ഇനി മകളെ കാണാൻ താത്പര്യമില്ലെന്ന് ജോയ്സനയുടെ പിതാവ് ജോസഫ്. മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് ജോയ്സ്ന കോടതിയിൽ വച്ച് പറഞ്ഞിരുന്നു. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ മാതാപിതാക്കളോട് സംസാരിക്കാനുള്ളു എന്നും ജോയ്സ്ന പറഞ്ഞിരുന്നു. ഇതിനോടായാരുന്നു ജോസഫിന്റെ പ്രതികരണം.
എനിക്കൊന്നേ പറയാനുള്ളൂ. കഴുകൻമാരുടെ ഇടയിലേക്ക് നമ്മുടെ മക്കൾ ഇനി ഇതുപോലെ കടന്നു പോകാൻ പാടില്ല. മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒന്നേ പറയാനുള്ളൂ… മക്കളുടെ മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറല്ല. ബാക്കി കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. പിന്നീട് പറയാം. എന്റെ ദുരനുഭവം മറ്റ് സഹോദരങ്ങൾക്ക് ഉണ്ടാകാൻ പാടില്ല, അവർക്ക് മക്കളെ നല്ല രീതിയിൽ വളർക്കാൻ കഴിയട്ടെ.’–
ജോയ്സ്നയെ ഷെജിനൊപ്പം വിടാൻ ഹൈക്കോടതി ഇന്ന് ഉത്തരവ് ആയിരുന്നു. ഷെജിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചത് കണക്കിലെടുത്താണ് ഉത്തരവ്. പെൺകുട്ടി അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തമായി തീരുമാനം എടുക്കാൻ പക്വതയായെന്ന് കോടതി പറഞ്ഞു. കോടതിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രേഷനുമുണ്ട്. ജോയ്സ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജോയ്സ്നയെ ബ്രെയ്ൻ വാഷ് ചെയ്തതാണെന്ന് പിതാവ് ജോസഫിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും, കോടതി ഈ വാദം തള്ളി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…