kerala

ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമോ..സ്പീക്കറെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കോ​ഴി​ക്കോ​ട്: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ വെ​ല്ലു​വി​ളി​ച്ചു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ആ​രോ​പ​ണം തെ​ളി​ഞ്ഞാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ്പീ​ക്ക​ര്‍ ത​യ്യാ​റാ​കു​മോ എ​ന്നാ​ണു സു​രേ​ന്ദ്ര​ന്‍റെ വെ​ല്ലു​വി​ളി.

സ്പീ​ക്ക​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത് ഉ​റ​ച്ച ബോ​ധ്യ​ത്തോ​ടെ​യാ​ണ്. ആ​രോ​പ​ണ​ത്തി​ല്‍ ത​നി​ക്കെ​തി​രേ അ​ദ്ദേ​ഹം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്നും അ​തി​നെ​ന്താ​ണു ത​ട​സം. സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നു തെ​ളി​ഞ്ഞാ​ല്‍ പൊ​തു​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യാ​ന്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ത​യാ​റാ​കു​മോ​യെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല. നി​യ​മ​സ​ഭാ സ്പീ​ക്ക​റെ​ന്ന നി​ല​യി​ല്‍ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യൊ മ​ര്യാ​ദ​യൊ സ്പീ​ക്ക​ര്‍ കാ​ണി​ച്ചി​ട്ടി​ല്ല. സ്പീ​ക്ക​ര്‍ ഉൗ​രാ​ളു​ങ്ക​ലി​നു​വേ​ണ്ടി വ​ലി​യ അ​ഴി​മ​തി ന​ട​ത്തി. ഉൗ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി സി​പി​എം നേ​താ​ക്ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ സി​പി​എ​മ്മി​ന്‍റെ പ്ര​മു​ഖ​നേ​താ​വാ​ണ്. പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ല്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞു ചെ​യ്ത അ​തേ അ​ഴി​മ​തി​യാ​ണു നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​ര്‍ ചെ​യ്ത​ത്. ഇ​യാ​ള്‍​ക്ക് സ്വ​പ്ന​യും സ​രി​ത്തു​മാ​യി സാ​ധാ​ര​ണ ബ​ന്ധ​മ​ല്ല ഉ​ള്ള​ത്. അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ഇ​ക്കാ​ര്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

20 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

31 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

49 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

53 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago