topnews

കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസ്

ജസ്റ്റിസ്. അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്‌.വി. ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജസ്റ്റിസ് എസ്‌.വി. ഭാട്ടി നാളെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേൽക്കും. ജസ്റ്റിസ് ഉജ്ജ്വൽ ഭുയാനും നാളെ സത്യപ്രതിജ്ഞ ചെയ്യും.

ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാൻ സുപ്രീംകോടതി കൊളീജിയം ഈയിടെ ശുപാർശ ചെയ്തിട്ടുണ്ട്. 2014 ജനുവരി 23ന് അഡീഷണല്‍ ജഡ്ജിയായാണ് അലക്സാണ്ടര്‍ തോമസ് ഹൈക്കോടതിയില്‍ നിയമിതനായത്.

2016 മാര്‍ച്ച് 10ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെങ്കട്ടനാരായണ ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.

ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ജസ്റ്റിസ് ഭാട്ടിക്ക് 2027 മെയ് ആറുവരെ കാലാവധിയുണ്ടാകും. ജസ്റ്റിസ് ഭൂയാന്‍ 2029 ആഗസ്റ്റ് രണ്ടിനായിരിക്കും വിരമിക്കുക. ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കഴിഞ്ഞയാഴ്ച കൊളീജിയം ശുപാര്‍ശ ചെയ്യുകയായിരുന്നു.

Karma News Network

Recent Posts

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…

6 mins ago

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

20 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

46 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

49 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

1 hour ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago