കോട്ടയം: രണ്ട് സഹോദരങ്ങളുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയ ജോസ് കെ.മാണി എം.പിയുടെ മകൻ കെ.എം.മാണി പ്രതിയായ വാഹനാപകടത്തിൽ ജൂനിയർ മാണിയെ രക്ഷിക്കാൻ പോലീസ് ശ്രമങ്ങൾ നടത്തിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രതിയെ രക്ഷിക്കുന്നതിനായി എഫ്ഐആർൽ 45 വയസുള്ളയാളാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പോലീസ് രേഖപ്പെടുത്തിയത്. മരിച്ച സഹോദരങ്ങളുടെ പിതാവ് യോഹന്നാന്റെ ജ്യേഷ്ഠൻ ജോസ് മാത്യുവിന്റെ മൊഴിപ്രകാരമാണ് എഫ്.ഐ.ആറിൽ ഇങ്ങനെ എഴുതിയതെന്നായിരുന്നു പോലീസിന്റെ വാദം.
ഈ കള്ളക്കളിയാണ് ഇപ്പോൾ പൊളിഞ്ഞത്. അപകട വിവരമറിഞ്ഞ് എല്ലാവരും ആശുപത്രിയിലേക്കു പോയപ്പോൾ വീട്ടിലുണ്ടായിരുന്ന ജോസിനെ രണ്ട് പൊലീസുകാർ സ്റ്റേഷനിലേക്കു കൊണ്ടുപോയി അനുകൂല മൊഴി സൃഷ്ടിക്കുകയായിരുന്നു. ”വാഹനമോടിച്ചത് 45കാരനെന്ന് പറഞ്ഞിട്ടില്ല. അപകടത്തെപ്പറ്റി അറിയില്ലെന്നും ആ സമയം വീട്ടിലായിരുന്നെന്നുമാണ് മൊഴി നൽകിയത്. ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ലാത്തതിനാൽ പൊലീസ് പറഞ്ഞിടത്ത് ഒപ്പിട്ട് നൽകുകയായിരുന്നു എന്ന് മരിച്ച സഹോദരങ്ങളുടെ പിതാവ് പറഞ്ഞു.
നീതി കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് മരിച്ച മണിമല കറിക്കാട്ടൂർ കുന്നുംപുറത്ത് താഴെ ജിസിന്റെയും ജിൻസിന്റെയും മാതാപിതാക്കളായ യോഹന്നാനും സിസമ്മയും വ്യക്തമാക്കി. അതേസമയം കേസുമായി മുന്നോട്ടു പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. ജിസിന്റെ ഗർഭിണിയായ ഭാര്യ അൻസുവിന് മുന്നോട്ടുള്ള ജീവിതത്തിന് ജോലി നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…