തൃശൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അടിസ്ഥാന ആശയം തന്നെ പ്രായോഗികമല്ലെന്ന് നേതൃത്വം തുറന്നുപറഞ്ഞ സാഹചര്യത്തില്‍ സി.പി.എം പിരിച്ച് വിടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ കാശിക്ക് പോകട്ടെ, അണികള്‍ ബി.ജെ.പിയിലേക്കോ ദേശീയ പ്രസ്ഥാനങ്ങളിലേക്കോ വന്നോട്ടേയെന്നും കെ. സുരേന്ദ്രന് പറഞ്ഞു. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്നും വിശ്വാസികളെ അംഗീകരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂവെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തങ്ങളുടെ അടിസ്ഥാന ആശയം ആരും അംഗീകരിക്കുന്നതല്ലെന്ന് സി.പി.എം തുറന്നുപറഞ്ഞിരിക്കുകയാണ്. ദേശീയതയെയും നാടിനെയും അംഗീകരിക്കാത്തത് കൊണ്ടാണ് അവര്‍ പരാജയപ്പെട്ടത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അന്ത്യം അടുത്തുവെന്നതിന്റെ തെളിവാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവന. ആശയപരമായി നിലനില്‍പ്പില്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് പിന്തുണ ലഭിക്കുകയെന്നും കെ. സുരേന്ദ്രന് ചോദിച്ചു.
സര്‍വത്ര അനധികൃത നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. യോഗ്യതയില്ലാത്തവരെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ പോലും നിയമിക്കുന്നത്. ഇനിയൊരു എല്‍.ഡി.എഫ് സര്‍ക്കാര്‍ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പരമാവധി ആശ്രിതരെയും പാര്‍ട്ടിക്കാരെയും നിയമിക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…