entertainment

മോശം കമന്റുകളോട് പ്രതികരിക്കാറില്ല. മനക്കട്ടി കൊണ്ട് ഒന്നുമല്ല. ശീലിച്ചു- ജൂഹി

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായിമാറിയ ജൂഹി ഇപ്പോൾ എരിവും പുളിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. അടുത്തിടെയാണ് താരത്തിന്റെ അമ്മ വാഹനാപകടത്തിൽ മരിച്ചത്. അമ്മയുടെ വേർപാടുണ്ടാക്കിയ വേദനയിൽനിന്നും ജൂഹി ഇനിയും മുക്തയായിട്ടില്ല. ഇതിനിടെ ജൂഹിയും പ്രതിശ്രുത വരൻ റോവിനും വിവാഹിതർ ആയെന്നും ഇരുവരും വേർപിരിഞ്ഞെന്നുമൊക്കെ വാർത്തകൾ എത്തി. ഇപ്പോളിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം, വാക്കുകൾ

എന്റെ വിവാഹത്തെ കുറിച്ചും മറ്റുമൊക്കെ കമന്റുകൾ വരാറുണ്ട്. കല്യാണം കഴിഞ്ഞു എന്നൊക്കെയാണ് കമന്റുകൾ. പക്ഷെ അതൊന്നും എനിക്ക് അറിയില്ല. എന്നെ ബാധിക്കാത്ത കമന്റുകളോട് പ്രതികരിക്കാറില്ല. ഒരു മോർഫിങ് വീഡിയോയ്ക്ക് എതിരെ മാത്രമാണ് കേസ് കൊടുത്തത്. മറ്റ് മോശം കമന്റുകളോട് പ്രതികരിക്കാറില്ല. മനക്കട്ടി കൊണ്ട് ഒന്നുമല്ല. ശീലിച്ചു. അത്രയ്ക്ക് മനക്കട്ടി ഒന്നും എനിക്കില്ല. ആദ്യമൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ ശീലമായി. നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞാൻ മൈന്റ് ചെയ്യില്ല എന്ന അവസ്ഥയാണ് ഇപ്പോൾ

ഉപ്പും മുളകും നിർത്തിയ സമയത്ത് സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. ചെയ്യാന് താത്പര്യം ഉണ്ടായിരുന്നുവെങ്കിലും, ഡേറ്റിന്റെ പ്രശ്‌നം ഉള്ളത് കൊണ്ട് ഒഴിവാക്കി. ചെയ്യാത്തതിൽ വിഷമം ഒന്നും തോന്നിയിട്ടില്ല. വിധിച്ചതേ കിട്ടു എന്ന് ചിന്തിക്കാൻ എനിക്ക് ഇപ്പോൾ കഴിയുന്നുണ്ട്. സിനിമയിൽ അവസരം വന്നാൽ എരിവും പുളിയും എന്ന സീരിയലിനെ ബാധിക്കാതെ ചെയ്യാൻ താത്പര്യം ഉണ്ട്

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

6 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

7 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

7 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

7 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

8 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

9 hours ago