topnews

കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന് വ്യാമോഹിക്കേണ്ടെന്ന് എന്ന് വി.മുരളീധരൻ

തിരുവനന്തപുരം: ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും നരേന്ദ്രമോദി സർക്കാർ അനുവാദം നൽകില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കെ-റെയിൽ പദ്ധതിയ്‌ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്നും, ജനങ്ങളെ പറ്റിക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വന്ദേഭാരത് ട്രെയിൽ വരും.‘കേന്ദ്രസർക്കാരിന്റെയും നരേന്ദ്രമോദിയുടെയും പേര് പറഞ്ഞുകൊണ്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കാം എന്ന് കരുതണ്ട. ഒരു കാരണവശാലും ജനങ്ങൾക്ക് ദ്രോഹകരമാകുന്ന ഒരു പദ്ധതിക്ക് നരേന്ദ്രമോദി സർക്കാരിന്റെ അനുമതി ലഭിക്കില്ല. ഈ മാസ് ഡയലോഗ് അടിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ കണ്ണായ പല സ്ഥലങ്ങളിലും ‘കെ-റെയിലിന്റെ പേരിൽ വിലയിടിയാൻ സാധ്യതയുണ്ട്. അതിൽ ആർക്കാണ് ലാഭം ഉണ്ടാകുന്നത്?. കെ-റെയിൽ പ്രഖ്യാപനങ്ങൾ തുടരെ നടത്തുന്നതിന്റെ കാരണങ്ങൾ വിലയിടിയിപ്പിക്കുന്നതിനാണോ എന്ന് ജനങ്ങൾ ചിന്തിക്കണം. കേരളം ഇന്ത്യയുടെ ഭാഗമാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തിൽ വന്ദേ ഭാരത് ട്രെയിൻ വരും. ഇത് സംബന്ധിച്ച് റെയിൽവെ മന്ത്രി കേരളത്തിന് ഉറപ്പ് നൽകിയിട്ടുള്ളതാണ്’ എന്നും മുരളീധരൻ വ്യക്തമാക്കി.

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

14 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

50 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago