kerala

സുരേഷ് ഗോപിയുടെ കിരീട സമര്‍പ്പണം വിവാദമാക്കേണ്ട, അത് വിശ്വാസത്തിന്റെ ഭാഗമാണ്, കെ മുരളീധരൻ

തൃശൂര്‍ ∙ വിശ്വാസികൾ ഏതു രീതിയിലാണോ ആരാധനലായങ്ങൾക്കു കാണിക്ക സമർപ്പിക്കുന്നതെന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ കിരീട സമര്‍പ്പണം വിവാദമാക്കേണ്ടെന്നു യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂർ ലൂര്‍ദ് പള്ളിയിൽ എത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം.

‘‘ഞാനൊരു വിശ്വാസിയാണ്. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യില്ല. സുരേഷ് ഗോപി കിരീടം സമര്‍പ്പിച്ചതിനെ രാഷ്ട്രീയമായി കണ്ടിട്ടില്ല’’– മുരളീധരൻ പറഞ്ഞു. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണു ലൂർദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ സുരേഷ് ഗോപി കിരീടം സമർപ്പിച്ചത്.

അടുത്തിടെ, ഈ കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തിയിരുന്നു. ലൂർദ് ഇടവക പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഇക്കാര്യം ഉന്നയിച്ചത്. സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണു നീക്കം.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

4 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

4 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

4 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

5 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

6 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

6 hours ago