topnews

പിണറായി സർക്കാർ രാജിവയ്ക്കണം, ഖുറാനല്ല അത് സ്വർണ്ണം ആയിരുന്നു

തിരുവനന്തപുരം: കള്ളക്കടത്തുകാർക്കും രാജ്യദ്രോഹികൾക്കും വേണ്ടി മന്ത്രി ജലീൽ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ.കെ.സുരേന്ദ്രൻ.ഊഹാപോഹങ്ങളുടെയോ പത്രവാർത്തകളുടെയോ അടിസ്ഥാനത്തിലല്ല എൻഐഎ സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുകാരുമായി ജലീലിനുള്ള ബന്ധത്തിനും ജലീൽ തൻ്റെ പദവി അവർക്കായി ദുരുപയോഗിച്ചതിനും വ്യക്തമായ തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇഡിയുടെ മുന്നിൽ നിരപരാധിത്വം തെളിയിച്ചെന്ന വ്യാജവാർത്ത പരത്തുകയാണ് ജലീൽ.ഇ ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ ചോദ്യം ചെയ്യുന്നത്.വിദേശ സഹായം ലൈഫ് മിഷൻ പദ്ധതിക്ക് മാത്രമല്ല ലഭ്യമായത്. കോടികൾ മറ്റ് പല മാർഗ്ഗത്തിലുമെത്തി.ഈ പണം ഏതൊക്കെ വ്യക്തികൾക്കും സംഘടനകൾക്കും ലഭിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്.ഇതിൻ്റെയെല്ലാം ഏജൻ്റായത് ജലീലാണ്. കമ്മീഷൻ മന്ത്രി പുത്രനിലേൽക്കുൾപ്പടെ എത്തി.

ഖുറാൻ വന്നതുമായി ബന്ധപ്പെട്ട് ജലീൽ ഇതുവരെ പറഞ്ഞതെല്ലാം കളവാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു.നയതന്ത്ര ചാനൽ വഴി കടത്തിയ വസ്തുക്കളിൽ ഈന്തപ്പഴവും വിശുദ്ധ ഗ്രന്ഥവുമാണത്രേ.ഖുറാൻ്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്തായിരുന്നെന്ന ആരോപണത്തിൽ ബിജെപി ഉറച്ചു നിൽക്കുന്നു.മന്ത്രിയെ കേസിൽ പ്രതി ചേർത്താലും അറസ്റ്റ് ചെയ്താലും രാജി വെക്കേണ്ടതില്ല എന്ന സിപിഎം നിലപാട് അപഹാസ്യമാണ്.മന്ത്രി പ്രതിയാകുമെന്നും അറസ്റ്റിലാകുമെന്നും സിപിഎമ്മിന് ബോധ്യമുള്ളതിനാലാണ് വിചിത്രമായ ഈ നിലപാട് സ്വീകരിക്കുന്നത്.ജലീൽ രാജി വച്ചാൽ മറ്റ് പല മന്ത്രിമാർക്കും രാജിവെക്കേണ്ടി വരും.ജലീലിനെ രക്ഷിക്കാൻ കവചം തീർത്ത് പിടിച്ചു നിന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനി അതിന് കഴിയില്ല.

കള്ളക്കടത്തുകാരെയും രാജ്യദ്രോഹികളെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.എൻഐഎ ആവശ്യപ്പെട്ട തെളിവുകൾ നൽകാതിരിക്കാനാണ് സർക്കാരിൻ്റെ ശ്രമം.പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ ഗസറ്റ് വിജ്ഞാപനം മാത്രമാണ് തീപ്പിടിച്ചതെന്ന വാദം വിചിത്രമാണ്.ഗസറ്റിനെ മാത്രം ബാധിക്കുന്ന പ്രത്യേകതരം തീ പിടിത്തമാണോ അതെന്ന് സുരേന്ദ്രൻ ചോദിച്ചു.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയുടെ അടക്കമുള്ള ഫയലുകളാണ് കത്തിയത്.

വിദേശയാത്രയിൽ വിവിഐപി പരിഗണന ലഭിച്ചത് ആർക്കെല്ലാമാണെന്ന് കണ്ടെത്തേണ്ടതുണ്ട്.അവിടെ നടന്ന ഇടപാടുകളും ദുരൂഹമാണ്.കുറ്റവാളികളെ സംരക്ഷിക്കാൻ എല്ലാ മാർഗ്ഗവും സർക്കാർ തേടുകയാണ്.അന്വേഷണം മന്ത്രിമാരിലേക്കും സിപിഎം നേതാക്കളിലേക്കു മെത്തിയപ്പോൾ ശരിയായ അന്വേഷണത്തെ അട്ടിമറിക്കാനാണ് സർക്കാരിൻ്റെ ശ്രമം.കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശമില്ല.മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ രാജിവയൊഴിയുന്നതുവരെ പ്രക്ഷോഭം കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Karma News Editorial

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

15 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

16 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

44 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

54 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

60 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago