kerala

പോപ്പുലർ ഫ്രണ്ട് കമാന്റർ കെപി കമാലിന്റെ അറസ്റ്റ് മുക്കി മലയാള മാധ്യമങ്ങൾ

ഇന്ത്യയിൽ പലയിടത്തും കലാപം ഉണ്ടാക്കിയ ഭീകരൻ കെ.പി കമാലിനെ മലപ്പുറത്ത് നിന്ന് യു.പി പോലീസ് അറസ്റ്റ് ചെയ്ത വാർത്ത മുക്കി മിക്ക ടി വി ചാനലുകളും ദിനപത്രങ്ങളും. ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് ആവശ്യമായിരുന്ന ഒരു മോസ്റ്റ് വാണ്ടണ്ട് ക്രിമിനലിനെ മലപ്പുറത്ത് നിന്നും ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത് എന്തുകൊണ്ട് കേരളത്തിൽ വാർത്തയായി നൽകാൻ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറായില്ല. ദേശീയ മാധ്യമങ്ങൾ ഈ വാർത്തയും അതിന്റെ തുടർ വാർത്തകളും നൽകിയിട്ടും മലയാള മാധ്യമങ്ങൾ വാർത്ത മുക്കി. എന്നിരുന്നാലും കെ.പി കമാലിനെ അറസ്സ്റ്റ് ചെയ്ത ആദ്യത്തെ വാർത്ത നൽകിയത് കർമ്മ ന്യൂസ് ആയിരുന്നു.

മാർച്ച 4നു രാവിലെ തന്നെ കർമ്മ ന്യൂസ് വിശദമായ വാർത്ത ഇതുമായി ബന്ധപ്പെട്ട് നൽകുകയും ഇന്നലെയും ഇന്നുമായി തുടർ വാർത്തകളും നൽകി .ഹത്രാസ് കേസിനെ തുടർന്ന് പ്രശ്‌നമുണ്ടാക്കാൻ പിഎഫ്‌ഐ അംഗങ്ങൾ ശ്രമിച്ചതായി യുപി പോലീസ് ആരോപിച്ചിരുന്നു. കലാപം ഇളക്കിവിടാൻ ശ്രമിച്ചതിന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കമാന്റർ കൂടിയായ കെ.പി കമാലിനെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാന്റോകൾ വേഷം മാറി എത്തിയാണ്‌ പിടിച്ചത്.

തോക്ക് ധാരികളായ കംറ്റാന്റോകൾ കെ.പി കമാൽ ഒളിവിൽ കഴിയുന്നിടത്ത് നുഴഞ്ഞ് കയറിയാണ്‌ പൊക്കിയത്.കേരളത്തിലെ മലപ്പുറം ജില്ലയിലെ മേലാറ്റൂർ നിവാസിയാണ്‌ കെ.പി കമാൽ.യു.പി ഹ ത്രാസിൽ കലാപമുണ്ടാക്കാനും പ്രതിഷേധം ഇളക്കിവിട്ടതിനും പിന്നിൽ കെ.പി കമാൽ ആയിരുന്നു ഒരു സൂത്രധാരൻ. സിദ്ദിഖ് കാപ്പൻ അറസ്റ്റിൽ ആയതോടെ കെ.പി കമാൽ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് യു.പി പോലീസ് കെ.പി കമാലിന്റെ തലക്ക് 25000 രൂപ വിലയിട്ടിരുന്നു.

സിദ്ദിഖ് കാപ്പനുമായി ബന്ധപ്പെട്ട നിർണ്ണായകമായ കണ്ണിയാണ്‌ അറസ്റ്റിലായ കെ.പി കമാൽ. അന്വേഷണത്തിനിടെ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈൽ ഫോണിൽ നിന്ന് കെ.പി കമാലിന്റെ വോയ്‌സ് നോട്ട് ലഭിച്ചതായി ഉത്തർ പ്രദേശ് ക്രമസമാധാന വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. രഹസ്യ യോഗത്തിന് വിളിക്കാൻ കോഡ് വാക്ക് ഉപയോഗിച്ചാണ് പ്രസ്തുത വോയ്‌സ് നോട്ട് കമലിന് അയച്ചത്. ഹത്രാസിൽ കലാപം ഉണ്ടാക്കാനാണ് ഈ യോഗം വിളിച്ചിരിക്കുന്നത്. കമൽ കെ പി പിഎഫ്‌ഐയുടെ ഹിറ്റ് സ്ക്വാഡിലെ അംഗവും അൻഷാദ് ബദ്‌റുദ്ദീന്റെ ഉപദേശകനാണെന്നും കുമാർ കൂട്ടിച്ചേർത്തു.

