topnews

രാഷ്ട്രീയ അടിമകളായ ക്രിസ്ത്യാനികൾ വെടി വെക്കുന്നത് സ്വന്തം കാലിൽ തന്നെ

കേരളത്തിൽ ഐസിസിനെ വിമർശിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്ന് ഇതേ അവസരത്തിൽ സോഷ്യൽ മീഡിയയിലെ സ്ളീപ്പർ സെല്ലുകളിൽ നടക്കുന്ന ഒരു വൻ പ്രചാരണമാണ്‌ മണിപ്പൂരിലെ ക്രിസ്ത്യാനികളേ തല്ലി കൊല്ലുന്നേ എന്ന മുറവിളി. രാഷ്ട്രീയ അടിമകളായ ക്രിസ്ത്യാനികൾ വെടി വെക്കുന്നത് സ്വന്തം കാലിൽ തന്നെയാണെന്ന് പറയുകയാണ് ക്രിസ്ത്യൻ ചിന്തകനായ ജസ്റ്റിൻ ജോർജ്.

മുസ്ളീം നാമധാരികളായ പ്രൊഫൈലുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ എല്ലാം ക്രിസത്യൻ അധികൃതർ ത​‍ീകളയുന്നു. അല്ലെങ്കിലും സ്ളീപ്പർ സെല്ലുകൾക്ക് എന്നു മുതലാണ്‌ ക്രിസ്ത്യൻ സ്നേഹം തുടങ്ങിയത് എന്നും ആലോചിക്കണം. ഐ എസ് ഭീകരരുടെ പിടിയിലായിരുന്ന ഇറാഖിലേ 13 % ക്രിസ്ത്യൻ ജന സഖ്യ ഇന്ന് ഒന്നുപോലും ഇല്ലാതെ പൂജ്യത്തിലായി. സിറിയ, യമൻ, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എവിടെ എല്ലാം ക്രിസ്ത്യാനികൾക്ക് എന്തു സംഭവിച്ചു എന്നും ചരിത്രം സാക്ഷിയാണ്‌

ഇപ്പോൾ മണിപ്പൂരിൽ ക്രിസ്ത്യാനികളേ ബിജെപിക്കാർ തല്ലുന്നേ കൊല്ലുന്നേ എന്ന വിലാപം നടത്തുന്നവർക്ക് ക്രിസ്ത്യൻ ചിന്തകൻ തന്നെ മറു​പടി നല്കുന്നു. കേരളത്തിൽ ഐസിസിനെ വിമർശിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്നതിൽ അസഹിഷ്ണുക്കൾ ആയവർ മണിപ്പൂരിൽ ക്രിസ്ത്യാനിയെ തല്ലികൊല്ലുന്നേ എന്ന് പ്രചരിപ്പിക്കുന്നത് എന്ന് ജസ്റ്റിൻ ജോർജ് പറയുന്നു

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

കേരളത്തിൽ ഐസിസിനെ വിമർശിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്നതിൽ അസഹിഷ്ണുക്കൾ ആയവർ മണിപ്പൂരിൽ ക്രിസ്ത്യാനിയെ സംഘപരിവാർ തല്ലികൊല്ലുന്നേ, 41 ശതമാനം ഉള്ള മണിപ്പൂരിലെ ക്രൈസ്തവരുടെ അവസ്ഥ ഇതാണെങ്കിൽ 18 ശതമാനം മാത്രം ഉള്ള കേരളത്തിലെ ക്രൈസ്തവരുടെ അവസ്ഥ എന്താകും എന്ന രീതിയിൽ വ്യാപകമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
മണിപ്പൂരിലെ ജനതയിൽ ഏകദേശം 41 ശതമാനം വീതം ഹൈന്ദവരും ക്രൈസ്തവരുമാണ്, 8 ശതമാനത്തോളം മുസ്ലിങ്ങളും ഉണ്ട്. ക്രിസ്ത്യാനികളിൽ ബഹു ഭൂരിപക്ഷവും നാഗ, കുക്കി എന്ന ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മെയ്തേയി ഗോത്ര വിഭാഗത്തിൽ പ്രധാനമായും ഉള്ളത് ഹൈന്ദവരും മുസ്‌ലിങ്ങളുമാണ്. മതഭേദമന്യേ നാഗ, കുക്കി ഗോത്ര വിഭാഗക്കാരെ ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മണിപ്പൂരിന്റെ 90 ശതമാനം ഭൂപ്രദേശവും മലനിരകളാണ്. നാഗ, കുക്കി ട്രൈബുകൾ താമസിക്കുന്നത് അവിടെയാണ്. താഴ്വരയിലെ 10 ശതമാനം പ്രദേശത്താണ് മെയ്‌തോയി വിഭാഗക്കാർ താമസിക്കുന്നത്. ഷെഡ്യൂൾഡ് ട്രൈബൽ സ്റ്റാറ്റസ് ഉള്ളവരുടെ പ്രദേശത്ത് പുറത്ത് നിന്നുള്ളവർക്ക് ഭൂമി വാങ്ങി താമസിക്കാൻ സാധിക്കില്ല എന്നതിനാൽ നാഗ, കുക്കി പ്രദേശത്തേക്ക് പുറമെ നിന്ന് കുടിയേറ്റം ഉണ്ടാകുന്നില്ല.

മെയ്‌തോയികളുടെ പ്രദേശത്തേക്ക് അനധികൃത കുടിയേറ്റം ഉണ്ടാകുന്നതിനാൽ സത്വം നഷ്ടപ്പെടുന്നു എന്നതിനാൽ ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കുകയും മണിപ്പൂർ ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. മണിപ്പൂർ ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചു മണിപ്പൂർ സർക്കാർ മെയ്‌തോയി ഗോത്രത്തെ കൂടി ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തണം എന്ന നിർദ്ദേശം കേന്ദ്ര സർക്കാരിന് കൊടുത്തതാണ് ഇപ്പോളത്തെ പ്രശ്ന കാരണം.

മെയ്‌തോയി വിഭാഗത്തെ ഷെഡ്യൂൾഡ് ട്രൈബിൽ ഉൾപ്പെടുത്തുന്നതിന് എതിരെ ട്രൈബൽ സ്റ്റുഡന്റസ് യൂണിയൻ നടത്തിയ സോളിഡാരിറ്റി മാർച്ചിനോട് അനുബന്ധിച്ചു നടത്തിയ അക്രമ സംഭവങ്ങളാണ് കേന്ദ്രസേന പോലും ഇടപെടേണ്ട അവസ്ഥയിലേക്ക് എത്തിച്ചത്. നാഗ, കുക്കി വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും ക്രൈസ്തവർ ആണെങ്കിലും ഗോത്രീയമായ കാരണങ്ങളാൽ നടക്കുന്ന കലാപം കേരളത്തിൽ മതത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യപ്പെടുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. പ്രൊപ്പഗാണ്ട ഫാക്ടറികൾ ഇറക്കി വിടുന്ന ക്യാപ്സ്യൂളുകൾ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ അടിമകളായ ക്രിസ്ത്യാനികൾ സ്വന്തം കാലിൽ തന്നെയാണ് വെടി വെക്കുന്നത് എന്ന കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago