topnews

കെ ഫോണല്ല ചെ- ഫോൺ, ചൈനീസ് കേബിൾ കേരളത്തിൽ, വില ഇന്ത്യൻ കേബിളിനേക്കാൾ 6മടങ്ങ് കൂടുതൽ

കെ ഫോണിനു കേബിളുകൾ ചൈനയിൽ നിന്നും എത്തിക്കുന്ന വിവരം വന്നതോടെ കെ ഫോൺ എന്ന ആശയത്തിന്റെ അവീർ ഭാവവും ചൈനയിൽ നിന്നാണോ എന്ന് ചർച്ചകൾ. കെ ഫോൺ നടപ്പാക്കുന്നതിന്റെ ഏറ്റവും ചിലവ് കൂടിയതും നിർണ്ണായകവുമായ മെറ്റീരിയൽ കേബിളുകൾ ആണ്‌. ഇത് ചൈനയിൽ നിന്നും കൊണ്ടുവരും എന്ന് പറയുമ്പോൾ ഈ ചൈനീസ് കേബിളുകൾ ഇന്ത്യൻ വാർത്താ വിനിമയ സംവിധാനത്തിലേക്ക് നുഴഞ്ഞ് കയറുകയാണ്‌. ഈ കേബിളുകളിലേ മെറ്റൽ കമ്പികൾ വഴി ചൈന അവരുടെ ചിപ്പുകൾ വരെ ഘടിപ്പിക്കാം. ലക്ഷ കണക്കിനു മീറ്റർ വരുന്ന കേബിളുകൾ മുഴുവൻ മുറിച്ച് അതിനുള്ളിലേ കമ്പികൾ പരിശോധിക്കുക എന്നത് അപ്രായോഗികവും ഒരിക്കലും നടക്കാത്ത കാര്യവുമാണ്‌. കേരളത്തിലേക്ക് എത്തുന്ന ചൈനീസ് ഇന്റർനെറ്റ് കേബിളുകൾ സുരക്ഷിതമോ..ഇത് രാജു സുരക്ഷ അപകടത്തിലാക്കുമോ..ഇപ്പോൾ ഇത് സജീവ ചർച്ചയാകുന്നു

സംസ്ഥാനത്തെ കെ-ഫോൺ പദ്ധതിക്ക് ചൈനീസ് നിർമിത കേബിൾ ഉപയോഗിക്കാനുള്ള തീരുമാനം അനാവശ്യവും സംശയകരവുമാണെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരിക്കുകയാണ്‌. അതായത് കേന്ദ്ര സർക്കാർ തുടക്കത്തിലേ വിയോജിപ്പ് രേഖപ്പെടുത്തി കഴിഞ്ഞു.ഇന്ത്യയിൽത്തന്നെ ഒട്ടേറെ കമ്പനികൾ ഫൈബർ ഒപ്റ്റിക് കേബിളുണ്ടാക്കുമ്പോൾ ചൈനയിൽ പോകേണ്ടകാര്യമില്ല. ഇത്തരം ‘സെൻസിറ്റീവ് നെറ്റ്‌വർക്ക്’ അറിയപ്പെടാത്ത കമ്പനിക്ക് എന്തിന് കൊടുത്തുവെന്നതിന് സംസ്ഥാനസർക്കാർ മറുപടി നൽകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

സുപ്രധാനമായ ഉപകരണങ്ങൾ വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നാണ് വാങ്ങേണ്ടത്. ഇതിനെല്ലാം കേന്ദ്ര സർക്കാരിന്റെ നടപടിക്രമങ്ങളും മാർഗരേഖയുമുണ്ട്. എന്നിരിക്കേ എന്തിന് ചൈനയിൽ പോയി എന്നത് സംശയമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ കേന്ദ്രം നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, ഇതുസംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഇത് തന്നെയാണ്‌ പിന്നിലെ ദുരൂഹതകൾ. വലരെ കുറഞ്ഞ് വിലക്ക് ഇന്ത്യയിൽ ലഭ്യമായിരിക്കെ പിണറായി വിജയൻ എന്തിനു കെ ഫോണിനു കേബിൾ വാങ്ങാൻ ചൈനയിൽ പോയി. മറച്ച് വയ്ച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നത് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിലാണ്‌. ഇതുവരെ ഈ വിവരം സർക്കാർ രഹസ്യമാക്കി വയ്ച്ച് മുന്നോട്ട് പോവുകയായിരുന്നു. ചൈനീസ് കമ്പിനികൾക്ക് കേബിൾ ഇറക്കാൻ കേരളത്തേ കരുവാക്കുകയാണ്‌. ഈ കേബിളിനൊപ്പം എത്ര ലക്ഷം ചാര പ്രവർത്തനത്തിന്റെ മൈക്രോ ചിപ്പുകൾ വേണമെങ്കിലും കേരളത്തിലേക്ക് വരാം.

കെ ഫോൺ അല്ല ഇത് ചേ ഫോൺ എന്ന് പേരുമാറ്റി ഇറക്കണം എന്നും വിമർശനം ഉയർന്നു. പദ്ധതി നടപ്പാകും എന്ന് ഒരു ഉറപ്പും ഇല്ല. ചൈനയുടെ കേബിൾ കേരളത്തിൽ എത്തിക്കാനുള്ള ഇരു രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്ത്രം എന്നും വിമർശനം ഉയരുന്നു. ചൈനീസ് കേബിളുകൾ കേരളത്തിൽ എത്തിയാൽ തന്നെ കെ ഫോൺ നടപ്പാകും എന്ന് എന്ത് ഉറപ്പ്? ഇതിനേക്കാൾ കെട്ടി ഘോഷിച്ച് 200 കോടി രൂപയും മുടക്കിയ കെ റെയിൽ എന്തയി, 6 കോടിയോളം രൂപ കൾസൾട്ടൻസിക്ക് കൊടുത്ത ശബരിമല വിമാനത്താവളം എന്തായി? ഏറെ കെട്ടി ഘോഷിച്ച് കോടികൾ വെള്ളത്തിൽ കളഞ്ഞ ജലപാത എന്തായി? ഇപ്പോൾ കുറെ പണം കളയാൻ ആയിട്ടായിരിക്കുമോ കെ ഫോണിന്റെ വരവും. പല പദ്ധതികൾക്കും പണം മുടക്കി ഖജനാവ് മുടിച്ച ഈ സർക്കാരിനെ എങ്ങിനെ നമ്മൾ ഈ പദ്ധതിയിലും വിശ്വസിക്കും. കെ ഫോൺ നടപ്പാക്കണം..ഇത് പരിപൂർണ്ണമായി ഇന്ത്യൻ ടെക്നോളജിയിൽ വേണം. ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ച് നടപ്പാക്കണം. മെയ്ക്ക് ഇൻ ഇന്ത്യ എന്ന ഇന്ത്യയുടെ നയത്തിനു പൊലും എതിരാണ്‌ കെ ഫോണിനു ചൈനീസ് കേബിൾ ഇറക്കുന്നത്..

കേബിളിന്‍റെ ഗുണനിലവാരം ഉറപ്പില്ലെന്ന് പറഞ്ഞ കെഎസ്ഇബി വിദഗ്ധ സമിതി പരിശോധിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം ചൈനീസ് കേബിളിനു ഇന്ത്യൻ കേബിളിനേക്കാൾ കേബിളിന് 6 മടങ്ങ് വില കൂടുതലെന്നും കെഎസ്ഇബി കണ്ടെത്തി. ഈ സാഹചര്യത്തിൽ ഉന്നതതല സമിതിയേയോ വിദഗ്ധ സമിതിയേയോ കൊണ്ട് പരിശോധിപ്പിക്കണം എന്ന നിർദ്ദേശവും കെഎസ്ഇബി മുന്നോട്ടുവച്ചു. എന്നാൽ ഇക്കാര്യത്തിൽ എല്‍എസ് കേബിൾ നൽകിയ വിശദീകരണം അതേപടി സ്വീകരിച്ച കെഎസ്ഐടിഐഎല്‍ കരാർ അവർക്കു തന്നെ നൽകുകയായിരുന്നു. ടെലികോം മന്ത്രാലയത്തിനു കീഴിലുള്ള ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് സെന്‍ററിൽ നിന്നും ഉപദേശം തേടാതെയാണ്‌ കേരല സർക്കാരിന്റെ ഈ നടപടികൾ.

Karma News Network

Recent Posts

രേണുകാ സ്വാമിയുടെ കൊലപാതകം, നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി

ബംഗളൂരു: രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി. നടന്റെ ബംഗളൂരുവിലെ ഫാം ഫൗസിൽ…

39 mins ago

രാജ്യദ്രോഹ പരാമർശം; അരുന്ധതി റോയിക്കെ​തി​രെ കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കും ശൈഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ ഡൽഹി പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന്…

51 mins ago

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്. കൊല്ലാട്…

1 hour ago

എംഡിഎംഎയുമായി അറസ്റ്റിൽ, സർമീൻ അക്തർ രഹസ്യ ഭാഗത്ത് കടത്തിയത് 50ലക്ഷത്തിന്റെ ലഹരിമരുന്ന്

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു…

2 hours ago

സുരേഷ് ഗോപിയോടൊപ്പം നമ്മളും എന്ന ഇക്വേഷൻ അനേകം പേർക്ക് തണൽ നല്കും, ദുരിതമനുഭവിക്കുന്നവരോട് നമുക്കും ചില ബാധ്യതയുണ്ട്

ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്, നമുക്കും ചില ബാധ്യതയുണ്ടെന്ന് രാമസിംഹൻ. സുജാതയുടെ വീടിനായി ഒരു ലക്ഷം മതി ബാക്കി…

2 hours ago

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഹാരീസ് ബീരാനും, ജോസ് കെ മാണിയും, പിപി സുനീറും

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ…

3 hours ago