entertainment

ഭക്ഷണം കഴിക്കുന്ന ഇടത്ത് നിന്ന് എഴുന്നേല്‍പ്പിച്ചു, ലൊക്കേഷനില്‍ നേരിട്ട അപമാനങ്ങളെ കുറിച്ച് കെകെ മേനോന്‍

നിരവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്.പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. കുടുംബവിളക്കിലെ സിദ്ധുവിനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് കെകെ മേനോൻ. ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ തുടക്കം.ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു ആദ്യ ചിത്രം പിന്നീട് ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം പ്രവർത്തിക്കാനുളള ഭാഗ്യവും താരത്തിനുണ്ടായി. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും ഡോ റാം എന്ന സീരിയലാണ് മലയാളത്തിൽ താരത്തിന് ബ്രേക്ക് നൽകിയത്. ഡോക്ടർ റാം ശ്രദ്ധിക്കപ്പെട്ടതോടെ പാർവതിക്കൊപ്പം ഉയരെയിലും മികച്ചൊരു വേഷം സിദ്ധാർഥിന് ലഭിച്ചു. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

അഭിനയത്തിലേക്ക് വന്നതിന് ശേഷം സിനിമയിലും സീരിയലിലും ഷോര്‍ട്ട് ഫിലീമുകളിലും ഒക്കെ അന്‍പതോളം വര്‍ക്കുകള്‍ ഞാന്‍ ഇതുവരെ ചെയ്തു. അതിലെല്ലാം ഞാന്‍ ഒരേ ഒരു ഗെറ്റപ്പില്‍ തന്നെയായിരുന്നു. പത്ത് വര്‍ഷത്തോളമായി എന്റെ കൂടെ ഉണ്ടായിരുന്നതാണ് ഈ താടിയും മീശയും. ഒന്ന് കളര്‍ ചെയ്യും എന്നല്ലാതെ അതിന്റെ ലെങ്ത്തില്‍ പോലും പത്ത് വര്‍ഷമായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഈ മാറ്റം എന്ന് കെകെ പറഞ്ഞു.

സിനിമയില്‍ എത്തിയതിന് ശേഷം ഒരുപാട് സഫര്‍ ചെയ്തിട്ടുണ്ട്, അപമാനങ്ങള്‍ നേരിട്ടിട്ടുണ്ട് പക്ഷെ ആരില്‍ നിന്നാണെന്നോ ഏത് ലൊക്കേഷനില്‍ നിന്നാണെന്നോ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ നാല്‍പ്പത്തി രണ്ടാമത്തെ വയസ്സിലാണ് ഞാന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. ഒരു പക്ഷെ എന്റെ ഇരുപതുകളിലാണ് ഞാന്‍ എത്തുന്നത് എങ്കില്‍ അത്തരം മോശം അനുഭവങ്ങള്‍ കളിയായി എടുക്കാമായിരുന്നു.

പക്ഷെ വയസ്സ് ഇത്രയും ആയപ്പോള്‍, അതിനുള്ള പക്വതയും നമുക്കുണ്ടാവുമ്പോള്‍ ഇന്‍സെള്‍ട്ട് ചെയ്താല്‍ വേദനിക്കും ഒരു ലൊക്കേഷനില്‍ പോയപ്പോള്‍ സീനിയേഴ്‌സ് ഇരുന്ന് ഭക്ഷണം കഴിക്കുന്നിടത്ത് ഇരുന്ന് പോയി, അവിടെ നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു. അതുപോലെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. നമ്മളെക്കാല്‍ വയസ്സില്‍ ചെറുതായവര്‍ പോലും അങ്ങനെ മോശമായി പെരുമാറുമ്പോള്‍ ഫീല്‍ ചെയ്യും. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല സിനിമ അങ്ങനെയാണ്.

അഭിനയിച്ച സിനിമകളില്‍ നിന്ന് രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ അനുഭവവും ഉണ്ട്. വിജയ് സാറിന്റെ മെര്‍സല്‍ എന്ന ചിത്രത്തില്‍ നല്ല ഒരു വേഷം ഞാന്‍ ചെയ്തിരുന്നു. എസ് ജെ സൂര്യ സാറിനൊപ്പമായിരുന്നു കോമ്പിനേഷന്‍. ഒന്‍പത് ദിവസത്തെ ഷൂട്ടിങ്, കുറച്ചധികം സീനുകളും ഉണ്ടായിരുന്നു. കഥയില്‍ വളരെ ഇംപോര്‍ട്ടര്‍ന്റ് ആണ് അതില്‍ ഒരു രംഗം. അതുകൊണ്ട് തന്നെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, മെര്‍സലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്ന്.

എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്റെ ഒറ്റ സീനും ഇല്ല. വളരെ അധികം വേദനിപ്പിച്ച അനുഭവമായിരുന്നു അത്. അന്വേഷിച്ചപ്പോള്‍ നാല്‍പത് മിനിട്ടോളമുള്ള രംഗങ്ങള്‍ കട്ട് ചെയ്തിട്ടുണ്ട്, അതില്‍ എന്റെ എല്ലാ രംഗങ്ങളും പോയി എന്നറിഞ്ഞു. തിയേറ്ററിലിരുന്ന് എന്നെ കരയിപ്പിച്ച അനുഭവമാണ് അത്. ഇപ്പോള്‍ കമല്‍ ഹസന്‍ സാറിന്റെ വലിയ ഒരു പ്രൊജക്ടില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. പക്ഷെ സിനിമ ഏതാണെന്ന് പറയുന്നില്ല. റിലീസ് ആയിട്ട് ഞാന്‍ ഉണ്ടോ എന്ന് നോക്കിയിട്ട് പറയാം- കെകെ മേനോന്‍ പറഞ്ഞു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

10 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

22 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

56 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago