entertainment

ലച്ചു നല്ല സന്തോഷത്തില്‍, വിവാഹം ഉടനുണ്ടാകുമെന്നും സൂചന

മറ്റ് നടിമാരിൽ നിന്നും വ്യത്യസ്ഥമായി മലയാളികളുടെ ഹൃദയം കവർന്ന യുവ നടിയാണ്‌ ലച്ചു എന്ന് ജൂഹി റുസ്തഗി. ഇപ്പോൾ കാർമേഘങ്ങൾ നീങ്ങി ലച്ചു സന്തോഷത്തിലാണ്‌. പ്രണയിക്കുന്ന പാതിയോടുള്ള ദേഷ്യം തീർന്നു എന്നാണ്‌ പുറത്ത് വരുന്ന വിവരങ്ങൾ.

ഉപ്പും മുളക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ സ്നേഹം കവര്‍ന്ന താരമാണ് ലെച്ചു എന്ന ജൂഹി റുസ്തഗി. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും ആരാധകര്‍ ലച്ചുവെന്നാണ് താരത്തെ പൊതുവേ വിളിക്കാറുള്ളത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളില്‍ ഉപ്പും മുളകും ഇടം പിടിച്ചത്. ടെലിവിഷനില്‍ മാത്രമല്ല യൂടൂബിലും ഉപ്പും മുളകിന് കാഴ്ചക്കാര്‍ ഏറെയാണ്. തന്റെ ഇന്‍സ്റ്റ ഗ്രാം അക്കൌണ്ടിലൂടെ ജൂഹി ഷെയര്‍ ചെയ്യുന്ന വിശേഷങ്ങള്‍ മിനുട്ടുകള്‍ക്ക് അകമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പരമ്പരയില്‍ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും താരത്തിന് ആരാധകര്‍ നിരവധി ആണ്.

പിന്നീട് ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലെച്ചുവിന്റെ വിവാഹവും ആഘോഷമായി നടത്തിയ വാര്‍ത്തകളും വിവാദവും വന്നത്. ഇതിനു പിന്നാലെയായി പരമ്പരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. ഇതിനിടെ ഡോ. റോവിനുമായി താന്‍ പ്രണയത്തിലാണെന്ന് ജൂഹി പറഞ്ഞിരുന്നു. എന്നാല്‍ ലെച്ചുവും കാമുകനും തമ്മില്‍ പിരിഞ്ഞു എന്ന വാര്‍ത്തയും പുറത്തെത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടിയുടെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുകയാണ്.തന്റെ പേരില്‍ മോശം വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നു എന്ന് പരാതിയുമായി ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജൂഹി.

വേദനയോടെയാണ് താനിത് പോസ്റ്റ് ചെയ്യുന്നതെന്നും ചിലരുടെ പ്രവര്‍ത്തികള്‍ തനിക്കും കുടുംബത്തിനും വലിയ മനോവിഷമം നല്‍കിയെന്നും നടി പറഞ്ഞിരുന്നു. ഇതോടെ ഒരുപാട് പേരാണ് ജൂഹിയ്ക്ക് പിന്തുണ നല്‍കി എത്തിയത്. അതൊന്നും പ്രശ്നമാക്കേണ്ട കാര്യമില്ലെന്നും എല്ലാ കാലത്തും ഞങ്ങള്‍ ഒപ്പമുണ്ടാവുമെന്നും ആരാധകര്‍ കമന്റുകളിലൂടെ പറയുന്നു. അവര്‍ക്കെല്ലാം നടി നന്ദി പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം ഏകദേശം അവസാനിച്ചിരിക്കുകയാണെന്നാണ് സൂചന. ജൂഹി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. അതീവ സന്തോഷത്തോടെ ഒരു ഊഞ്ഞാലില്‍ ഏതോ പുസ്തകം വായിച്ച് ഇരിക്കുന്ന വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്. സങ്കടങ്ങളെല്ലാം മാറി സന്തോഷത്തിലാണെന്ന് ഇതോടെ ആരാധകരും മനസിലാക്കി.

വൈകാതെ ജൂഹിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ കാലം സുഹൃത്തായിരുന്ന ഡോ. റോവിന്‍ ആണ് ജൂഹിയുടെ ഭാവി വരന്‍. നേരത്തെ മുതല്‍ ഇരുവരുടെയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതോടെയാണ് റോവിനും താനും വിവാഹം കഴിക്കാന്‍ പോവുന്ന കാര്യം ജൂഹി പുറംലോകത്തോട് പറഞ്ഞത്.

 

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

5 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago