entertainment

ലച്ചുവിനെ മറക്കാതെ ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി ജൂഹിയുടെ സാരിചിത്രങ്ങള്‍

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ എത്തി ലച്ചുവായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് ജൂഹി റുസ്തഗി. വര്‍ഷങ്ങളോളം ഉപ്പും മുളകില്‍ ലച്ചു എന്ന കഥാപാത്രമായി തിളങ്ങിയിരുന്നു ജൂഹി. ബാലുവിന്റെയും നീലുവിന്റെയും രണ്ടാമത്തെ മകളായി അഭിനയിച്ച താരം പഠനസംബന്ധമായ തിരക്കുകള്‍ കാരണം ഇടടയ്ക്ക് സീരിയലില്‍ നിന്ന് പിന്മാറുകയായിരുന്നു. ലച്ചു വിവാഹിതയായ ശേഷമാണ് ജൂഹി റുസ്തഗി ഉപ്പും മുളകില്‍ നിന്ന് പിന്മാറിയത്.

ലച്ചു പോയത് ആരാധകരെ നിരാശരാക്കിയെങ്കിലും പിന്നീട് ചില പുതിയ കഥാപാത്രങ്ങള്‍ ഉപ്പും മുളകിലേക്ക് എത്തിയിരുന്നു. 2015ലായിരുന്നു ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിച്ചത്. അന്ന് തൊട്ട് ജൂഹി റുസ്തഗി പരമ്പരയുടെ ഭാഗമായിരുന്നു. ഉപ്പും മുളകിലെ ലച്ചുവിന്റെ വിവാഹ എപ്പിസോഡുകള്‍ മുന്‍പ് ശ്രദ്ധേയമായിരുന്നു. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ട ശേഷമായിരുന്നു ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുളകും അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തുമെന്നാണ് ഉപ്പും മുളകിനെ കുറിച്ച് ചാനല്‍ അറിയിച്ചത്.

പരമ്പര വിട്ടെങ്കിലും ജൂഹി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ജൂഹി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സാരിയില്‍ സുന്ദരിയായ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നേരത്തേ തന്റെ ഭാവി വരന്‍ റോവിനെ ജൂഹി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം അന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു മ്യൂസിക്ക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായിരുന്ന ജൂഹിയും റോവിനും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Karma News Editorial

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

3 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

4 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

5 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

5 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

6 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

6 hours ago