topnews

പിണറായിയുടെ ലക്ഷ്യം മുസ്ലിം വോട്ടുകള്‍, സുരേന്ദ്രന്‍

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ .യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൂർണമായി പിന്തുണച്ച കെ സുരേന്ദ്രൻ യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത് എന്നും വ്യക്തമാക്കി. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണമെന്നും സുരേന്ദ്രന്‍ ചോദിച്ചു.കേരള സർക്കാരിനെതിരെ ആണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.ഇത് കേരളത്തിനെതിരെ ആണെന്ന് വരുത്തി തീർക്കാൻ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്. പ്രതിപക്ഷനേതാവ് വി ഡി സതീശനും കമ്പനിയും ഇതേ നിലപാട് തന്നെ സ്വീകരിക്കുകയാണ്.

ബിജെപി നേതാക്കൾ കേരള സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അത് കേരളത്തിനെതിരെ ആണെന്ന് വരുത്തിത്തീർക്കാൻ നേരത്തെയും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.ശിവശങ്കർ – സ്വപ്ന സുരേഷ് വിവാദത്തിൽ നിന്ന് മറികടക്കാനാണ് മുഖ്യമന്ത്രി ഉത്തർപ്രദേശ് വിഷയം ആയുധമാക്കുന്നത് എന്ന കെ സുരേന്ദ്രൻ ആരോപിച്ചു. യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടുന്ന നിരവധി കാര്യങ്ങൾ വസ്തുതയാണ് എന്നും കെ സുരേന്ദ്രൻ പറയുന്നു. ഉത്തർപ്രദേശിലെ ശ്വാസം കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ കഫീൽഖാനെ ന്യായീകരിക്കാൻ ആണ് മുഖ്യമന്ത്രി തയാറായത്. കേരളത്തിൽ നിന്നുള്ള നാല് തീവ്രവാദികളെ ആണ് UP യിൽ പിടിച്ചത്. കേരളം ഇസ്ലാമിക്ക് സ്റ്റേറ്റ് ആകുന്നു എന്ന് വി എസ് ആണ് ആദ്യം പറഞ്ഞത്. മുൻ പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണിയും കേരളത്തിൽ ന്യൂനപക്ഷങ്ങൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ രംഗത്ത് വന്നിരുന്നു.മുഖ്യമന്ത്രി വ്യാപകമായി ഉത്തർപ്രദേശിനെതിരെ വ്യാജ പ്രചരണം നടത്തി. ഗംഗ നദിയിൽ ശവങ്ങൾ ഒഴുകി നടന്നു എന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു യോഗി പറഞ്ഞാൽ മാത്രം എന്താണ് ഇത്ര കഴപ്പ് എന്ന് കെ സുരേന്ദ്രൻ ചോദിച്ചത്.

പിണറായിയെ പറഞ്ഞാൽ ആദ്യം എണീറ്റ് വരുന്നത് വി ഡി സതീശനും കമ്പനിയും ആണ് എന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.PPE കിറ്റ് വാങ്ങിയതിൽ വരെ കൊള്ള അടിച്ചവർ ആണ് കേരള സർക്കാർ. കേരളത്തിൽ കോവിഡ് മരണ നിരക്ക് മറച്ചു വെച്ചു. ഉത്തർപ്രദേശിൽ ഒരു സമയത്തും ടി പി ആർ റേറ്റ് 50 ന് മുകളിൽ എത്തിയിട്ടില്ല. കേരളത്തിൽ കോവിഡ് പ്രതിരോധം പൂർണ്ണമായും പരാജയപ്പെട്ടു. വി ഡി സതീശൻ ചെയ്യുന്ന പോലെ പിണറായി വിജയന് പാദ സേവ ചെയ്യാൻ ബിജെപിയെ കിട്ടില്ല എന്നും കെ സുരേന്ദ്രൻ പറഞ്ഞു.ഉത്തർപ്രദേശ് സർക്കാർ വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയതെന്നും കെ സുരേന്ദ്രൻ പറയുന്നു. 76 മെഡിക്കൽ കോളേജുകളാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ പുതുതായി നിർമ്മിച്ചത്. ബലാത്സംഗ കേസിൽ വേഗത്തിൽ നടപടി എടുക്കുന്ന സർക്കാറാണ് ഉത്തർപ്രദേശിൽ ഉണ്ടായിരുന്നത്. കേരളത്തിൽ ഏതു ബലാത്സംഗ കേസിൽ ആണ് ശിക്ഷ വന്നിട്ടുള്ളത് എന്നും സുരേന്ദ്രൻ ചോദിക്കുന്നു.

ശിവശങ്കരനെ ഭയമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്നും സുരേന്ദ്രൻ പരിഹസിച്ചു. ഹിജാബ് വിഷയത്തിൽ കർണാടക സർക്കാരിനെയും കെ സുരേന്ദ്രൻ പിന്തുണച്ചു.2018 ൽ MES ഹിജാബ് പാടില്ല എന്ന് സർക്കുലർ ഇറക്കിയിരുന്നു എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ”ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന സ്ഥലം കേരളമാണ്. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി വിജയന്റെ സര്‍ക്കാരാണ് മതതീവ്രവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പോലീസില്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്”- അദ്ദേഹം പറഞ്ഞു.

കൊവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വവിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീ പീഡന കേസിലും എസ്.ടി -എസ്.സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി

Karma News Network

Recent Posts

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

3 mins ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

39 mins ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

1 hour ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

2 hours ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

2 hours ago

കുംഭകോണ കഥകൾ ആരും മറന്നിട്ടില്ല, ഒരു രൂപ ചെലവാക്കിയാൽ 50 പൈസ അഴിമതി, സഭയിൽ നരേന്ദ്രമോദി

ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസം​ഗത്തിന് മേലുള്ള…

2 hours ago