കേരളത്തെ നടുക്കിയ 2018ലെ മഹാപ്രളയത്തെ ആധാരമാക്കി ജൂഡ് ആൻറണി ജോസഫ് ഒരുക്കുന്ന ചിത്രം ‘2018 എവരിവൺ ഈസ് എ ഹീറോ’ (2018 Every One is A Hero) വൻ വിജയം നേടിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിൽ സിനിമയ്ക്കുവേണ്ടി തൻറേതുൾപ്പെടെയുള്ള ചിത്രങ്ങളുടെ പ്രദർശന സമയങ്ങൾ തിയറ്ററുകാർ തോന്നിയതുപോലെ മാറ്റുന്നുവെന്ന് സംവിധായകൻ അനീഷ് ഉപാസന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചെറിയ ബഡ്ജറ്റിൽ നിർമിച്ച തന്റെ ചിത്രത്തിന് പ്രദർശന സമയം നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ അനീഷ് ഉപാസന ജൂഡ് ആന്റണി, ആന്റോ ജോസഫ്, വേണു കുന്നപ്പള്ളി എന്നിവർക്ക് തുറന്ന കത്തുമായി ഫേസ്ബുക്കിലെത്തുന്നു.
എന്നാൽ ഈ കത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് 2018 സംവിധായകൻ ജൂഡ് ആൻറണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജൂഡ് മറുപടി നൽകിയത്. എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം എന്നാണ് ജൂഡ് മറുപടിയിൽ പറയുന്നത്.
ജൂഡിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം
എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് . ജനങ്ങൾ വരട്ടെ , സിനിമകൾ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…