2021 ൽ ലഖ്‌നൗവിൽ വെച്ച് ഇംപ്രൊവൈസ്ഡ് സ്‌ഫോടക ഉപകരണങ്ങളുമായിപിടികൂടിയ സഹായിയായ ഫിറോസ് ഖാനോടൊപ്പം പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി പിഎഫ്‌ഐയുടെ മികച്ച അഞ്ച് നേതാക്കളിൽ കമൽ കെ പിയും ഉൾപ്പെടുന്നു. ലഖ്‌നൗവിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒന്നിലധികം ബോംബ് സ്‌ഫോടനങ്ങൾ നടത്തുന്നതിനായി കേരള സ്വദേശികളായ ബദറുദ്ദീനും ഖാനും യുപിയിൽ എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഈ സഘത്തിലെ പ്രധാനിയും നിർദ്ദേശങ്ങൾ നൽകുന്ന ആളുമായിരുന്നു കെ.പി കമാൽ.

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മലപ്പുറത്ത് നിന്നും പണവും നൽകി ഹത്രാസിൽ കലാപം ഉണ്ടാക്കാൻ അയച്ചതും ഇയാളായിരുന്നു. സിദ്ദിഖ് കാപ്പൻ യു.പിയിൽ ചെന്ന് മലയാളികളായ ഭീകരന്മാർക്കൊപ്പം ചേർന്ന് പിന്നീടായിരുന്നു ഹത്രാസിൽ ലഘു ലേഖകളും മറ്റും വിതരണത്തിനായി പോയത്. 2021 ഏപ്രിലിൽ, ഹത്രാസിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതിന് കാപ്പനും മറ്റ് ഏഴ് പേർക്കുമെതിരെ യുപി പോലീസ് 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇപ്പോൾ കെ.പി കമാലിന്റെ അറസ്റ്റോടെ ജാമ്യത്തിലിറങ്ങിയ സിദ്ദിഖ് കാപ്പൻ വീണ്ടും പരുങ്ങലിലായി. സിദ്ദിഖ് കാപ്പനെ വീണ്ടും ചോദ്യം ചെയ്യും എന്നും അറിയുന്നു.

തെളിവുകൾ പുതുതായി ലഭിച്ചാൽ കാപ്പൻ വീണ്ടും അഴിക്കുള്ളിലാകും. സിദ്ദിഖ് കാപ്പനേ വെള്ളപൂശിയ മാ മാ മാധ്യമങ്ങൾ എല്ലാം ഇപ്പോൾ അന്തം വിട്ട് നിൽക്കുകയാണ്. പിഎഫ്ഐയുടെ ഹിറ്റ് സ്ക്വാഡിൻ്റെ നോർത്ത് ഇന്ത്യൻ കമാൻഡർ ആണ് ഇപ്പോൾ അറസ്റ്റിലായ കെ.പി കമാൽ.ഹത്രാസ് കേസിൽ ലക്നൗ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ്റെ കൂട്ടാളികളും ഹിറ്റ് സ്ക്വാഡ് ട്രെയിനർമാരുമായ അൻഷാദ് ബദറുദീൻ്റെയും ഫിറോസ് ഖാൻ്റെയുംമൊഴികളുടെ പകർപ്പിൽ കമാലിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. കമാൽ സാഹിബാണ് തങ്ങൾക്കുള്ള ഹിറ്റ് സ്ക്വാഡുകൾക്ക് നിർദേശങ്ങൾ നൽകുന്നതും ‘ജോലി ’കൾ ഏൽപിക്കുന്നതുമെന്ന് ബദറുദ്ദീൻ പറഞ്ഞ മൊഴിയുണ്ട്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

9 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

15 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

41 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago