു എനിക്ക് കടയിൽ വരാൻ പറ്റില്ല. ജന്മദിന ആശംസകൾക്ക് മറുപടി അയക്കാനുണ്ട്. ഒരു ലീവ്. പിന്നെ ഞാൻ ചോദിച്ച ആ .. നമ്മടെ .. പിന്നേ .. മ് .. ആ…അഡ്വാൻസ്.. ശമ്പ ത്തിലെ .. അതൊന്നു Gpay ചെയ്യുമല്ലോ ..ലെ …, helo… ചെയ്യണം, .. ഇതു കേരളം ആണ്. പുതിയ മിഷനുകൾക്ക് ഇനിയും കഴിയട്ടെ, നമുക്ക്.- കൈലാഷ് കുറിച്ചു.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

23 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

31 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago