kerala

എന്നെ അകത്തിട്ടാൽ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷൻ; മുഖ്യമന്ത്രിയ്ക്കെതിരെ കെ സുധാകരൻ

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ മോഹവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്‌തെന്നാണ് സുധാകരന്റെ ആരോപണം. കേസിൽ തന്നെ ജയിലിനകത്തിട്ടാൽ പ്രൊമോഷൻ നൽകാം എന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയതായി സുധാകരൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ സുധാകരൻ അന്വേഷണം നേരിടുന്നത്. നേരത്തെ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌ത്‌ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യമുള്ളതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

പത്തുകോടിയുടെ പുരാവസ്തു തട്ടിപ്പുകേസിൽ വഞ്ചനാക്കുറ്റം ചുമത്തി സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാംപ്രതിയാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 420, 468, 471 വകുപ്പുകൾ പ്രകാരം വഞ്ചന, വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ, യഥാർഥ രേഖയെന്നമട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് സുധാകരനുമേലുള്ളത്. പരാതിക്കാരുടെ മൊഴി, അന്വേഷകസംഘം ശേഖരിച്ച തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ നൂറ്റമ്പതി-ലേറെ ചോദ്യങ്ങൾക്ക്‌ ഉത്തരം തേടി. ചോദ്യംചെയ്യുന്നതിനിടെ പരാതിക്കാരായ എം ടി ഷമീർ, അനൂപ് മുഹമ്മദ് എന്നിവരിൽനിന്ന്‌ ഓൺലൈനിലൂടെ മൊഴിയെടുത്തിരുന്നു. ആരോപണങ്ങളിൽ ഇരുവരും ഉറച്ചുനിന്നു. ഇതോടൊപ്പം സുധാകരന്റെ ഫോൺസന്ദേശം, മോൻസണിനൊപ്പമുള്ള ചിത്രങ്ങൾ എന്നിവ ക്രൈംബ്രാഞ്ച് നിരത്തി. ചില ചോദ്യങ്ങൾ സുധാകരൻ നിഷേധിച്ചെങ്കിലും ക്രൈംബ്രാഞ്ച് തെളിവുകൾ നിരത്തിയപ്പോൾ പകച്ചു.

സുധാകരൻ 2018 നവംബർ 22ന്‌ മോൻസണിന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ കോടതിയിലെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്‌. ഫെമ നിയമപ്രകാരം തടഞ്ഞുവച്ചിരിക്കുന്ന മോൻസണിന്റെ 2.62 ലക്ഷം കോടി രൂപ വിട്ടുകിട്ടിയാൽ എല്ലാവരും സേഫ് സോണിലാകുമെന്ന് സുധാകരൻ, മോൻസണിന്റെ മുന്നിൽവച്ച് പറഞ്ഞതായും അനൂപ് മൊഴിനൽകിയിരുന്നു. സുധാകരനുമായി ഒരുമിച്ചുള്ള ചോദ്യംചെയ്യലിൽ അനൂപ് ഈ മൊഴിയിൽ ഉറച്ചുനിന്നതോടെയാണ് അറസ്‌റ്റിലേക്ക്‌ എത്തിയത്‌.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago