kerala

സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ല; മ്യൂസിയം‍ കേസിൽ പ്രതി ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനം: കെ.സുരേന്ദ്രന്‍

കോട്ടയം: മ്യൂസിയം‍ കുറവൻകോണം കേസുകളിൽ മന്ത്രിക്കും സര്‍ക്കാരിനും ഒഴിഞ്ഞു മാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇരു കേസിലേയും പ്രതി മന്ത്രി ജോഷി അഗസ്റ്റ്യന്റെ സ്റ്റാഫിലെ ഡ്രൈവറാണ്. പ്രതി പീഡനത്തിന് വേണ്ടി സര്‍ക്കാര്‍ വാഹനമാണ് ഉപയോഗിച്ചത്. ഇരയായ സ്ത്രീ പരാതി നല്‍കിയിട്ടും പ്രതിയെ പിടിക്കാന്‍ പൊലീസ് വൈകി.

സംസ്ഥാനത്തെ മന്ത്രിമാരുടേയും ഔദ്യോഗിക സംവിധാനത്തിന്റെയും സ്റ്റാഫുകള്‍ പല കേസുകളിലും പ്രതികളാവുകയാണ്. കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ മൂന്നാറിലേക്ക് സ്ത്രീകളെ വിളിച്ചതും അപമര്യാദയായി പെരുമാറിയതും ജനം കണ്ടതാണ്. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത് യുവജനരോഷം ഭയന്നാണെന്നും, കേരളത്തില്‍ അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനില്‍ക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തിച്ചുയരുകയാണ്. വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില സംസ്ഥാനം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Karma News Network

Recent Posts

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

26 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

42 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

60 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

1 hour ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

2 hours ago