entertainment

നസ്രിയയുടെത് ഭയങ്കര ഓവര്‍ ആക്ടിംഗാണ് എന്ന് തോന്നി, അവളെ കാസ്റ്റ് ചെയ്യാന്‍ പേടിയായി- ജൂഡ് ആന്റണി

നടി നസ്രിയയുടെ അഭിനയം ഭയങ്കര ഓവര്‍ ആയി തോന്നിയിട്ടുണ്ടെന്ന് സംവിധായകന്‍ ജൂഡ് ആന്തണി. സംവിധായകന്റെ ആദ്യ സിനിമയായ ‘ഓ ശാന്തി ഓ’മില്‍ നസ്രിയ ആയിരുന്നു നായിക. നസ്രിയയുടെ ഒരു സിനിമ കണ്ടപ്പോള്‍ അഭിനയം ഭയങ്കര ഓവര്‍ ആണെന്നും അതിനാല്‍ നടിയെ നായികയാക്കണ്ട എന്ന് തോന്നിയിരുന്നതായി ജൂഡ് ആന്തണി പറഞ്ഞിരുന്നു.

”നിവിന്‍ പോളി-നസ്രിയ കോബോ ആദ്യം കൊണ്ടുവന്നത് അല്‍ഫോന്‍സ് പുത്രനാണ്. ഞാന്‍ ഓം ശാന്തി ഓശാന ചെയ്യുന്ന സമയത്ത് എല്ലാവരും ആദ്യമേ നസ്രിയ ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. ആ സമയത്ത് അവരുടെ മാഡ് ഡാഡ് എന്ന സിനിമ ഇറങ്ങിയിരുന്നു. ഭയങ്കര ഓവറാണല്ലോ ദൈവമേ എന്ന് തോന്നി.”

കാസ്റ്റ് ചെയ്യാന്‍ പേടിയായി. വേറെ ആളെ നോക്കാമെന്ന് കരുതി. അങ്ങനെ ഒരുപാട് പേരെ നോക്കി. എന്തോ ഭാഗ്യത്തിന് എനിക്കാരെയും കറക്ട് ആയി കിട്ടിയില്ല. പിന്നീട് നസ്രിയ തന്നെ നായികയായി എത്തി. എഡിറ്റിംഗ് ടേബിളില്‍ കണ്ടപ്പോഴാണ് എത്രമാത്രം നന്നായാണ് അവര്‍ ചെയ്തതെന്ന് മനസിലായത്.

നസ്രിയ അല്ലാതെ വേറെ ആര്‍ക്കും ആ റോള്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്നോട് ഇതേ കുറിച്ച് ഒരാള്‍ ഡീറ്റെയ്ല്‍ ആയി പറഞ്ഞപ്പോള്‍ വേറെ ആരാണിത് ചെയ്യുകയെന്ന് ഞാന്‍ ആലോചിച്ചു. വെറുതെ ഒരു നന്ദി അവള്‍ക്കയച്ചു. എന്താണ് ഏട്ടായെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ല, ഇരിക്കട്ടെയെന്ന് ഞാന്‍. ഇന്നും ഓര്‍ക്കുന്ന കാലമാണത്.

എനിക്ക് ഒരു പണിയും ഇല്ലായിരുന്നു. ക്യാമറ ഓണ്‍ ചെയ്യുന്നു, അവര്‍ അഭിനയിക്കുന്നു. ബാക്കി കാര്യങ്ങള്‍ നോക്കിയാല്‍ മതിയായിരുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കുറച്ച് കൂടി നന്നായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നേ പറയേണ്ടി വന്നിട്ടുളളൂ. നസ്രിയ അല്ലാതെ ഒരു ഓപ്ഷനില്ല.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago