crime

വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധി സമൂഹത്തിന് മാതൃകയല്ല,കുടുംബം അപ്പീല്‍ നല്‍കും.

കോഴിക്കോട്/ ബലാത്സംഗക്കേസിലെ പ്രതി നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സമൂഹത്തിന് മാതൃകയല്ലെന്നും,കോടതി വിധി സമൂഹത്തിന് നല്‍കുന്ന സന്ദേശം നല്ലതല്ലെന്നും ആക്ഷേപം.ബലാത്സംഗക്കേസിലെ പ്രതിയും ഇരയുടെ പേര് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തുകയും ചെയ്ത് ഗുരുതര കുറ്റാരോപിതനായ വ്യക്തിയാണ് നടന്‍ വിജയ് ബാബു. നടന്‍ വിജയ് ബാബുവിനു മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരിയായ നടിയുടെ കുടുംബം അപ്പീല്‍ നല്‍കും.

ഹൈക്കോടതി വിധി സമൂഹത്തിന് മാതൃകയല്ലെന്ന് നടിയുടെ പിതാവ് പറഞ്ഞു. കോടതി വിധി നിരാശാജനകമാണ്. കോടതി വിധി സമൂഹത്തിന് നല്‍കുന്ന സന്ദേശം ദൂരവ്യാപകഫലം ഉളവാക്കുന്നതാണെന്നും നടിയുടെ പിതാവ് പ്രതികരിക്കുക യുണ്ടായി. സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ക്ക് എന്തു തോന്നിവാസം കാണിച്ചാലും, പ്രോത്സാഹിപ്പിക്കുന്ന രീതിയായി തോന്നാന്‍ സാധ്യതയില്ലേയെന്ന് സംശയമുണ്ടെന്നും നടിയുടെ പിതാവ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു.

നാലഞ്ചുവര്‍ഷമായി സിനിമ രംഗത്തുള്ള നടി ഇതുവരെ ഒരു പേരുദോഷവും ഉണ്ടാക്കിയിട്ടില്ല, കേള്‍പ്പിച്ചിട്ടില്ല. അത് ആര്‍ക്ക് അന്വേഷിച്ചാലും മനസ്സിലാകും. കോടതി വിധിയില്‍ അടുത്ത നടപടി വക്കീലുമായി ആലോചിച്ച് ചെയ്യും. നടിയുടെ പിതാവ് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ വിജയ്ബാബു പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി. നടി ഒരു തരത്തിലും വിജയ്ബാബുവിനെ അപമാനിക്കാന്‍ മുതിര്‍ന്നിട്ടില്ല. സംഭവം ഉണ്ടായപ്പോള്‍ നിയമപരമായി കേസ് കൊടുക്കുക മാത്രമാണ് ചെയ്തത്. ഏപ്രില്‍ 22 ന് കൊടുത്ത പരാതിയില്‍ രണ്ടുദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ആ സ്റ്റേഷനിലെ ഏതോ പൊലീസുകാരന്‍ വിവരം ചോര്‍ത്തി കൊടുത്തതിനെ തുടര്‍ന്നാണ് വിജയ് ബാബു നാടുവിട്ടതെന്നും നടിയുടെ പിതാവ് ആരോപിക്കുന്നുണ്ട്.

കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് വിജയ് ബാബു നാടുവിട്ടത്. കേസ് തേച്ചുമാച്ചു കളയാന്‍ ശ്രമിച്ചു. പലതവണ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. പരാതി നല്‍കിയതിന് ശേഷം പല സിനിമകളിലും നടിക്ക് അവസരം ലഭിച്ചെങ്കിലും അത് കിട്ടാതിരിക്കാന്‍ വിജയ് ബാബു ശ്രമിച്ചു – യുവനടിയുടെ കുടുംബം കുറ്റപ്പെടുത്തി. ബലാത്സംഗക്കേസില്‍ ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്.

 

Karma News Network

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു

കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…

9 mins ago

മദ്യനയ അഴിമതിക്കേസ്, കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. കഴിഞ്ഞ ദിവസം…

12 mins ago

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം, സ്‌കൂട്ടർ യാത്രിക മരിച്ചു

തിരുവനന്തപുരം : ജീവനെടുത്ത് വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശിനി റുക്‌സാന ആണ് മരിച്ചത്. തിരുവനന്തപുരം…

36 mins ago

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു, വിവരങ്ങൾ ഇങ്ങനെ

തൃശൂർ : എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടിൽ സ്റ്റീഫന്റെ പശുവാണ്…

55 mins ago

ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ , മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…

1 hour ago

ബാലികയെ പീഡിപ്പിച്ച കേസ്, 27-കാരന് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

ചങ്ങനാശ്ശേരി : പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എരുമേലി…

1 hour ago