topnews

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴ ചാത്തനാത്തെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയുമായിരുന്നു ഗൗരിയമ്മയുടെ ജനസേവനം. അന്‍പതുകളുടെ അവസാനം തുടങ്ങിയ പതിറ്റാണ്ടുകള്‍ ജ്വലിച്ച് നിന്നു. സ്ത്രീകള്‍ക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ക പ്രസ്ഥാനങ്ങളിലൂടെയും കെ ആര്‍ ഗൗരിയമ്മമ കേരള രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്. ആദ്യ വനിത മന്ത്രി, ഏറ്റവും കൂടുതല്‍ സമയം മന്ത്രിയായ വനിത. വിടവാങ്ങിയത് കേരള രാഷ്ട്രീയം കണ്ട ഏറ്റവും കരുത്തയായ വനിത നേതാവ് എന്നിങ്ങനെയുള്ള വിശേഷണം ഗൗരിയമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.

1952-53, 1954-56 കാലഘട്ടത്ത് തിരുക്കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957ലെ കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ റവന്യു മന്ത്രിയായി. കാര്‍ഷിക പരിഷ്‌കരണ നിയമം പാസാക്കി ഗൗരിയമ്മ രാഷ്ട്രീയ സാമൂഹിക മേഖലകളെ ഞെട്ടിച്ചു. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷ്‌കരണ നിയം, വനിത കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി ഒട്ടേറെ പ്രസക്തമായ ഇടപെടലുകള്‍ക്ക് ഗൗരിയമ്മയാണ് തുടക്കമിട്ടത്.

1957ല്‍ മന്ത്രി സഭയില്‍ അംഗമായിരുന്നു ടിവി തോമസുമായി വിവാഹം. പാര്‍ട്ടിയാണ് വിവാഹത്തിന് മുന്‍കൈയെടുത്തത്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിന്റെ ഒപ്പം നിന്നു. എന്നാല്‍ ടിവി തോമസ് സിപിഐക്ക് ഒപ്പമായിരുന്നു. ഇത് ദാമ്പത്യ ജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചു. 1987ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മയെ 1994ല്‍ പാര്‍ട്ടി പുറത്താക്കി. അതേ വര്‍ഷം തന്നെ ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ചു. 2019 വരെ ഗൗരിയമ്മ ജെ എസ് എസിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട 1994 മുതല്‍ 2016 വരെ യുഡിഎഫിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ഗൗരിയമ്മയെ ക്ഷണിതാവ് സ്ഥാനം നല്‍കി സിപിഎം എല്‍ഡിഎഫിലേക്ക് കൊണ്ടുവന്നു.

Karma News Network

Recent Posts

അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം…

24 mins ago

ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം, അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം നടത്തി കള്ളന്‍

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍…

29 mins ago

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

1 hour ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

1 hour ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

2 hours ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

2 hours ago