Categories: keralaPolitics

കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് എംപിമാരുണ്ടാകും, ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല: പ്രവചനവുമായി കെ.സുരേന്ദ്രന്‍

വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ മുന്നണികള്‍ കൂട്ടിയും കുറച്ചും തങ്ങളുടെ സാധ്യത വിലയിരുത്തുകയാണ്. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ തന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും ഇടതുപക്ഷം രണ്ടക്കം കടക്കില്ലെന്നുമാണ് സുരേന്ദ്രന്റെ വിലയിരുത്തല്‍.ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ തന്റെ കണക്കു കൂട്ടലുകള്‍ എണ്ണി പറയുന്നത്. ഏഴ് പോയിന്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷവും ബിജെപി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്നും സുരേന്ദ്രന്‍ പറയുന്നു.വീണ്ടും അധികാരത്തിലേറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതുപോലെ തന്നെ കേരളത്തില്‍ ബിജെപിക്ക് എംപിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച് കെ. സുരേന്ദ്രന്‍, തിരുവനന്തപുരത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ പ്രതീക്ഷ.കെ. സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും. 2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി. 3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍. ഡി. എയില്‍ ചേരുകയും ചെയ്യും.4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല. 7) കേരളത്തില്‍ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും.

Karma News Editorial

Recent Posts

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ഹേമന്ത് സോറന് തിരിച്ചടി, ഇഡിക്കെതിരെയുള്ള ക്രിമിനൽ ഹർജി ഹൈക്കോടതി തള്ളി

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി…

23 mins ago

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, തെറിപറഞ്ഞു, ഡ്രൈവർ യദുവിനെതിരെ പരാതിയുമായി നടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ മറ്റൊരു ആരോപണം ഉയർത്തി നടി…

24 mins ago

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മുങ്ങി മരിച്ചു, അപകടം മീന്‍ പിടിക്കുന്നതിനിടെ, സുഹൃത്തിനെ കാണാതായി

മലയാളി യുവാവ് ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത്…

44 mins ago

രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്തത് നീതികേട്, റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആനി രാജ

കൽപറ്റ∙ രാഹുൽ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടുകാരെ അറിയിക്കേണ്ടതായിരുന്നെന്നും അക്കാര്യം മറച്ചുവച്ചത് വോട്ടര്‍മാരോട് ചെയ്തത നീതികേടാണെന്നും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി…

53 mins ago

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

1 hour ago

തലസ്ഥാനത്ത് ഉഷ്ണ തരംഗം, കടുത്ത നിയന്ത്രണങ്ങൾ, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം…

1 hour ago