ബിഗ്ബോസ് മലയാളം സീസണ് മൂന്ന് മുതല്‍ വലിയ ചര്‍ച്ചയായ താരമാണ് ഡിംപല്‍ ഭാല്‍. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായത് ഡിംപലും സുഹൃത്ത് ജൂലിയറ്റുമാണ്. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിത അല്ലായിരുന്നുവെങ്കിലും ഇപ്പോള്‍ ഡിംപലിന് നിറയെ ആരാധകരാണ്. ഡിംപലിന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് ജൂലിയറ്റ്. ടാസ്കില് ജൂലിയറ്റുമായുള്ള ആത്മബന്ധം ഡിംപല്‍ പറഞ്ഞപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികളുടെ കണ്ണ് പോലും നിറഞ്ഞു. ഇതോടെ ഡിംപലിനൊപ്പം ജൂലിയറ്റിന്റെ പേരും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി.
എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മിഷേല്‍ ബിഗ്ബോസ് ഹൗസില്‍ എത്തിയതോടെ ജൂലിയറ്റിന്റെ പേര് വീണ്ടും ചര്‍ച്ച വിഷയം ആയിരിക്കുകയാണ്. ഡിംപല്‍ ജൂലിയറ്റിനെ കുറിച്ച് പറഞ്ഞത് എല്ലാം നുണയായിരുന്നു എന്നും ജൂലിയറ്റിന്റെ വീട്ടില്‍ ഡിംപല്‍ പോയത് ഗെയിമിന് വേണ്ടിയാണ്. ടാറ്റുവും യൂണിഫോമും ധരിച്ചത് ബിഗ്ബോസ് മത്സരത്തെ മുന്നില്‍ കണ്ടാണെന്നും ആയിരുന്നു മിഷേല്‍ ആരോപിച്ചത്.
മിഷേലിന്റെ ആരോപണങ്ങള്‍ ബിഗ്ബോസ് ഹൗസിന് അകത്തും പുറത്തും വളരെയധികം ചര്‍ച്ചയായി കഴിഞ്ഞു. ഇപ്പോള്‍ ഈ വിവാദങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്. വെളിപ്പെടുത്തലുകളുമായി ജൂലിയറ്റിന്റെ മാതാപിതാക്കള്‍ തന്നെ രംഗത്ത് എത്തി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജൂലിയറ്റും ഡിംപലും തമ്മിലുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് ജൂലിയറ്റിന്റെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്.
ഷോയില്‍ ഡിംപല്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്നാണ് ജൂലിയറ്റിന്റെ അച്ഛനും അമ്മയും പറയുന്നു. സംഭവം വൈറലായപ്പോള്‍ ഇതിനെ കുറിച്ച് നിരവധി പേര് ചോദിച്ചു. 20 വര്‍ഷത്തിന് ശേഷമാണ് ഡിംപല്‍ തങ്ങളെ കാണന്‍ എത്തിയത്. ഡിംപലിനെ നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. താന്‍ പറഞ്ഞത് അനുസരിച്ചിട്ടാണ് ഡിംപല്‍ യൂണിഫോം ധരിച്ചത്. അവസാനം വന്നപ്പോഴാണ് ബിഗ് ബോസ് ഹൗസില്‍ പോകുന്ന വിവരം പറഞ്ഞത്. ആരോടും പറയരുതെന്നും ഷോ കഴിഞ്ഞിട്ട് ആദ്യം ഇങ്ങോട്ട് വരുമെന്നും ഡിംപല്‍ പറഞ്ഞിരുന്നു. ഡിംപല്‍ ധരിച്ച ജൂലിയറ്റിന്റെ യൂണിഫോം കാണിച്ച് കൊടുത്തിരുന്നു. തന്റെ മകള്‍ക്ക് നല്ല ഉയരവും വണ്ണവും ഉണ്ടായിരുന്നു.-ജൂലിയറ്റിന്റെ അമ്മ പറഞ്ഞു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…