entertainment

വിവാഹം കഴിഞ്ഞ് ഒമ്പതാം മാസം ഗര്‍ഭിണിയായി, പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്, ജ്യോതി കൃഷ്ണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജ്യോതി കൃഷ്ണ. കുറച്ച് നാളുകളായി താരം അഭിമയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ജ്യോതി പറയുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുകത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ജ്യോതിയുടെ വാക്കുകള്‍ ഇങ്ങനെ, 2013 ലോ 2014 ആണ് മഞ്ജു വാര്യരെ ആദ്യമായി നേരില്‍ കാണുന്നത്. ഒരു കല്യാണ വീട്ടല്‍ തലേ ദിവസത്തെ പരിപാടിയ്ക്ക് എത്തിയതായിരുന്നു. ചെറുപ്പം മുതല്‍ മനസില്‍ കാണുന്ന നായികയായിരുന്നു മഞ്ജു വാര്യര്‍. ഇവരെ നേരിട്ട് കാണുക എന്ന് പറയുന്നത് തന്നെ വലിയൊരു സ്വപ്നമായിരുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ വളരെ സിംപിളായിട്ടുള്ള ഒരു വ്യക്തിയാണ്. ചിരിച്ച മുഖത്തോട് കൂടി മഞ്ജു ചേച്ചിയുടെ കൂടെ ഒരു സീനെങ്കില്‍ ഒരു സീനെങ്കിലും പെര്‍ഫോമന്‍സ് ചെയ്യുന്നത് വളരെ വലിയൊരു കാര്യമായിരുന്നു.

2017 നവംബര്‍ 19 നായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ ഒരു ബ്രേക്ക് എടുത്തതാണ്. നമ്മുക്ക് ഫാമിലി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതിന് ശേഷം ഒന്‍പ്ത മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രഗ്‌നന്റായി. പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്. ഇപ്പോള്‍ മോന് രണ്ടര വയസായി. വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരണമെന്ന ആഗ്രഹം ഉണ്ട്.

സിനിമയുടെ വാല്യൂ എന്താണെന്ന് അറിയുന്ന ഒരു കുടുംബത്തിലേക്കാണ് ഞാന്‍ വിവാഹിതയായി പോയത്. ഭര്‍ത്താവ് അരുണ്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അഭിനയിക്കുന്നുണ്ടെങ്കില്‍ അത് നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പടം ഹിറ്റാവുകയോ ഹിറ്റാവാതെ ഇരിക്കുകയോ ഒക്കെ ഭാഗ്യ-നിര്‍ഭാഗ്യം അനുസരിച്ച് ആയിരിക്കും. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നിന്നിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളു, പക്ഷേ സിനിമ ഒരുപാട് മാറി.

അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ എല്ലാവരും അറിയുന്നത് റോസ് എന്ന കഥാപാത്രമാണ്. പക്ഷേ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഞാന്‍ എന്ന സിനിമയിലെ ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ആവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ മനസിലും ഏറ്റവും അടുപ്പമുള്ള കഥാപാത്രം ലക്ഷ്മിക്കുട്ടിയാണ്. ഇനി പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹം. മലയാള സിനിമ നല്ല താരങ്ങളെ കൊണ്ട് സമ്പന്നമാണ്. അതിന്റെ ഭാഗമാവുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നത്.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

7 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

7 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

8 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

9 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

9 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

9 hours ago